IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ 'പുല്ലുവില', അഞ്ച് പേര്‍ അണ്‍സോള്‍ഡായേക്കും

കൊച്ചി: ഐപിഎല്ലിന്റെ 16ാം സീസണ്‍ ഈ മാസം 23ന് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. മെഗാ താരലേലത്തില്‍ പല വമ്പന്മാരുടെയും പദ്ധതികള്‍ പാളിയത് അവസാന സീസണിലൂടെ കണ്ടതാണ്.
ഇത്തവണ 405 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ നിന്ന് ആരൊക്കെ ടീമുകളിലേക്കെത്തുമെന്നതാണ് കണ്ടറിയേണ്ടത്. പല സൂപ്പര്‍ താരങ്ങളും ലേലത്തിലുണ്ടെന്നത് ലേലത്തെ കൂടുതല്‍ ആവേശകരമാക്കുന്നു.
ടീമുകളുടെ പേഴ്‌സുകളിലെ തുക വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തവണ പല താരങ്ങളും അണ്‍സോള്‍ഡാവാന്‍ സാധ്യത കൂടുതലാണ്. മികച്ച റെക്കോഡില്ലാത്ത താരങ്ങള്‍ക്ക് ഇത്തവണ ലേലത്തില്‍ വലിയ പ്രതീക്ഷ വേണ്ട.
സീനിയര്‍ താരങ്ങളും ദേശീയ ടീമിനൊപ്പം തിളങ്ങുന്നവരുമായ ചില താരങ്ങളും ഇത്തവണത്തെ ഐപിഎല്ലില്‍ അണ്‍സോള്‍ഡാവാന്‍ സാധ്യതയുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഇഷാന്ത് ശര്‍മ. ഏറെ നാളുകളായി ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഇഷാന്ത് ശര്‍മ ഇപ്പോള്‍ ടെസ്റ്റ് ടീമിനും പുറത്താണ്. 104 ഐപിഎല്ലില്‍ നിന്നായി 84 വിക്കറ്റുകളാണ് ഇഷാന്തിന്റെ പേരിലുള്ളത്.
2019ന് ശേഷം ഒരു ഐപിഎല്‍ സീസണിലും പൂര്‍ണ്ണമായി കളിക്കാന്‍ ഇഷാന്തിന് സാധിച്ചട്ടില്ല. തല്ലുകൊള്ളി ബൗളറെന്ന വിശേഷണമുള്ള ഇഷാന്തിന് 2022ലെ മെഗാ ലേലത്തില്‍ 1.5 കോടിയായിരുന്നു അടിസ്ഥാന വില. എന്നാല്‍ ഇത്തവണയത് 50 ലക്ഷമാണ്. എന്നാല്‍ അതിന് പോലും ആരും ഇഷാന്തിന് സ്വന്തമാക്കിയേക്കില്ല.
Also Read: IND vs SL T20: ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്, സൂര്യ നാലാമന്‍! സഞ്ജുവില്ല, സാധ്യതാ 11 ഇതാ

ജോ റൂട്ട്
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമാണ് ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ ഏകദിന, ടെസ്റ്റ് ടീമുകളില്‍ സജീവമായ റൂട്ടിന് ടി20യില്‍ കാര്യമായ അവസരമില്ല. ഏറെ നാളുകളായി ഐപിഎല്ലില്‍ റൂട്ട് അവസരം തേടുന്നുണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
ഫാബുലസ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന റൂട്ടിന്റെ ടി20 ശരാശരി 35.72 ആണ്. എന്നാല്‍ വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ റൂട്ടിന് സാധിക്കില്ല. നിലയുറപ്പിച്ച് ഭേദപ്പെട്ട ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചേക്കും.
ഇംഗ്ലണ്ട് പോലും ടി20യില്‍ വിശ്വസിക്കാത്ത റൂട്ട് ഇത്തവണയും ലേലത്തില്‍ അണ്‍സോള്‍ഡായേക്കും. റൂട്ടിന്റെ ശൈലി സിഎസ്‌കെയ്‌ക്കൊഴികെ മറ്റൊരു ടീമിനും ഉള്‍ക്കൊള്ളാനാവുന്നതല്ല. സിഎസ്‌കെ റൂട്ടിന് വാങ്ങുമോയെന്നത് മാത്രമാണ് അറിയേണ്ടത്.

ഡേവിഡ് വീസെ
മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഇപ്പോള് നമീബിയക്കുവേണ്ടിയാണ് ദേശീയ ടീമില്‍ കളിക്കുന്നത്. അനുഭവസമ്പന്നനായ ഓള്‍റൗണ്ടറാണ് വീസെ. ഫ്രാഞ്ചൈസി ലീഗില്‍ വീസെ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.
എന്നാല്‍ പ്രായം 37 ആയ വീസെയില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വലിയ താല്‍പര്യം കാട്ടിയേക്കില്ല. ടി20 ഫോര്‍മാറ്റില്‍ 3600ലധികം റണ്‍സും 250ലധികം വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.
വീസെ നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ പ്രായം തളര്‍ത്തുന്ന താരത്തെ ഇത്തവണ ലേലത്തില്‍ ആരും വാങ്ങിയേക്കില്ല.

റാസി വാന്‍ ഡെര്‍ ഡൂസന്‍
ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡൂസനും ഇത്തവണ അണ്‍സോള്‍ഡാവാനാണ് സാധ്യത. 41 ടി20കളില്‍ നിന്ന് 36 ശരാശരിയില്‍ 1044 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. വമ്പനടിക്കാരനായ താരമല്ലാത്ത റാസിക്ക് ആംഗര്‍ റോളില്‍ കളിക്കാനാവും.
രാജസ്ഥാന്‍ റോയല്‍സിനായി മൂന്ന് മത്സരം കളിച്ച റാസിക്ക് 22 റണ്‍സാണ് നേടാനായത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവില്ലാത്ത താരത്തിനായി ആരും വലിയ താല്‍പര്യം കാട്ടാന്‍ സാധ്യതയില്ലെന്ന് പറയാം.
Also Read: IPL 2023: 2022ല്‍ അവസാനക്കാര്‍, ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ എന്താണ് വേണ്ടത്? അറിയാം

ടോം ലാദം
ന്യൂസീലന്‍ഡിന്റെ വിശ്വസ്തനായ താരമാണ് ടോം ലാദം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം കളിച്ച് മികവ് കാട്ടാന്‍ കരുത്തുള്ളവനാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ അത്ര മികവ് ടോം ലാദത്തിന് അവകാശപ്പെടാനാവില്ല.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമല്ലെങ്കിലും ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്താന്‍ സാധിക്കും. എന്നാല്‍ ലാദത്തിന്റെ മികവില്‍ ആരും വിശ്വാസം അര്‍പ്പിച്ചേക്കില്ല. അതുകൊണ്ട് തന്നെ താരം അണ്‍സോള്‍ഡായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications