വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: റിഷഭും ശ്രേയസും രക്ഷകരായി, ലീഡെടുത്ത് ഇന്ത്യ, ബംഗ്ലാദേശ് പൊരുതുന്നു

ആദ്യ മത്സരത്തില്‍ കോലിയും രാഹുലും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു

1

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് മുന്നോട്ടുവെച്ച 227 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 314 റണ്‍സിന് ഓള്‍ഔട്ടായി. 87 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ നേടി.

മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ ഏഴ് റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുയര്‍ത്തിയ ലീഡിനെക്കാള്‍ 80 റണ്‍സിന് പിന്നിലാണ് ബംഗ്ലാദേശ്. മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമാവും.

വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. റിഷഭ് പന്തിന്റെയും (93) ശ്രേയസ് അയ്യരുടെയും (87) ഫിഫ്റ്റി ഇല്ലായിരുന്നെങ്കില്‍ വലിയ തകര്‍ച്ച ഇന്ത്യ നേരിട്ടേനെ. റിഷഭ് 104 പന്തില്‍ 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 93 റണ്‍സ് നേടിയപ്പോള്‍ 105 പന്തുകള്‍ നേരിട്ട് 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു ശ്രേയസിന്റെ പ്രകടനം.

കെ എല്‍ രാഹുല്‍ (10), ശുബ്മാന്‍ ഗില്‍ (20), ചേതേശ്വര്‍ പുജാര (24), വിരാട് കോലി (24), അക്ഷര്‍ പട്ടേല്‍ (4), ആര്‍ അശ്വിന്‍ (12), ഉമേഷ് യാദവ് (14), മുഹമ്മദ് സിറാജ് (7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ജയദേവ് ഉനദ്ഘട്ട് പുറത്താവാതെ നിന്നു.

ബംഗ്ലാദേശിനായി ഷക്കീബ് അല്‍ ഹസനും തയ്ജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ടസ്‌കിന്‍ അഹമ്മദും മെഹതി ഹസന്‍ മിറാസും നാല് വിക്കറ്റ് വീതം പങ്കിട്ടു.

1

ടോസ് നേടി ആദ്യം ബാറ്റ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ തുടക്കം മുതലേ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 39ല്‍ നില്‍ക്കവെ സക്കീര്‍ ഹസനെ (15) പുറത്താക്കി ജയദേവ് ഉനദ്ഘട്ടാണ് ആദ്യം ബംഗ്ലാദേശിനെ ഞെട്ടിച്ചത്.

12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങിയ ഉനദ്ഘട്ട് എക്‌സ്ട്രാ ബൗണ്‍സിലൂടെ ഹസനെ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. ഒരു റണ്‍സ് പോലും സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കും മുമ്പ് നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ (24) ആര്‍ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി.

മൂന്നാം വിക്കറ്റില്‍ മൊമിനുല്‍ ഹഖും ഷക്കീബ് അല്‍ ഹസനും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകവെ ബംഗ്ലാദേശ് നായകന്‍ ഷക്കീബിനെ ഉമേഷ് യാദവ് മടക്കി. 39 പന്തില്‍ 16 റണ്‍സെടുത്ത ഷക്കീബിനെ ഉമേഷ് പുജാരയുടെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നാലെ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന്റെ വിക്കറ്റ് വീണു. അനുഭവസമ്പന്നനായ മുഷ്ഫിഖര്‍ റഹീമിനെ (26) ഉനദ്ഘട്ട് റിഷഭ് പന്തിന്റെ കൈയിലെത്തിച്ചപ്പോള്‍ ലിറ്റന്‍ ദാസിനെ (25) അശ്വിനും പുറത്താക്കി. അപകടകാരിയായ മെഹതി ഹസന്‍ മിറാസിനെ (15) ഉമേഷ് യാദവ് മടക്കിയയച്ചപ്പോള്‍ നൂറുല്‍ ഹസനെ ഉമേഷ് യാദവ് എല്‍ബിയിലും കുടുക്കി.

വാലറ്റത്തെ നിലയുറപ്പിക്കും മുമ്പെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റി. ടസ്‌കിന്‍ അഹമ്മജിനെ (1) ഉമേഷ് യാദവ് സിറാജിന്റെ കൈയിലെത്തിച്ചു. ഖാലിദ് അഹമ്മദിനെ (0) അശ്വിന്‍ മടക്കി.

1

ഒരുവശത്ത് ബംഗ്ലാദേശിനായി മൊമിനുല്‍ ഹഖ് പൊരുതി. 157 പന്തില്‍ 84 റണ്‍സെടുത്ത മൊമിനുല്‍ ഹഖിനെ അശ്വിന്‍ മടക്കിയതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 227 റണ്‍സില്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ 118 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

പ്ലേയിങ് 11- ഇന്ത്യ- കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജയദേവ് ഉനദ്ഘട്ട്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ്-നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, സാക്കിര്‍ ഹസന്‍, മൊമിനുല്‍ ഹഖ്, ലിറ്റന്‍ ദാസ്, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്്ലാം, ഖലീദ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്

Story first published: Friday, December 23, 2022, 7:06 [IST]
Other articles published on Dec 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X