വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: വിറച്ച് ജയിച്ച് ഇന്ത്യ, രക്ഷകരായി അശ്വിനും ശ്രേയസും, പരമ്പര തൂത്തുവാരി

ആറ് വിക്കറ്റുകളും രണ്ട് ദിവസവും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 100 റണ്‍സാണ് വേണ്ടത്

1

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ ജയം. മൂന്ന് വിക്കറ്റിനാണ് ആതിഥേയരായ ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 145 റണ്‍സ് വിജയലക്ഷ്യം 47 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ജയത്തോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി.

വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് ആര്‍ അശ്വിന്റെയും (42) ശ്രേയസ് അയ്യരുടെയും (29) പ്രകടനമായിരുന്നു. രണ്ട് പേരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇതാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അശ്വിന്‍ 62 പന്ത് നേരിട്ട് നാല് ഫോറും 1 സിക്‌സും പറത്തിയപ്പോള്‍ 46 പന്തില്‍ നാല് ബൗണ്ടറിയാണ് ശ്രേയസ് നേടിയത്.

നാലാം ദിനം നാല് വിക്കറ്റിന് 45 എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യക്ക് ജയദേവ് ഉനദ്ഘട്ടിനെയാണ് (13) ആദ്യം നഷ്ടമായത്. വലിയ പ്രതീക്ഷ നല്‍കിയ റിഷഭ് പന്ത് (9) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പതറുമെന്ന് കരുതിയെങ്കിലും അശ്വിനും ശ്രേയസും രക്ഷിച്ചു.

മികച്ച ബാറ്റിങ് കാഴ്ചവെച്ച അക്ഷര്‍ പട്ടേലിനെയും (34) പുറത്താക്കി മെഹതി ഹസന്‍ മിറാസ് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

1

ഇന്ത്യക്കെതിരേ കന്നി ടെസ്റ്റ് ജയമെന്ന നേട്ടത്തിന് തൊട്ടടുത്ത് നിന്നാണ് ആതിഥേയര്‍ കളി കൈവിട്ടത്. ആര്‍ അശ്വിന്റെ രണ്ട് ക്യാച്ചുകള്‍ പാഴാക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറി. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനോട് ഒരുപടി കൂടി ഇന്ത്യ അടുത്തു.

145 എന്ന വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് സ്വപ്നം കണ്ട ഇന്ത്യയെ ബംഗ്ലാദേശ് ശരിക്കും ഞെട്ടിച്ചു. ശുബ്മാന്‍ ഗില്‍ (7), കെ എല്‍ രാഹുല്‍ (2), ചേതേശ്വര്‍ പുജാര (6), വിരാട് കോലി (1) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 227 റണ്‍സിന് ഓള്‍ഔട്ടായി. മൊമിനുല്‍ ഹഖ് (86), മുഷ്ഫിഖര്‍ റഹിം (26) എന്നിവരുടെബാറ്റിങ് പ്രകടനമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഇന്ത്യക്കായി ഉമേഷ് യാദവും ആര്‍ അശ്വിനും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജയദേവ് ഉനദ്ഘട്ട് രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ഇന്ത്യ വലിയ സ്‌കോര്‍ സ്വപ്നം കണ്ടെങ്കിലും 314 റണ്‍സിലൊതുങ്ങി. റിഷഭ് പന്ത് (93), ശ്രേയസ് അയ്യര്‍ (87) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ശുബ്മാന്‍ ഗില്‍ (20), ചേതേശ്വര്‍ പുജാര (24), വിരാട് കോലി (24) എന്നിവരെല്ലാം ആദ്യ ഇന്നിങ്സിലും നിരാശപ്പെടുത്തി.

1

ബംഗ്ലാദേശിനായി ഷക്കീബ് അല്‍ ഹസനും തയ്ജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീതം പങ്കിട്ടു. ടസ്‌കിന്‍ അഹമ്മദും മെഹതി ഹസന്‍ മിറാസും ഓരോ വിക്കറ്റും വീഴ്ത്തി. 87 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗ്ലാദേശ് 231 റണ്‍സിന് കൂടാരം കയറി 145 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് നല്‍കുകയായിരുന്നു.

ലിറ്റന്‍ ദാസ് (73), സാക്കിര്‍ ഹസന്‍ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശിന് കരുത്തായത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും അശ്വിനും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതവും ഉമേഷ് യാദവും ജയദേവ് ഉനദ്ഘട്ടും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Story first published: Sunday, December 25, 2022, 7:10 [IST]
Other articles published on Dec 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X