Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സിഎസ്‌കെയുടെ 'വാണ്ടഡ്' ലിസ്റ്റില്‍ ആരൊക്കെ? മുഖ്യ ലക്ഷ്യം ഇംഗ്ലണ്ട് താരം, അറിയാം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. അവസാന സീസണിലെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ടീമുകള്‍ പ്രതീക്ഷിക്കുന്നത്.

എംഎസ് ധോണി ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായിരുന്നു. മിനി ലേലത്തിന് മുമ്പ് ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയെ സിഎസ്‌കെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇത്തവണയും നിലനിര്‍ത്തി.

41കാരനായ ധോണിക്ക് കീഴിലാവും ഇത്തവണയും സിഎസ്‌കെ ഇറങ്ങുക. അവസാന സീസണില്‍ ജഡേജയെ നായകനാക്കിയ സിഎസ്‌കെയുടെ കണക്കുകൂട്ടല്‍ പിഴച്ചിരുന്നു. പാതിവഴിയില്‍ ജഡേജ പരിക്കേറ്റ് മടങ്ങിയതോടെ ധോണി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു.

ഇത്തവണ മികച്ച ചില താരങ്ങളെ സിഎസ്‌കെയ്ക്ക് ടീമിലെത്തിക്കേണ്ടതായുണ്ട്. എന്നാല്‍ അതൊട്ടും എളുപ്പമാവുകയില്ല. സിഎസ്‌കെയുടെ ലേലത്തിലെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്.

മുഖ്യ പരിഗണന സാം കറെന്

മുഖ്യ പരിഗണന സാം കറെന്

സിഎസ്‌കെയുടെ ഇത്തവണത്തെ മുഖ്യ പരിഗണന സാം കറെനാണ്. നേരത്തെ സിഎസ്‌കെയുടെ ഭാഗമായിരുന്നു സാം കറെന്‍. ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ അവസാന സീസണില്‍ കളിച്ചിരുന്നില്ല. ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് സാം കറെന്‍ തയ്യാറെടുക്കുന്നത്.

2022ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിക്കുന്നതിന് പിന്നില്‍ സാം കറെന്റെ പങ്ക് വളരെ വലുതായിരുന്നു. ടൂര്‍ണമെന്റിലെ താരമായെത്തുന്ന സാം കറെന് ലേലത്തില്‍ വന്‍ ഡിമാന്റാണ്. ഒട്ടുമിക്ക ടീമുകളും കറെനായി രംഗത്തെത്തിയേക്കും.

അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് സാം കറെനെ സ്വന്തമാക്കുക എളുപ്പമല്ല. 10 കോടിക്ക് മുകളിലേക്ക് യുവ ഓള്‍റൗണ്ടറുടെ പ്രതിഫലം ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ 'പുല്ലുവില', അഞ്ച് പേര്‍ അണ്‍സോള്‍ഡായേക്കും

പേഴ്‌സില്‍ ബാക്കി 20.45 കോടി

പേഴ്‌സില്‍ ബാക്കി 20.45 കോടി

സിഎസ്‌കെയുടെ പേഴ്‌സില്‍ ബാക്കിയുള്ള തുക 20.45 കോടിയാണ്. അതില്‍ നിന്ന് നല്ലൊരു ശതമാനം തുക സാം കറെനായി ചിലവിട്ടേക്കും. മികച്ച സ്പിന്‍ കരുത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന സിഎസ്‌കെയ്ക്ക് മികച്ച വിദേശ പേസറെ ആവിശ്യമാണ്.

സാം കറെനെ ടീമിലെത്തിച്ചാലും യുവ വിദേശ പേസര്‍മാര്‍ക്കായി സിഎസ്‌കെ രംഗത്തെത്തിയേക്കും. അവസാന സീസണിലെ ബാറ്റിങ് നിരയില്‍ വലിയ മാറ്റത്തിന് സിഎസ്‌കെ മുതിര്‍ന്നേക്കില്ല. അതുകൊണ്ട് തന്നെ ബാറ്റിങ് നിരയിലേക്ക് വലിയ താരങ്ങളെ ടീം പരിഗണിക്കാന്‍ സാധ്യത കുറവ്.

നാരായണ്‍ ജഗദീശനെ നോട്ടമിട്ടേക്കും

നാരായണ്‍ ജഗദീശനെ നോട്ടമിട്ടേക്കും

നേരത്തെ സിഎസ്‌കെ ടീമിലേക്ക് പരിഗണിക്കുകയും കളിക്കാന്‍ അവസരം നല്‍കുകയും ചെയ്ത താരമാണ് നാരായണ്‍ ജഗദീശന്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ജഗദീശനെ സിഎസ്‌കെ ഒഴിവാക്കിയിരുന്നു.

പക്ഷെ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് നാരായണ്‍ ജഗദീഷ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ താരത്തെ സിഎസ്‌കെ തിരിച്ചെത്തിച്ചേക്കുമെന്നാണ് വിവരം. റുതുരാജ് ഗെയ്ക് വാദിനെപ്പോലെ കളിക്കാന്‍ കഴിവുള്ള താരമാണ് ജഗദീശന്‍.

അമ്പാട്ടി റായിഡുവിന്റെ ഫോമും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സിഎസ്‌കെ ജഗദീശനെ ടീമിലേക്കെത്തിക്കാന്‍ സാധ്യത കൂടുതല്‍.

Also Read: ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

ബ്രാവോയുടെ പകരക്കാരന്‍ ആര്?

ബ്രാവോയുടെ പകരക്കാരന്‍ ആര്?

ഡ്വെയ്ന്‍ ബ്രാവോ കളി നിര്‍ത്തിയതോടെ പകരമാരെന്നത് സിഎസ്‌കെയെ സംബന്ധിച്ച് വലിയ ചോദ്യമാണ്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനിലെ തലവനായ ബ്രാവോ മധ്യനിരയില്‍ ബാറ്റുകൊണ്ടും മികവ് കാട്ടുന്നു. സിഎസ്‌കെ ബ്രാവോയുടെ പകരക്കാരനായി സാം കറാനെയാവും പരിഗണിക്കുക.

എന്നാല്‍ ബ്രാവോ ഡെത്ത് ഓവറിലടക്കം സ്ലോ ബോളുകളിലൂടെ വിക്കറ്റ് വീഴ്ത്താനും യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയാനും മിടുക്കനാണ്. എന്നാല്‍ സാം കറെന് എത്രത്തോളം ഡെത്ത് ഓവറുകളില്‍ മികവ് കാട്ടാനാവുമെന്നത് കണ്ടറിയണം.

Story first published: Monday, December 19, 2022, 16:38 [IST]
Other articles published on Dec 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+