Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 2022ല്‍ അവസാനക്കാര്‍, ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ എന്താണ് വേണ്ടത്? അറിയാം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. 23ന് കൊച്ചിയിലാണ് ലേലം നടക്കുന്നത്. അവസാന സീസണില്‍ മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ മിനി ലേലമാണ് നടത്തപ്പെടുന്നത്.

പല പ്രമുഖ ടീമുകള്‍ക്കും അടിതെറ്റിയ സീസണായിരുന്നു അവസാനത്തേത്ത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം അവസാന സീസണില്‍ കാലിടറിയിരുന്നു.

അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണ്‍ പല ടീമുകള്‍ക്കും അഭിമാന പ്രശ്‌നമാണ്. ശക്തമായ തിരിച്ചുവരവ് നടത്തി അവസാന സീസണിലെ ക്ഷീണം മാറ്റേണ്ടതായുണ്ട്. പ്രധാനമായും മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇത്തവണത്തെ തിരിച്ചുവരവ് നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ മുംബൈക്ക് മുകളില്‍ വെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മുംബൈക്ക് ഇത്തവണ കപ്പിലേക്കെത്തി ആരാധകരോട് നീതി പുലര്‍ത്തേണ്ടതായുണ്ട്.

എന്നാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മിനി ലേലത്തിലൂടെ ചില നിര്‍ണ്ണായക നീക്കങ്ങള്‍ മുംബൈ നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മികച്ച ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തണം

മികച്ച ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തണം

ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ അവസാന സീസണില്‍ ടീം വിട്ടത് മുംബൈ നിരയില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ വിടവാണ്. ഇന്ത്യയുടെ നട്ടെല്ലായിരുന്ന ഓള്‍റൗണ്ടര്‍മാരായിരുന്നു ഇവര്‍. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ മുംബൈക്ക് സാധിച്ചിട്ടില്ല.

ഇത്തവണത്തെ ലേലത്തില്‍ മുംബൈക്ക് മികച്ച ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തേണ്ടതായുണ്ട്. പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ മുംബൈക്ക് വേണം. നിലവിലെ മുംബൈ ടീമിലെ ദൗര്‍ബല്യമാണത്. അതുകൊണ്ട് തന്നെ ലേലത്തില്‍ മുംബൈ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തേണ്ടതായുണ്ട്.

അവസാന സീസണില്‍ മികച്ച ബൗളര്‍മാരുടെ അഭാവം മുംബൈയെ തളര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മുംബൈ ശ്രദ്ധ നല്‍കേണ്ട പ്രധാന കാര്യം ഇതാണെന്ന് പറയാം.

Also Read: IND vs BAN: രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തും, ആര് പുറത്താവും? ഗില്ലോ രാഹുലോ

പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരന്‍

പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരന്‍

കറെന്‍ പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചത് മുംബൈക്ക് വലിയ തിരിച്ചടിയാണ്. ഒറ്റക്ക് നിരവധി തവണ ടീമിനെ ജയിപ്പിച്ചിട്ടുള്ള താരമാണ് പൊള്ളാര്‍ഡ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനെ വിജയത്തിലെക്കാന്‍ പൊള്ളാര്‍ഡിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ പൊള്ളാര്‍ഡ് ടീം വിട്ടതോടെ ഉത്തമ പകരക്കാരന്‍ ആരെന്നത് മുംബൈക്ക് മുന്നിലുള്ള വലിയ ചോദ്യമാണ്. ടിം ഡേവിഡിനെയാണ് മുംബൈ ആ സ്ഥാനത്ത് കാണുന്നത്. വമ്പനടിക്കാരനായ താരമാണെങ്കിലും വിശ്വസ്തനെന്ന് വിളിക്കാനാവില്ല.

പൊള്ളാര്‍ഡിനെപ്പോലെ ടീമിന്റെ സാഹചര്യത്തിനനുസരിച്ച് തന്ത്രപരമായി കളിക്കാന്‍ ഡേവിഡ് പ്രയാസപ്പെടും. അതുകൊണ്ട് തന്നെ പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്തേണ്ടത് മുംബൈക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

നല്ല സ്പിന്നര്‍മാര്‍ വേണം

നല്ല സ്പിന്നര്‍മാര്‍ വേണം

മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് നല്ല സ്പിന്നര്‍മാരുടെ അഭാവമാണ്. അനുഭവസമ്പത്തുള്ള സ്പിന്നര്‍മാരെ മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ മിസ് ചെയ്തിരുന്നു. ഇത്തവണ ഈ വിടവ് നികത്താന്‍ മുംബൈക്ക് സാധിക്കണം.

പ്രധാന സ്പിന്നര്‍മാരെല്ലാം ഇതിനോടകം ഓരോ ടീമിനൊപ്പവുമാണുള്ളത്. അതുകൊണ്ട് തന്നെ നല്ല സ്പിന്നര്‍മാരെ കണ്ടെത്തുക മുംബൈക്ക് പ്രയാസം. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദിനെ മുംബൈക്ക് പരിഗണിക്കാവുന്നതാണ്.

മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള സ്പിന്നര്‍മാര്‍ മുംബൈക്ക് വേണം. അത് യുവതാരങ്ങളാവുന്നതിലും നല്ലത് സീനിയര്‍ താരങ്ങളാവുന്നതാണ്. ലേലത്തില്‍ സ്പിന്നര്‍മാര്‍ക്ക് മുംബൈ പ്രാധാന്യം നല്‍കുമെന്നുറപ്പ്.

Also Read: IND vs SL T20: കോലിയും രോഹിത്തുമില്ല, ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജുവും പുറത്ത്! സാധ്യതാ ടീം

മികച്ച ഇന്ത്യന്‍ പേസര്‍ വേണം

മികച്ച ഇന്ത്യന്‍ പേസര്‍ വേണം

ജസ്പ്രീത് ബുംറ, ജോഫ്രാ ആര്‍ച്ചര്‍, ജേസന്‍ ബെഹറന്‍ഡോര്‍ഫ് എന്നിവരാണ് മുംബൈയുടെ നിലവിലെ പ്രധാന പേസര്‍മാര്‍. ബേസില്‍ തമ്പി, ജയദേവ് ഉനദ്ഘട്ട് എന്നിവരെയെല്ലാം മുംബൈ ഒഴിവാക്കിയതിനാല്‍ പുതിയ സീസണിന് മുന്നോടിയായി മികച്ച ഇന്ത്യന്‍ പേസര്‍മാരെ കണ്ടെത്തണം.

മുംബൈയുടെ നിലവിലെ സാഹചര്യത്തില്‍ ബുംറക്ക് പരിക്കേറ്റാല്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. ബുംറയുടെ ബാക്കപ്പായി മികച്ച ഇന്ത്യന്‍ പേസറെ ടീം കണ്ടെത്തേണ്ടതായുണ്ടെന്ന് പറയാം.

Story first published: Saturday, December 17, 2022, 18:22 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+