For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

മൂന്ന് ഐസിസി ട്രോഫികളാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്

1

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരെ പരിഗണിച്ചാല്‍ അതില്‍ മുന്‍നിരയിലെ രണ്ടുപേര്‍ എംഎസ് ധോണിയും റിക്കി പോണ്ടിങ്ങുമായിരിക്കും. രണ്ട് പേരും ലോക ക്രിക്കറ്റിനെ നായക മികവുകൊണ്ട് വിസ്മയിപ്പിച്ചവരാണ്. ഇതില്‍ ആരാണ് ബെസ്റ്റെന്നത് പറയുക പ്രയാസമാണെന്ന് പറയാം.

രണ്ട് പേരും തങ്ങളുടേതായ നിലയില്‍ ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച നായകന്മാരാണെന്ന് പറയാം. 2004-2011വരെയാണ് പോണ്ടിങ് ഓസീസ് നായകനായിരുന്നത്. രണ്ട് ലോകകപ്പ് കിരീടം ഓസീസ് അലമാരയിലെത്തിക്കാന്‍ പോണ്ടിങ്ങിനായി.

ധോണിയും രണ്ട് ലോകകപ്പുകള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ചു. മൂന്ന് ഐസിസി ട്രോഫികളാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്. ധോണിക്ക് ശേഷം മറ്റൊരു നായകനും ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല.

പോണ്ടിങ്ങും ധോണിയും മികച്ച നായകന്മാര്‍ ആണെങ്കിലും ഇതില്‍ ഏറ്റവും മികച്ചവന്‍ എംഎസ് ധോണിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

എവിടെയാണ് രണ്ട് പേരും വ്യത്യാസപ്പെട്ടിരിക്കുന്നത്

എവിടെയാണ് രണ്ട് പേരും വ്യത്യാസപ്പെട്ടിരിക്കുന്നത്

റിക്കി പോണ്ടിങ്ങിനും എംഎസ് ധോണിക്കും നായകന്മാരായപ്പോള്‍ മികച്ചൊരു ടീമിനെ ഒപ്പം ലഭിച്ചിരുന്നു. രണ്ട് പേര്‍ക്കും നായകന്മാരെന്ന നിലയില്‍ വലിയ റെക്കോഡുമുണ്ട്. രണ്ട് പേരെയും വേര്‍തിരിക്കുക പ്രയാസം. റിക്കി പോണ്ടിങ് നേരിട്ടതിനെക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നത് ധോണിക്കാണ്.

അതാണ് പോണ്ടിങ്ങിനെക്കാള്‍ ധോണിയെ ഒരുപടി മുന്നില്‍ നിര്‍ത്തുന്നത്-ഹോഗ് പറഞ്ഞു. പോണ്ടിങ്ങിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഹോഗ്. ഐപിഎല്ലില്‍ ധോണിക്ക് എതിരേ കളിച്ചിട്ടുണ്ടെങ്കിലും ധോണിക്കൊപ്പം കളിക്കാന്‍ ഹോഗിനായിട്ടില്ല.

Also Read: അക്തറേയും ലീയേയും തല്ലിപ്പറത്തി, ധോണിക്ക് മുമ്പ് അയാളുടെ കട്ടഫാന്‍-വെളിപ്പെടുത്തി ഇഷാന്‍

പോണ്ടിങ്ങിനൊപ്പം അനുഭവസമ്പന്നരായവര്‍ ഏറെ

പോണ്ടിങ്ങിനൊപ്പം അനുഭവസമ്പന്നരായവര്‍ ഏറെ

പോണ്ടിങ് ക്യാപ്റ്റനായപ്പോള്‍ ഒപ്പമുണ്ടായിരുന്നവരില്‍ മിക്കവരും അനുഭവസമ്പന്നനായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നും തന്റെ റോള്‍ എന്താണെന്നും അറിയാവുന്നവരായിരുന്നു ഇവരില്‍ മിക്കവരും. മത്സരത്തിന്റെ ചില കാര്യങ്ങളില്‍ മാത്രം ഇടപെടുകയായിരുന്നു പോണ്ടിങ് ചെയ്തിരുന്നത്.

അച്ചടക്കത്തോടെ കളിക്കുന്ന പ്രതിഭകളുടെ നിരയായിരുന്നു അന്ന് ഓസീസ്. ടീമിന്റെ പദ്ധതി എന്താണെന്ന് മനസിലാക്കി കളിക്കുന്നവരായിരുന്നു ഇവരില്‍ മിക്കവരും. എന്നാല്‍ ധോണിക്ക് ഇത്തരത്തിലൊരു സംവിധാനം ലഭിച്ചിരുന്നില്ല-ഹോഗ് കൂട്ടിച്ചേര്‍ത്തു.

