Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇപ്പോള്‍ പ്രശസ്തരല്ല, പക്ഷെ ലേലത്തില്‍ ഇവരെ നോട്ടമിട്ട് വമ്പന്മാര്‍, അഞ്ച് പേരിതാ

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള ലേലം ഈ മാസം 23ന് നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ നിറം മങ്ങിയ പ്രമുഖ ടീമുകള്‍ക്കെല്ലാം ഇത്തവണ തിരിച്ചുവരാന്‍ മിനി ലേലം മുതലാക്കേണ്ടതായുണ്ട്.

ഓള്‍റൗണ്ടര്‍മാരെയും പേസ് ബൗളര്‍മാരെയുമാണ് കൂടുതല്‍ ടീമുകളും നോട്ടമിടുന്നത്. 405 താരങ്ങളാണ് ലേലത്തിലേക്കെത്തുന്നത്. ഇതില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ഉള്‍പ്പെടും.

എന്നാല്‍ ഒരു ടീമില്‍ പരമാവധി 25 താരങ്ങളെയാണ് ഉള്‍പ്പെടുത്താനാവുക. അങ്ങനെ വരുമ്പോള്‍ പരമാവധി 87 താരങ്ങള്‍ക്കാവും ലേലത്തില്‍ നിന്ന് ടീമുകളിലേക്കെത്താനാവുക.

ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാമാണ് ഇത്തവണ ലേലത്തില്‍ തീപാറിക്കുമെന്ന് വിലയിരുത്തപ്പെടുന്ന താരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അധികം പ്രശസ്തരല്ലാത്തവരും ലേലത്തില്‍ കോടികള്‍ വാരാന്‍ സാധ്യതയുള്ളവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിദ്വത് കവീരപ്പാ

വിദ്വത് കവീരപ്പാ

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന പേസ് ബൗളറാണ് വിദ്വത് കവീരപ്പാ. 23കാരനായ താരം ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 8 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 6.36 എന്ന മികച്ച ഇക്കോണമിയില്‍.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് മത്സരത്തില്‍ നിന്ന് 17 വിക്കറ്റും താരം നേടി. അതും 3.63 ഇക്കോണമിയില്‍. ഇതില്‍ ഒരു നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. വിക്കറ്റ് നേടാന്‍ മിടുക്കനാണ് ബൗളറാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പല പ്രമുഖരും താരത്തിനായി രംഗത്തെത്തിയേക്കും.

Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ 'പുല്ലുവില', അഞ്ച് പേര്‍ അണ്‍സോള്‍ഡായേക്കും

വാസുകി കൗശിക്

വാസുകി കൗശിക്

കര്‍ണാടക ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിച്ച് കൈയടി നേടുന്ന താരമാണ് വാസുകി കൗശിക്. 30കാരനായ താരം 37 വിക്കറ്റാണ് 20 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് നേടിയത്. 3.42 ഇക്കോണമിയിലായിരുന്നു ഇവരുടെ പ്രകടനം.

ടി20യില്‍ 33 മത്സരത്തില്‍ നിന്ന് 40 വിക്കറ്റാണ് വാസുകി വീഴ്ത്തിയത്. 7.59 ആണ് ഇക്കോണമി. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 9 മത്സരത്തില്‍ നിന്ന് 18 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ഇന്ത്യന്‍ പേസര്‍മാരെ തേടുന്ന ടീമുകള്‍ക്ക് പരിഗണിക്കാവുന്ന താരമാണ് കൗശിക്.

ജെറാള്‍ഡ് കോയറ്റ്‌സി

ജെറാള്‍ഡ് കോയറ്റ്‌സി

ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ക്രിക്കറ്റ് താരമാണ് ജെറാള്‍ഡ് കോയറ്റ്‌സി. നല്ല വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളറാണ് ജെറാള്‍ഡ്.

ടി20യില്‍ 29 മത്സരത്തില്‍ നിന്ന് 37 വിക്കറ്റുകളാണ് ടി20യില്‍ അദ്ദേഹം നേടിയത്. 140.74 സ്‌ട്രൈക്കറേറ്റില്‍ 152 റണ്‍സും ജെറാള്‍ഡിന്റെ പേരിലുണ്ട്. സിഎസ്എ ടി20 ചലഞ്ചില്‍ 8 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് അദ്ദേഹം നേടിയത്.

വിദേശ പേസറെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജെറാള്‍ഡ് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ്. ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ് ജെറാള്‍ഡെന്നത് ബോണസാണെന്ന് പറയാം.

ലൂക്ക് വുഡ്

ലൂക്ക് വുഡ്

ഇംഗ്ലണ്ടിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരമാണ് ലൂക്ക് വുഡ്. 60 ഫസ്റ്റക്ലാസ് ക്രിക്കറ്റില്‍ നിന്ന് 132 വിക്കറ്റുകള്‍ വുഡ് വീഴ്ത്തിയിട്ടുണ്ട്. ടി20യില്‍ 84 മത്സരത്തില്‍ നിന്ന് 77 വിക്കറ്റാണ് 27കാരനായ താരം നേടിയത്. 8.34 ആണ് ഇക്കോണമി.

ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ 10 വിക്കറ്റുമായി ലൂക്ക് വുഡ് തിളങ്ങിയിരുന്നു. യോക്‌ഷെയറുകാരനായ താരം ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കരുത്തുള്ളവനാണ്. അതുകൊണ്ട് തന്നെ ടീമുകള്‍ ലൂക്കിനെ നോട്ടമിട്ടേക്കും.

Also Read: ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

പോള്‍ വാന്‍ മിക്കീരന്‍

പോള്‍ വാന്‍ മിക്കീരന്‍

നെതര്‍ലന്‍ഡുകാരനായ പോള്‍ വാന്‍ മിക്കീരനും ടി20യില്‍ മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. 58 ടി20യില്‍ നിന്ന് 64 വിക്കറ്റാണ് മിക്കീരന്‍ നേടിയത്. അതും 6.99 എന്ന മികച്ച ഇക്കോണമിയില്‍.

ട20 ലോകകപ്പില്‍ 8 മത്സരത്തില്‍ നിന്ന് 11 വിക്കറ്റുമായി മിക്കീരന്‍ തിളങ്ങിയിരുന്നു. 20 ലക്ഷം അടിസ്ഥാന വിലക്കെത്തുന്ന താരത്തെ മിക്കീരനും ലേലത്തില്‍ ആവിശ്യക്കാരേറെയുള്ള താരമായി മാറിയേക്കും.

Story first published: Monday, December 19, 2022, 14:40 [IST]
Other articles published on Dec 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+