Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: രണ്ടാം ദിനം വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ, രാഹുലിനും കോലിക്കും തിളങ്ങണം

1

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ. ആദ്യ ദിനം ബംഗ്ലാദേശിനെ 227 റണ്‍സിന് ഓള്‍ഔട്ടാക്കായി ഇന്ത്യ മറുപടിക്കിറങ്ങി സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് പോവാതെ 19 റണ്‍സെന്ന നിലയിലാണ്.

ശുബ്മാന്‍ ഗില്ലും (14) കെ എല്‍ രാഹുലുമാണ് ക്രീസില്‍. രണ്ടാം ദിനം വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം. കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം വലിയ സ്‌കോര്‍ നേടേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ കോലിയും രാഹുലും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ തുടക്കം മുതലേ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 39ല്‍ നില്‍ക്കവെ സക്കീര്‍ ഹസനെ (15) പുറത്താക്കി ജയദേവ് ഉനദ്ഘട്ടാണ് ആദ്യം ബംഗ്ലാദേശിനെ ഞെട്ടിച്ചത്.

12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങിയ ഉനദ്ഘട്ട് എക്സ്ട്രാ ബൗണ്‍സിലൂടെ ഹസനെ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. ഒരു റണ്‍സ് പോലും സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കും മുമ്പ് നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ (24) ആര്‍ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി.

1

മൂന്നാം വിക്കറ്റില്‍ മൊമിനുല്‍ ഹഖും ഷക്കീബ് അല്‍ ഹസനും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകവെ ബംഗ്ലാദേശ് നായകന്‍ ഷക്കീബിനെ ഉമേഷ് യാദവ് മടക്കി. 39 പന്തില്‍ 16 റണ്‍സെടുത്ത ഷക്കീബിനെ ഉമേഷ് പുജാരയുടെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നാലെ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന്റെ വിക്കറ്റ് വീണു. അനുഭവസമ്പന്നനായ മുഷ്ഫിഖര്‍ റഹീമിനെ (26) ഉനദ്ഘട്ട് റിഷഭ് പന്തിന്റെ കൈയിലെത്തിച്ചപ്പോള്‍ ലിറ്റന്‍ ദാസിനെ (25) അശ്വിനും പുറത്താക്കി. അപകടകാരിയായ മെഹതി ഹസന്‍ മിറാസിനെ (15) ഉമേഷ് യാദവ് മടക്കിയയച്ചപ്പോള്‍ നൂറുല്‍ ഹസനെ ഉമേഷ് യാദവ് എല്‍ബിയിലും കുടുക്കി.

വാലറ്റത്തെ നിലയുറപ്പിക്കും മുമ്പെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റി. ടസ്‌കിന്‍ അഹമ്മജിനെ (1) ഉമേഷ് യാദവ് സിറാജിന്റെ കൈയിലെത്തിച്ചു. ഖാലിദ് അഹമ്മദിനെ (0) അശ്വിന്‍ മടക്കി.

1

ഒരുവശത്ത് ബംഗ്ലാദേശിനായി മൊമിനുല്‍ ഹഖ് പൊരുതി. 157 പന്തില്‍ 84 റണ്‍സെടുത്ത മൊമിനുല്‍ ഹഖിനെ അശ്വിന്‍ മടക്കിയതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 227 റണ്‍സില്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ 118 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

പ്ലേയിങ് 11- ഇന്ത്യ- കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജയദേവ് ഉനദ്ഘട്ട്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ്-നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, സാക്കിര്‍ ഹസന്‍, മൊമിനുല്‍ ഹഖ്, ലിറ്റന്‍ ദാസ്, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്്‌ലാം, ഖലീദ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്

Story first published: Thursday, December 22, 2022, 8:00 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+