IND vs BAN: രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്, തൂക്കി പുറത്തെറിയൂവെന്ന് ഫാന്‍സ്- പ്രതികരണങ്ങളിതാ

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും കെ എല്‍ രാഹുല്‍ ഫ്‌ളോപ്പായിരിക്കുകയാണ്. ആദ്യ ദിനം 30 പന്ത് നേരിട്ട് 3 റണ്‍സെടുത്ത രാഹുല്‍ രണ്ടാം ദിനം 15 പന്തുകള്‍ മാത്രമാണ് നേരിട്ടത്.
10 റണ്‍സെടുത്ത രാഹുലിനെ തയ്ജുല്‍ ഇസ്‌ലാം എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലും ഫ്‌ളോപ്പായ രാഹുല്‍ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വിമര്‍ശനം ശക്തം. മൂന്ന് ഫോര്‍മാറ്റിലും സമീപകാലത്തായി രാഹുല്‍ മോശം ഫോമിലാണ്.
പ്രതിഭയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ രാഹുലിന് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നതിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ രാഹുല്‍ വീണ്ടും ഫ്‌ളോപ്പായിരിക്കുന്നത്. ഇതോടെ രാഹുലിനെതിരേ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്.

എന്തിന് അവസരം നല്‍കുന്നു?
കെ എല്‍ രാഹുലിന് മോശം ഫോമിലും എന്തിനാണ് അവസരം നല്‍കുന്നതെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. ടീമിന് യാതൊരു ഉപയോഗവുമില്ലാത്ത രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
ഏത് ഫോര്‍മാറ്റിലായാലും രാഹുല്‍ മോശം ഫോമിലാണ്. എന്നിട്ടും വൈസ് ക്യാപ്റ്റനായും ക്യാപ്റ്റനായുമെല്ലാം കളിക്കുന്നു. പ്രതിഭയുള്ള സഞ്ജുവടക്കം പുറത്തിരിക്കുമ്പോള്‍ രാഹുലിന് എന്തിനാണ് വീണ്ടും വീണ്ടും അവസരം നല്‍കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

രാഹുല്‍ വിരമിക്കണം
രാഹുല്‍ യുവതാരങ്ങളുടെ വഴിമുടക്കാതെ വിരമിച്ച് പോകണമെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നു. രാഹുല്‍ പരിമിത ഓവറില്‍ നിന്ന് വിരമിച്ച് ടെസ്റ്റില്‍ മാത്രമായി ശ്രദ്ധ നല്‍കേണ്ടതാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
രാഹുല്‍ കാരണം യുവതാരങ്ങളുടെ ഭാവി നശിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ നയിക്കുന്നത്. 2022ലെ ടി20 ലോകകപ്പിലും രാഹുലിന് കാര്യമായൊന്നും ചെയ്യാനായില്ല.
തുടര്‍ച്ചയായി ഫിറ്റ്‌നസ് പ്രശ്‌നവും നേരിടുന്ന താരമാണ് രാഹുല്‍. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പേരിനൊപ്പം ചേര്‍ത്തുവെക്കുന്ന താരമാണ് രാഹുലെങ്കിലും സമീപകാലത്തെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്.

പോയി ആഭ്യന്തര ക്രിക്കറ്റ് കളിക്കൂ
രാഹുലിനെ ഇനിയും ടീമിലേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഫോം വീണ്ടെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ് വേണ്ടതെന്നുമാണ് ആരാധകര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ പോലും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് തിരിച്ചുവന്നിട്ടുണ്ട്. അതുപോലെ രാഹുലും ചെയ്യേണ്ടതാണ്.
രാഹുലിന്റെ പ്രകടനം എത്ര മോശമായാലും പിന്തുണക്കാന്‍ ആളുണ്ടാവുമെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ രാഷ്ട്രീയം അത്രത്തോളം മോശമാണെന്നും ആരാധകര്‍ പറയുന്നു. എന്തായാലും രാഹുലിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശം.

ഐപിഎല്ലില്‍ മാത്രം പുലി
കെ എല്‍ രാഹുലിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാം. എന്നാല്‍ ഇന്ത്യക്കായി കളിച്ച പ്രധാന മത്സരങ്ങളിലേക്ക് വരുമ്പോള്‍ രാഹുല്‍ ഫ്‌ളോപ്പാണെന്ന് പറയാം. ലഖ്‌നൗ സൂപ്പര്‍ ജയ്‌ന്റെ നായകനാണ് രാഹുല്‍.
ഐപിഎല്ലില്‍ സ്ഥിരതയോടെ 500ന് മുകളില്‍ സ്‌കോര്‍ നേടുന്ന താരമാണ് രാഹുല്‍. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഈ മികവ് കാണാനാവുന്നില്ല. അവസാന സീസണിലെ ഐപിഎല്ലിലും രാഹുല്‍ തിളങ്ങിയിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള താരത്തിന്റെ പ്രകടനങ്ങള്‍ മോശമാണ്.
Also Read: പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം
രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യക്ക് 86 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. കെ എല്‍ രാഹുല്‍ (10) ശുബ്മാന്‍ ഗില്‍ (20) ചേതേശ്വര്‍ പുജാര (24) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് പേരെയും സ്പിന്നര്‍ തയ്ജുല്‍ ഇസ്്‌ലാമാണ് പുറത്താക്കിയത്.
രണ്ടാം ടെസ്റ്റില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളര്‍മാര്‍ അതിനനുസരിച്ച് ഉയര്‍ന്നില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications