Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തും, ആര് പുറത്താവും? ഗില്ലോ രാഹുലോ

1

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ തിരിച്ചെത്തുന്നു. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

മുംബൈയിലെ ചികിത്സക്ക് ശേഷം പരിക്ക് ഭേദമായ രോഹിത് രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് വിവരം. രോഹിത് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വിരലിന് പരിക്കേറ്റ രോഹിത് മൂന്നാം മത്സരത്തില്‍ പരിക്കേറ്റ വിരലുമായിറങ്ങി കൈയടി നേടിയിരുന്നു.

ആദ്യ ടെസ്റ്റില്‍ ഡ്രൈവിങ് സീറ്റിലുള്ള ഇന്ത്യ വിജയം നേടാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം ടെസ്റ്റിലെ രോഹിത്തിന്റെ മടങ്ങിവരവ് ഇന്ത്യയെ സംബന്ധിച്ച് കരുത്ത് നല്‍കുന്നതോടൊപ്പം ആശങ്ക സൃഷ്ടിക്കുന്നതുമാണ്.

രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് ആരെയാവും പുറത്താക്കുക?. കുഴപ്പിക്കുന്ന ചോദ്യമാണിത്. ഇന്ത്യ പുറത്തിരുത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍ പുറത്താവുമോ?

കെ എല്‍ രാഹുല്‍ പുറത്താവുമോ?

കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ഇന്ത്യയുടെ ടെസ്റ്റിലെ വൈസ് ക്യാപ്റ്റനായതിനാല്‍ത്തന്നെ രാഹുലിനെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ നിന്നും തഴയാനുള്ള സാധ്യത കൂടുതലാണ്. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രാഹുല്‍ ഫ്‌ളോപ്പായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 54 പന്തില്‍ 22 റണ്‍സെടുത്ത രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 62 പന്തില്‍ നേടിയത് 23 റണ്‍സാണ്. രണ്ട് ഇന്നിങ്‌സിലും പ്രതീക്ഷക്കൊത്തുയരാന്‍ രാഹുലിനായില്ലെന്ന് പറയാം. സമീപകാലത്തെ രാഹുലിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്.

എങ്കിലും രോഹിത്തിനും കോലിക്കും ശേഷം ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാനായി വിലയിരുത്തുന്ന രാഹുലിനെ ഇന്ത്യ രണ്ടാം ടെസ്റ്റിലും പ്ലേയിങ് 11 നിലനിര്‍ത്തിയേക്കും.

Also Read: Odi World Cup: എന്തുകൊണ്ട് കുല്‍ദീപ് ഇന്ത്യയുടെ നിര്‍ണ്ണായക താരമാകുന്നു? മൂന്ന് കാരണങ്ങള്‍

ശുബ്മാന്റെ സീറ്റ് തെറിച്ചേക്കും

ശുബ്മാന്റെ സീറ്റ് തെറിച്ചേക്കും

മികച്ച പ്രകടനം നടത്തി നില്‍ക്കുന്ന ശുബ്മാന്‍ ഗില്‍ രോഹിത്തിനായി വഴിമാറിക്കൊടുക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗില്‍ ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 152 പന്തില്‍ 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.

മൂന്ന് വര്‍ഷത്തോളമായി കളിക്കുന്ന ഗില്ലിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ ആദ്യ സെഞ്ച്വറി പ്രകടനമാണിത്. വലിയ ഭാവി കല്‍പ്പിക്കുന്ന ശുബ്മാനെ ഇന്ത്യക്ക് പുറത്തിരുത്താതെ മറ്റ് വഴികളില്ല. രോഹിത്തിനായി ആരെങ്കിലും വഴിമാറേണ്ടത് അത്യാവശ്യമായതിനാല്‍ ഗില്ലിന്റെ ചീട്ടുകീറാനാണ് സാധ്യത.

ശ്രേയസിനെ പുറത്തിരുത്തുമോ?

ശ്രേയസിനെ പുറത്തിരുത്തുമോ?

ഇന്ത്യ ശ്രേയസ് അയ്യരെ പുറത്തിരുത്തി കെ എല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. ശ്രേയസ് ഇന്ത്യക്കായി മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 192 പന്തില്‍ 86 റണ്‍സാണ് ശ്രേയസ് നേടിയത്. സമീപകാലത്ത് ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനാവാന്‍ ശ്രേയസിനായിട്ടുണ്ട്.

എന്നാല്‍ രോഹിത് വരുന്നതോടെ ആരെങ്കിലും വഴിമാറിയേ പറ്റൂ. ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്താനും ഗില്ലിനെ രോഹിത്തിനൊപ്പം ഓപ്പണറാക്കാനും ശ്രേയസിന്റെ സ്ഥാനത്ത് രാഹുലിനെ കളിപ്പിക്കാനും സാധ്യതകളുണ്ട്.

Also Read: ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചു, പിന്നീട് കച്ചവടക്കാര്‍ എന്നോട് പൈസ വാങ്ങാറില്ല-റിസ്വാന്‍

രോഹിത്തിന്റെ മടങ്ങിവരവ് ഗുണം ചെയ്യുമോ?

രോഹിത്തിന്റെ മടങ്ങിവരവ് ഗുണം ചെയ്യുമോ?

രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമോയെന്നതാണ് പ്രസക്തമായ ചോദ്യം. നിലവില്‍ ഇന്ത്യയുടെ പ്ലേയിങ് 11ലെല്ലാവരും നന്നായി കളിക്കുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന്റെ മടങ്ങിവരവ് ഇന്ത്യയുടെ പ്ലേയിങ് 11ന്റെ ഒത്തിണക്കം തകര്‍ക്കാനാണ് സാധ്യത.

രോഹിത് സമീപകാലത്തായി മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ പ്രകടനം കണ്ടറിയണം. താരത്തിന് ഫോമിലേക്കെത്താനാവാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. നിലവിലെ സാഹചര്യത്തില്‍ രോഹിത് ഇന്ത്യയുടെ പ്ലേയിങ് 11 പുറത്തിരിക്കുന്നതാണ് നല്ലത്.

Story first published: Friday, December 16, 2022, 21:07 [IST]
Other articles published on Dec 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+