IND vs BAN: വമ്പന്‍ നേട്ടത്തിനരികെ ഇവര്‍, ആദ്യം കുറിക്കുന്നത് ആരാവും?

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസറ്റിനു വ്യാഴാഴ്ച മുതല്‍ ധാക്കയില്‍ തുടക്കമാവുകയാണ്. ഈ വര്‍ഷം ഇന്ത്യയുടെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയാണിത്. പരമ്പരയില്‍ 1-0നു ലീഡ് ചെയ്യുന്ന ഇന്ത്യ രണ്ടാമങ്കവും ജയിച്ച് തൂത്തുവാരലാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കുകയും ചെയ്യാം.
പരിക്കില്‍ നിന്നും മോചിതനായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം കെഎല്‍ രാഹുല്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. ചിറ്റഗോങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 188 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ചില താരങ്ങള്‍ വമ്പന്‍ നേട്ടങ്ങള്‍ക്കു തൊട്ടരികിലാണ്. പരിശോധിക്കാം.

ഫിഫ്റ്റിയടിക്കാന്‍ അക്ഷര്‍
ഇന്ത്യക്കു വേണ്ടി കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. വളരെ പെട്ടെന്നു തന്നെ ഈ ഫോര്‍മാറ്റില്‍ താരം വന്‍ വിജയമാവുകയും ചെയ്തു. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അക്ഷറിന്റെ അരങ്ങേറ്റം.
ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികിലെത്തിയിരിക്കുകയാണ് അദ്ദേഹം. നിലവില്‍ വെറും ഏഴു ടെസ്റ്റുകളില്‍ നിന്നായി 13 ശരാശരിയില്‍ 44 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റുകള്‍ കൂടി നേടിയാല്‍ അക്ഷര്‍ ഫിഫ്റ്റി ക്ലബ്ബില്‍ അംഗമാവും.
Also Read: IPL 2023: ഇവര്‍ക്കെന്തിന് ലേലം? അല്ലാതെ തന്നെ കിടു ടീം! കൂട്ടത്തില്‍ റോയല്‍സും
അതോടൊപ്പം ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാവും. നിലവില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. നേരത്തേ ഒമ്പതു ടെസ്റ്റുകളിലാണ് താരം ഫിഫ്റ്റിയടിച്ചത്. 2012ല്‍ ഇംഗ്ലണ്ടുമായുള്ളട ടെസ്റ്റിലായിരുന്നു അശ്വിന്‍ ചരിത്ര നേട്ടത്തിലെത്തിയത്.

7000 തേടി പുജാര
ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മധ്യനിര ബാറ്ററുമായ ചേതേശ്വര്‍ പുജാരയാണ് രണ്ടാം ടെസ്റ്റില്‍ നാഴികക്കല്ല് തികയ്ക്കാനൊരുങ്ങുന്ന മറ്റൊരു താരം. നേരത്തേ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം തിളങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സെടുത്ത പുജാര രണ്ടാമിന്നിങ്‌സില്‍ 19ാം ടെസ്റ്റ് സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
Also Read: IPL 2023: തന്ത്രം മെനഞ്ഞ് സംഗയും സഞ്ജുവും, ലേലത്തില്‍ സര്‍പ്രൈസ് നീക്കത്തിന് റോയല്‍സ്
ടെസ്റ്റില്‍ 7000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ തയ്യാറെടുക്കുകയാണ് പുജാര. രണ്ടാം ടെസ്റ്റില്‍ 16 റണ്‍സ് മാത്രം നേടിയാല്‍ അദ്ദേഹം ഈ നേട്ടത്തിലെത്തും.
നിലവില്‍ ഇന്ത്യയുടെ ആറു പേരാണ് 7000 പ്ലസ് റണ്‍സില്‍ അംഗമായിട്ടുള്ളത്.നിലവില്‍ 97 ടെസ്റ്റുകളില്‍ നിന്നായി 44.43 ശരാശരിയില്‍ 6984 റണ്‍സാണ് പുജാരയുടെ സമ്പാദ്യം.

റെക്കോര്‍ഡിടാന്‍ സിറാജും
സമീപകാലത്തു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് രണ്ടാം ടെസ്റ്റില്‍ റെക്കോഡിടാന്‍ തയ്യാറെടുക്കുന്ന മൂന്നാമത്തെയാള്‍.
മല്‍സരത്തില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയാല്‍ ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസറായി സിറാജ് മാറും. മൂന്നു ഫോര്‍മാറ്റുകളിലുമായി ഈ വര്‍ഷം അദ്ദേഹം ആകെ നേടിയത് 39 വിക്കറ്റുകളാണ്. ഏകദിനത്തില്‍ 24ഉം ടെസ്റ്റില്‍ എട്ടും ടി20ിയില്‍ ഏഴും വിക്കറ്റുകള്‍ പേസര്‍ സ്വന്തം പേരിലാക്കി.
നിലവില്‍ സിറാജിനെക്കൂടാതെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഈ വര്‍ഷം 39 വിക്കറ്റുകള്‍ പിഴുതിട്ടുണ്ട്. പക്ഷെ പരിക്കു കാരണം അദ്ദേഹം പുറത്തായതിനാല്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റില്‍ വിക്കറ്റെടുത്താല്‍ സിറാജിനു മുന്നിലേക്കു കയറാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications