Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ആദ്യ മത്സരത്തിലെ താരം, എന്നിട്ടും കുല്‍ദീപ് പ്ലേയിങ് 11 പുറത്ത്! രൂക്ഷ വിമര്‍ശനം

1

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനം അതിലുണ്ടായിരുന്നു. അത് ആദ്യ മത്സരത്തിലെ താരമായ കുല്‍ദീപ് യാദവിനെ പ്ലേയിങ് 11നിന്ന് തഴഞ്ഞുവെന്നതായിരുന്നു.

ഒന്നാം ടെസ്റ്റ് ഇന്ത്യ 118 റണ്‍സിന് ജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് കുല്‍ദീപിന്റെ പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുമാണ് കുല്‍ദീപ് നേടിയത്. എട്ട് വിക്കറ്റുകള്‍ മത്സരത്തില്‍ വീഴ്ത്തിയാണ് കുല്‍ദീപ് കളിയിലെ താരമായത്.

കൂടാതെ ആദ്യ ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 40 റണ്‍സുകള്‍ നേടി ഇന്ത്യക്ക് കരുത്താവുകയും ചെയ്തു. ഇത്രയെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കുല്‍ദീപിനെ എന്തുകൊണ്ടാണ് ഇന്ത്യ തഴഞ്ഞത്?. കുല്‍ദീപിനെ തഴഞ്ഞതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണുയരുന്നത്.

കെ എല്‍ രാഹുല്‍ പറയുന്നതിങ്ങനെ

കെ എല്‍ രാഹുല്‍ പറയുന്നതിങ്ങനെ

പിച്ചിന്റെ സാഹചര്യം കൊണ്ടാണ് കുല്‍ദീപിനെ പുറത്തിരുത്തിയതെന്നാണ് നായകനായ കെ എല്‍ രാഹുല്‍ പറയുന്നത്. പിച്ചില്‍ പുല്ലിന്റെ അംശമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ബാറ്റ് ചെയ്യാനാണ് കൂടുതല്‍ അനുയോജ്യം.

ബൗണ്‍സും പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതായുണ്ട്. അതുകൊണ്ടാണ് കുല്‍ദീപിനെ പുറത്തിരുത്തി ജയദേവ് ഉനദ്ഘട്ടിനെ കളിപ്പിക്കാനുള്ള ദൗര്‍ഭാഗ്യകരമായ തീരുമാനത്തിലേക്കെത്തിയത്-രാഹുല്‍ പറഞ്ഞു.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരെന്ന നിലയില്‍ അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും പ്ലേയിങ് 11 തുടര്‍ന്നപ്പോള്‍ ബാറ്റിങ് മികവില്ലാത്തതിന്റെ പേരിലാണ് കുല്‍ദീപ് തഴയപ്പെട്ടതെന്ന് പറയാം.

Also Read: അക്തറേയും ലീയേയും തല്ലിപ്പറത്തി, ധോണിക്ക് മുമ്പ് അയാളുടെ കട്ടഫാന്‍-വെളിപ്പെടുത്തി ഇഷാന്‍

മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനം

മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നശിപ്പിക്കുന്നത് മാനേജ്‌മെന്റിന്റെ ഇത്തരത്തിലുള്ള മോശം തീരുമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റും 40 റണ്‍സും നേടി കളിയിലെ താരമായ കളിക്കാരന് തൊട്ടടുത്ത മത്സരത്തില്‍ സ്ഥാനം നഷ്ടമാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാത്രം കാണാവുന്ന സംഭവമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

അക്ഷര്‍ പട്ടേലിനെ പുറത്തിരുത്തി കുല്‍ദീപിനെ കളിപ്പിക്കണമായിരുന്നുവെന്നും ചൈനാമാന്‍ സ്പിന്നര്‍മാര്‍ അപൂര്‍വ്വമായതിനാല്‍ കുല്‍ദീപിന് കൂടുതല്‍ പിന്തുണ ഇന്ത്യന്‍ ടീം നല്‍കേണ്ടിയിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് ടീം മാനേജ്‌മെന്റെടുത്ത തീരുമാനം മത്സരത്തില്‍ എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്ന് കണ്ടറിയാം. കുല്‍ദീപിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയായി മാറിയേക്കും.

12 വര്‍ഷത്തിന് ശേഷം ഉനദ്ഘട്ട്

12 വര്‍ഷത്തിന് ശേഷം ഉനദ്ഘട്ട്

വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജയദേവ് ഉനദ്ഘട്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരം വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോഴിതാ കുല്‍ദീപ് യാദവിന് പകരം പ്ലേയിങ് 11ലേക്കെത്തിയതോടെ 12 വര്‍ഷം രണ്ട് ദിവസം ഇടവേളക്ക് ശേഷം ഇന്ത്യക്കായി വീണ്ടും കളിക്കാന്‍ പോവുകയാണ് അദ്ദേഹം. ഉനദ്ഘട്ടിന്റെ മടങ്ങിവരവ് ചരിത്ര സംഭവമാണെങ്കിലും പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കാണാം.

Also Read: IPL 2022: ഇപ്പോള്‍ പ്രശസ്തരല്ല, പക്ഷെ ലേലത്തില്‍ ഇവരെ നോട്ടമിട്ട് വമ്പന്മാര്‍, അഞ്ച് പേരിതാ

ഇന്ത്യക്ക് ജയം അനിവാര്യം

ഇന്ത്യക്ക് ജയം അനിവാര്യം

സമനില പിടിച്ചാല്‍ പോലും ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ മത്സരത്തില്‍ 188 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിക്കേണ്ടതായുണ്ട്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും വമ്പന്‍ ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ഇന്ത്യ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും പരിഗണിച്ച തീരുമാനം എത്രത്തോളം മികച്ചതാണെന്ന് കണ്ടറിയാം.

നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന് ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കും രണ്ടാം ടെസ്റ്റില്‍ ബാറ്റുകൊണ്ട് മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Thursday, December 22, 2022, 9:37 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+