അക്തറേയും ലീയേയും തല്ലിപ്പറത്തി, ധോണിക്ക് മുമ്പ് അയാളുടെ കട്ടഫാന്‍-വെളിപ്പെടുത്തി ഇഷാന്‍

മുംബൈ: ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് യുവതാരം ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 2021ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്.
ടി20യിലും ഏകദിനത്തിലും അരങ്ങേറ്റത്തില്‍ത്തന്നെ ഫിഫ്റ്റി നേടാന്‍ ഇഷാന് സാധിച്ചെങ്കിലും ഇന്ത്യന്‍ ടീമിലെ സജീവമായി മാറാന്‍ അദ്ദേഹത്തിനായില്ല. സ്ഥിരത കണ്ടെത്താനാവാതെ വന്നതോടെ ഇഷാന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു.
വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍-റിഷഭ് പന്ത് എന്നിവര്‍ മാത്രം ചിത്രത്തില്‍ നില്‍ക്കവെയാണ് ഇഷാന്‍ ഇരട്ട സെഞ്ച്വറിയുമായി തിരിച്ചുവരവ് അറിയിച്ചത്. 2023ലെ ഏകദിന ലോകകപ്പില്‍ സ്ഥാനം നോട്ടമിട്ട് തന്നെയാണ് ഇഷാന്റെ മുന്നേറ്റമെന്ന് പറയാം.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരെല്ലാം മുന്‍ നായകനായ എംഎസ് ധോണിയുടെ കടുത്ത ആരാധകരാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ ധോണിയുടെ ആരാധകനാവുന്നതിന് മുമ്പ് മറ്റൊരാളുടെ കടുത്ത ആരാധകനായിരുന്നു താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍.

വീരുവായിരുന്നു ഹീറോ
ധോണിക്ക് മുമ്പ് താന്‍ വീരേന്ദര്‍ സെവാഗിന്റെ കടുത്ത ആരാധകനായിരുന്നുവെന്നാണ് ഇഷാന്റെ വെളിപ്പെടുത്തല്‍. ബ്രെറ്റ് ലീയേയും ഷുഹൈബ് അക്തറിനെയുമെല്ലാം തല്ലിപ്പറത്തിയിരുന്ന സെവാഗിന്റെ ബാറ്റിങ് ഏറെ ആവേശം കൊള്ളിച്ചിരുന്നുവെന്നാണ് ഇഷാന്‍ തുറന്ന് പറഞ്ഞത്.
'ചിലപ്പോള്‍ ഞാന്‍ ഇങ്ങനെ അതിവേഗം ബാറ്റ് ചെയ്യാനുള്ള കാരണം വീരേന്ദര്‍ സെവാഗിന്റെ അതിവേഗ ബാറ്റിങ്ങിന്റെ ഹൈലൈറ്റ്‌സുകള്‍ കണ്ടിരുന്നതിനാലാവും. ബ്രെറ്റ് ലീയോ അക്തറോ ആരുമാവട്ടെ സെവാഗ് തല്ലിപ്പറത്തിയിരുന്നു.
ആ ശൈലിയാണ് എന്റെയുള്ളിലുള്ളത്. ആക്രമിച്ച് കളിക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ആദം ഗില്‍ക്രിസ്റ്റിന്റെ ബാറ്റിങ്ങും വളരെയധികം ഇഷ്ടമായിരുന്നു'-ഇഷാന്‍ പറഞ്ഞു.

ഇഷ്ട കീപ്പര്‍ ധോണി തന്നെ
ഇഷ്ടപ്പെട്ട വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാണെന്നാണ് ഇഷാന്‍ പറയുന്നത്. ആദം ഗില്‍ക്രിസ്റ്റ്, എംഎസ് ധോണി എന്നിവരെ ഇഷ്ടമാണ്. ഇതില്‍ ഇഷ്ടപ്പെട്ട വിക്കറ്റ് കീപ്പര്‍ ധോണിയാണെന്നാണ് ഇഷാന്‍ കിഷന്‍ പറയുന്നത്.
'ആദം ഗില്‍ക്രിസ്റ്റിന്റെ ബാറ്റിങ് ശൈലിയും കീപ്പിങ്ങും വളരെയധികം ഇഷ്ടമാണ്. എന്നാല്‍ ധോണി ഭായിയെ എല്ലാത്തരത്തിലും ഇഷ്ടമാണ്. ഓണ്‍ഫീല്‍ഡിലും ഓഫ് ഫീല്‍ഡിലും റോള്‍ മോഡലാണ്.
എല്ലാ കാര്യത്തെയും ശാന്തതയോടെ കൈകാര്യം ചെയ്യുന്നു. എല്ലാവരെയും സഹായിക്കാന്‍ മനസ് കാട്ടുന്നു. എന്നെയും വ്യക്തിപരമായി ഒരുപാട് സഹായിച്ചിട്ടുണ്ട്'- ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

ധോണിക്ക് പകരക്കാരനില്ല
ഇന്ത്യന്‍ ടീമില്‍ എംഎസ് ധോണി ഒഴിച്ചിട്ട വിടവ് ഇപ്പോഴും വലിയ വിടവായി തുടരുകയാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊന്നും ഒരു കാലത്തും ധോണിയുടെ വിടവ് നികത്താനാവില്ല.
നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ധോണി നേടിയെടുത്ത റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറികടക്കാനാവാത്തതാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് ധോണി.
ധോണിക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ നായകനും ഐസിസി കിരീടം നേടാനായില്ലെന്നത് ധോണിയുടെ മികവ് എത്രത്തോളമെന്ന് കാട്ടുന്നു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കുന്നുണ്ട്.
ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവും. ഈ സീസണോടെ ധോണി എല്ലാത്തരം ക്രിക്കറ്റും മതിയാക്കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications