Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

1

ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു താരം കൂടി വിവാഹിതനാവാന്‍ പോവുകയാണ്. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂറാണ് വിവാഹതിനാവാന്‍ തയ്യാറെടുക്കുന്നത്. 2021 നവംബറിലായിരുന്നു ശര്‍ദുലിന്റെ വിവാഹ നിശ്ചയം.

2023 ഫെബ്രുവരിയില്‍ ഇരുവരും തമ്മിലുള്ള വിവാഹം നടന്നേക്കുമെന്നാണ് വിവരം. ഐപിഎല്ലിന് മുന്നോടിയായി വിവാഹം കഴിക്കാനാണ് ശര്‍ദുലിന്റെ പദ്ധതി. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും സജീവമായിട്ടുള്ള താരമാണ് ശര്‍ദുല്‍.

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായ ശര്‍ദുല്‍ ഠാക്കൂര്‍ വിവാഹം കഴിക്കാന്‍ പോകുന്നത് ദീര്‍ഘ കാല പ്രണയിനിയായ മിതാലി പരുല്‍ക്കറിനെയാണ്. പ്രണയബന്ധം രഹസ്യമാക്കി വെച്ചിരുന്ന ഇരുവരും വിവാഹ നിശ്ചയം ആഘോഷമാക്കിയിരുന്നു. ശര്‍ദുലിന്റെയും മിതാലിയുടെയും പ്രണയ കഥ ഇതാ.

മഹാഷ്ട്രക്കാരിയാണ് മിതാലി

മഹാരാഷ്ട്രക്കാരിയായ സുന്ദരിയാണ് ശര്‍ദുല്‍ വിവാഹം കഴിക്കാന്‍ പോകുന്ന മിതാലി. 29കാരിയായ താരം ബിസിനസിലൂടെയാണ് പേരെടുത്തത്. 'ഓള്‍ ദി ജാസ്-ലക്ഷ്വറി ബേക്കേഴ്‌സ്' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മിതാലി.

ഫാഷനിലും മോഡലിങ്ങിലുമെല്ലാം തിളങ്ങുന്നവരാണ് കൂടുതല്‍ ഇന്ത്യന്‍ താരങ്ങളുടെയും ഭാര്യമാര്‍. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയല്ല മിതാലി. മോഡലിങ്ങിലും അഭിനയിത്തിലുമെല്ലാം പയറ്റിനോക്കിയ ശേഷമാണ് മിതാലി ബിസിനസിലേക്കിറങ്ങിയത്.

1

സെക്രട്ടറിയായും ജോലി ചെയ്തു

2014ല്‍ മിത്തിഭായ് കോളജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെക്രട്ടറിയായി മിതാലി ജോലി നോക്കിയിരുന്നു. ജെഎസ്ഡബ്ല്യു കമ്പിനിയില്‍ ട്രയിനി ആയിട്ടാണ് മിതാലി കരിയര്‍ ആരംഭിച്ചത്. 2017ല്‍ ബ്ലൂ സ്റ്റാര്‍ ഡയമണ്ട്‌സിലേക്ക് മാറി. കമ്പനി സെക്രട്ടറിയായാണ് പ്രവര്‍ത്തിച്ചത്.

2019ല്‍ ചേതക് എന്റര്‍പ്രൈസസിനും കമ്പനി സെക്രട്ടറിയായി ജോലി നോക്കി. 2020 ഫെബ്രുവരിയിലാണ് ബിസിനസിലേക്ക് മിതാലി തിരിയുന്നത്. ഇതിനിടെ മോഡലിങ്ങിലും ശ്രമം നടത്തിയെങ്കിലും പിന്നീട് ബിസിനസിലേക്ക് തിരിയുകയായിരുന്നു.

പ്രണയം തുടങ്ങിയത് സുഹൃത്ത് വഴി

രണ്ട് പേരുടെയും പൊതു സുഹൃത്തുവഴിയാണ് ഇരുവരുടേയും പ്രണയം തുടങ്ങിയത്. സുഹൃത്തുക്കളായ ശേഷം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും പ്രണയം ഏറെ നാളുകള്‍ പരസ്യമാക്കിയിരുന്നില്ല.

അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഈ ബന്ധം അറിയുമായിരുന്നത്. പിന്നീട് വിവാഹ നിശ്ചയത്തോടെ എല്ലാവരും പ്രണയ വിവരം അറിയുകയായിരുന്നു. 2023 ഫെബ്രുവരി 27നാവും ഇരുവരുടേയും വിവാഹം.

മുംബൈയില്‍ വെച്ചാവും വിവാഹ ചടങ്ങുകള്‍ നടക്കുകയെന്നാണ് സൂചന. വിവാഹ നിശ്ചയത്തില്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമായി പ്രത്യേക വിരുന്നുസല്‍ക്കാരം ഒരുക്കിയേക്കും.

1

വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറല്‍

ശര്‍ദുല്‍ ഠാക്കൂറിന്റെയും മിതാലിയുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലായിരുന്നു. രണ്ട് പേരും അതി മനോഹരമായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വിവാഹവും വലിയ ആഘോഷമാക്കി മാറ്റുമെന്നുറപ്പ്. അത്യാഡംഭര പൂര്‍വ്വം നടക്കുന്ന വിവാഹം ഗോവയില്‍ വെച്ച് നടത്താന്‍ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മുംബൈയില്‍ വെച്ച് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

Story first published: Sunday, December 18, 2022, 14:46 [IST]
Other articles published on Dec 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+