Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL T20: ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്, സൂര്യ നാലാമന്‍! സഞ്ജുവില്ല, സാധ്യതാ 11 ഇതാ

1

മുംബൈ: ബംഗ്ലാദേശിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജനുവരി മൂന്നിനാണ് ആരംഭിക്കുന്നത്. ഇന്ത്യ വലിയ മാറ്റങ്ങളോടെയിറങ്ങുന്ന പരമ്പരയാവും ശ്രീലങ്കയ്‌ക്കെതിരായത്.

2021, 2022ലെ ടി20 ലോകകപ്പുകളില്‍ നിറം മങ്ങിയ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് വലിയ മാറ്റങ്ങളോടെ ടി20 ടീമിനെ കളത്തിലിറക്കാനാണ് സാധ്യത. രോഹിത് ശര്‍മയെയടക്കം പുറത്തിരുത്തി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ടി20 ടീമിനെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത.

2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ഇപ്പോഴെ പടയൊരുക്കം തുടങ്ങിയേക്കും. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള സാധ്യതാ 11 പരിശോധിക്കാം.

ശുബ്മാന്‍ ഗില്‍-ഇഷാന്‍ കിഷന്‍

ശുബ്മാന്‍ ഗില്‍-ഇഷാന്‍ കിഷന്‍

ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമെത്താനാണ് സാധ്യത. ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ ഇതുവരെ ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിച്ചിട്ടില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ശുബ്മാന്‍ ഗില്ലിന് അവസരം നല്‍കിയേക്കുമെന്നാണ് വിവരം.

ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി ഗില്‍ തകര്‍ത്ത് കളിക്കുന്നു. കൂടാതെ ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനം ഗില്ലിന് അവകാശപ്പെടാം. അതുകൊണ്ട് തന്നെ ഗില്ലിനെ ഇന്ത്യ ടി20യിലും അവസരം നല്‍കാനാണ് സാധ്യത.

സഹ ഓപ്പണറായി ഇഷാന്‍ കിഷനെത്തിയേക്കും. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറിയടക്കം നേടിയ താരമാണ് ഇഷാന്‍. അതുകൊണ്ട് തന്നെ ശ്രീലങ്കന്‍ പരമ്പരയില്‍ ഇഷാന്‍ ഓപ്പണറായേക്കും.

Also Read: IND vs BAN: രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തും, ആര് പുറത്താവും? ഗില്ലോ രാഹുലോ

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലി ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കോലിയുടെ വിടവ് നികത്താന്‍ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാവും ഇറങ്ങുക. സമീപകാലത്തായി മികച്ച ഫോമിലാണ് ശ്രേയസുള്ളത്. ടി20യില്‍ ശ്രേയസിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയേക്കും.

നാലാം നമ്പറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനാവും അവസരം. സമീപകാലത്തായി മിന്നും ഫോമിലാണ് സൂര്യ. 2022ലെ ടി20 ലോകകപ്പിലടക്കം ഇന്ത്യക്കായി കസറിയ താരമാണ് സൂര്യ. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള സൂര്യ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഇന്ത്യ ഇറക്കിയേക്കും. മോശം ഫോമിലാണെങ്കിലും റിഷഭിന് തന്നെ ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയേക്കും. സഞ്ജു സാംസണെ ഇന്ത്യ ടീമില്‍ നിന്ന് തഴയാനാണ് സാധ്യത.

Also Read: IND vs SL T20: കോലിയും രോഹിത്തുമില്ല, ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജുവും പുറത്ത്! സാധ്യതാ ടീം

ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍

ആറാം നമ്പറില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഇറങ്ങിയേക്കും. വെടിക്കെട്ട് ഓള്‍റൗണ്ടറായ ഹര്‍ദിക് ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെക്കുന്നത്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനായിരുന്നു.

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദര്‍ എത്താനാണ് സാധ്യത. സുന്ദറിന്റെ ബാറ്റിങ് സമീപകാലത്തായി മെച്ചപ്പെട്ടിട്ടുണ്ട്. കൂടാതെ പവര്‍പ്ലേയിലടക്കം പന്തെറിയാന്‍ മിടുക്കനാണ് സുന്ദര്‍.

ഇടവേളക്ക് ശേഷം ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യന്‍ 11ലേക്ക് തിരിച്ചെത്തിയേക്കും. മീഡിയം പേസിലൂടെ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ഹര്‍ഷല്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റും ചെയ്യുന്ന താരമാണ്. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്

ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്

ഒമ്പതാം നമ്പറില്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനാവും അവസരം. ഇന്ത്യ ഭുവിയില്‍ ഇനിയും വിശ്വാസം അര്‍പ്പിച്ചേക്കും. അവസാന ടി20 ലോകകപ്പില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ ഭുവിക്കായിരുന്നില്ല.

10ാം നമ്പറില്‍ പേസറായി മുഹമ്മദ് സിറാജ് എത്തിയേക്കും. തല്ലുകൊള്ളി ബൗളറാണെങ്കിലും സമീപകാലത്തെ താരത്തിന്റെ പ്രകടനം കൈയടി നേടുന്നതാണ്.

സ്പിന്നറായി ഇന്ത്യ കുല്‍ദീപ് യാദവിനെ പരിഗണിച്ചേക്കും. യുസ് വേന്ദ്ര ചഹാലിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ കുല്‍ദീപിനാവും ഇന്ത്യ അവസരം നല്‍കുക.

Story first published: Saturday, December 17, 2022, 19:42 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+