Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇന്ത്യയുടെ സാധ്യതാ 11 ഇതാ, രാഹുലിന് പരിക്ക്? മാറ്റത്തിന് സാധ്യത ഇങ്ങനെ

1

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് 24ന് നടക്കാന്‍ പോവുകയാണ്. മിര്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ജയിച്ച് പരമ്പര സ്വന്തമാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ജയം നിര്‍ണ്ണായകമാണ്.

ആദ്യ ടെസ്റ്റില്‍ 188 റണ്‍സിന്റെ ജയം നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും ജയം നേടാമെന്ന പ്രതീക്ഷയിലാണ്. ആദ്യ മത്സരത്തില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ ടീമില്‍ വലിയ അഴിച്ചുപണിക്ക് ഇന്ത്യ നിന്നേക്കില്ല.

കെ എല്‍ രാഹുലിന് പരിക്കാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും രാഹുല്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള സാധ്യതാ 11 പരിശോധിക്കാം.

കെ എല്‍ രാഹുല്‍-ശുബ്മാന്‍ ഗില്‍

ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും ശുബ്മാന്‍ ഗില്ലും തന്നെ തുടരും. രാഹുലിന് കളിക്കാന്‍ സാധിക്കാനാവാതെ പോയാല്‍ ചേതേശ്വര്‍ പുജാര ക്യാപ്റ്റനാവുമ്പോള്‍ ഓപ്പണിങ്ങിലേക്ക് അഭിമന്യു ഈശ്വരന്‍ എത്തിയേക്കും. രാഹുലിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല.

അതേ സമയം ആദ്യ ഇന്നിങ്‌സില്‍ കാര്യമായി തിളങ്ങാതിരുന്ന ശുബ്മാന്‍ രണ്ടാം ഇന്നിങ്‌സില്‍ വമ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടിയിരുന്നു. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി ശുബ്മാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

1

ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍

വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ചേതേശ്വര്‍ പുജാര ആദ്യ ടെസ്റ്റിനിറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി. രണ്ടാം ടെസ്റ്റിലും പുജാരക്ക് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്.

വിരാട് കോലിക്ക് ആദ്യ മത്സരത്തില്‍ തിളങ്ങാനായിട്ടില്ല. 1, 19 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റില്‍ വലിയ തിരിച്ചുവരവ് നടത്തേണ്ടത് കോലിക്ക് നിര്‍ണ്ണായകം.

അഞ്ചാം നമ്പറില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നില്ല. അതുകൊണ്ട് അഞ്ചാം നമ്പറില്‍ തുടര്‍ന്നേക്കും.

റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍

ആദ്യ ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച റിഷഭ് പന്ത് തന്നെ വിക്കറ്റ് കീപ്പറായി തുടര്‍ന്നേക്കും. കെ എസ് ഭരത് അവസരം കാത്ത് പുറത്തിരിക്കേണ്ടി വരും. അക്ഷര്‍ പട്ടേല്‍ സ്പിന്നുകൊണ്ട് ആദ്യ ടെസ്റ്റില്‍ തിളങ്ങി. പ്രധാനമായും രണ്ടാം ഇന്നിങ്‌സില്‍.

മുഖ്യ സ്പിന്നറായി ആര്‍ അശ്വിന്‍ തുടരും. നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ അശ്വിന്റെ അനുഭവസമ്പത്തില്‍ത്തന്നെ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചേക്കും.

1

കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്/ ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്

ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ കാഴ്ചവെച്ച കുല്‍ദീപ് യാദവ് പ്ലേയിങ് 11 തുടരുമെന്നുറപ്പ്. ബംഗ്ലാദേശിലെ സ്പിന്‍ പിച്ചില്‍ വലിയ ഗുണം ചെയ്യുന്ന സ്പിന്നറാണ് കുല്‍ദീപ്.

പേസ് നിരയില്‍ ഉമേഷ് യാദവിന് പകരം ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിന് ഇന്ത്യ അവസരം നല്‍കുമെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തായി മികച്ച പ്രകടനം ഉനദ്ഘട്ട് നടത്തിയിട്ടുണ്ട്.

മുഹമ്മദ് സിറാജ് പേസ് നിരയില്‍ തുടരുമെന്നുറപ്പ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്്ത്താനും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും സിറാജ് മിടുക്കനാണ്. ആക്രമണോത്സകത കാട്ടുന്ന സിറാജിന്റെ ബൗളിങ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

Story first published: Wednesday, December 21, 2022, 21:12 [IST]
Other articles published on Dec 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+