ആരും ഭയക്കുന്ന കംഗാരുപ്പട

ആരും ഭയക്കുന്ന കംഗാരുപ്പട

ഒരു കാലത്ത് ആരും ഭയക്കുന്ന നിരയായിരുന്നു ഓസീസിന്റേത്. ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, പോണ്ടിങ്, ഡാമിയന്‍ മാര്‍ട്ടിന്‍, മൈക്കല്‍ ക്ലാര്‍ക്ക്, ആന്‍ഡ്രൂ സൈമണ്‍സ്, ജസ്റ്റിന്‍ ലാംഗര്‍, സൈമണ്‍ കാറ്റിച്ച്, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ജെയ്‌സന്‍ ഗില്ലസ്പി, നഥാന്‍ ബ്രാക്കണ്‍ ഇങ്ങനെ നീളുന്ന വലിയ താരനിര ഓസീസിനുണ്ടായിരുന്നു.

ബാറ്റിങ്ങില്‍ തകര്‍ന്നാല്‍ ബൗളിങ്ങിലും ബൗളിങ്ങില്‍ പോയാല്‍ ഫീല്‍ഡിങ്ങിലും കളി പിടിക്കുന്ന തോല്‍ക്കാന്‍ മനസില്ലാത്തവരുടെ നിരയായിരുന്നു പോണ്ടിങ്ങിന്റെ ഓസീസ്. ഒരു കാലത്ത് ഓസീസിനെ നേരിടുക എതിരാളികള്‍ തോല്‍വി ഉറപ്പിച്ചുകൊണ്ടായിരുന്നുവെന്ന് പറയാം.

Also Read: IPL 2022: ഇപ്പോള്‍ പ്രശസ്തരല്ല, പക്ഷെ ലേലത്തില്‍ ഇവരെ നോട്ടമിട്ട് വമ്പന്മാര്‍, അഞ്ച് പേരിതാ

ധോണി ഒരുപടി മുന്നില്‍ത്തന്നെ

ധോണി ഒരുപടി മുന്നില്‍ത്തന്നെ

പോണ്ടിങ്ങിനെക്കാള്‍ ധോണി ഒരുപടി മുന്നില്‍ത്തന്നെയാണ്. അതിന് മറ്റ് ചില കാരണങ്ങള്‍ക്കൂടിയുണ്ട്. ലോകകപ്പ് നേടിയ ചരിത്രം അവകാശപ്പെടാനാവുന്ന ടീമിനെയാണ് സ്റ്റീവ് വോയില്‍ നിന്ന് പോണ്ടിങ്ങിന് ലഭിക്കുന്നത്.

എന്നാല്‍ ധോണിയുടെ അവസ്ഥ അങ്ങനെയല്ല. സൗരവ് ഗാംഗുലിക്ക് ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായിരുന്നില്ല. പിന്നാലെയെത്തിയ രാഹുല്‍ ദ്രാവിഡിനും ഇന്ത്യയെ കപ്പിലേക്കെത്തിക്കാനായില്ല. അതിന് ശേഷമാണ് ധോണിയുടെ വരവ്.

ഇന്ത്യയുടെ വീരനായകന്‍

ഇന്ത്യയുടെ വീരനായകന്‍

1983ന് ശേഷം കപ്പടിക്കാനാവാത്ത ഇന്ത്യയെ 2007ല്‍ ധോണിയാണ് കിരീടത്തിലേക്കെത്തിച്ചത്. 2011ല്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് ചൂടിച്ച ധോണി 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കി. ഇന്ത്യയുടെ പല നായകന്മാര്‍ക്കും സാധിക്കാതെ പോയതാണ് വലിയ ഇടവേളക്ക് ശേഷം ധോണി നേടിക്കൊടുത്തത്.

ധോണി ഫിനിഷറെന്ന നിലയില്‍ ഒറ്റക്ക് പലപ്പോഴും ടീമിനെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്. ധോണിയുടെ ചില തീരുമാനങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതും പ്രവചിക്കാന്‍ സാധിക്കാത്തതുമാണ്. ഇതെല്ലാം ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.

Story first published: Thursday, December 22, 2022, 12:29 [IST]
Other articles published on Dec 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+