IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ മെഗാ താരലേലം നടന്നതിനാല്‍ ഇത്തവണ മിനി താരലേലമാവും നടക്കുക.
അവസാന സീസണ്‍ പല വമ്പന്‍ ടീമുകളും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഇവര്‍ക്കെല്ലാം ഗംഭീര തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ഇത്തവണ മിനി താരലേലമാണെങ്കിലും നിരവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണത്തെ ലേലത്തിലുമുണ്ട്.
അതുകൊണ്ട് തന്നെ ലേലത്തില്‍ ആവേശത്തിന് കുറവുണ്ടാകില്ല. ഇത്തവണത്തെ മിനി താരലേലത്തില്‍ ആരാവും കൂടുതല്‍ പ്രതിഫലം നേടുകയെന്നതാണ് കണ്ടറിയേണ്ടത്. ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാമാണ് ഇത്തവണ പ്രതിഫലത്തില്‍ റെക്കോഡിടാന്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ഇത്തവണത്തെ താരലേലത്തില്‍ കൂടുതല്‍ പ്രതിഫലം നേടാന്‍ സാധ്യത ആര്‍ക്കാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെ വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌ന.

ജഗദീശന്‍ കോടികള്‍ വാരും
എല്ലാവരും വിദേശ ഓള്‍റൗണ്ടര്‍മാര്‍ വലിയ പ്രതിഫലം നേടുമെന്ന് പ്രവചിക്കുമ്പോള്‍ റെയ്‌ന വ്യത്യസ്തമായ രണ്ട് താരങ്ങളെയാണ് പ്രവചിച്ചിരിക്കുന്നത്. അത് പേസര്‍ ജയദേവ് ഉനദ്ഘട്ടും ബാറ്റ്‌സ്മാന്‍ നാരായണ്‍ ജഗദീശനുമാണെന്നാണ് റെയ്‌ന പറയുന്നത്.
രണ്ട് പേരുടെയും സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു. ഇത് വിലയിരുത്തിയാണ് റെയ്‌ന ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.
'ജഗദീശന് വളരെ മികച്ചൊരു ക്രിക്കറ്റ് ബുദ്ധിയാണുള്ളത്. ഏറെ നേരം ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യാന്‍ അവനാവും. കൃത്യമായ കണക്കുകൂട്ടലുകളോടെ കളിക്കുന്നവനാണ് തമിഴ്‌നാടിനായി നന്നായി കളിച്ചിരുന്നു. അതുകൊണ്ട് തന്നെ ജഗദീശന്‍ വലിയ നേട്ടമുണ്ടാക്കിയേക്കും.
277 റണ്‍സുമായി വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോഡിടാന്‍ ജഗദീശന് സാധിച്ചിരുന്നു. മധ്യനിരയിലേക്ക് പരിഗണിക്കാവുന്ന താരമാണ് ജഗദീശന്‍.
Also Read: FIFA World Cup 2022: റൊണോയും സുവാരസും, മധ്യനിരയില്‍ ഇവര്‍, ഖത്തറിലെ ഫ്‌ളോപ്പ് 11 ഇതാ

ഉനദ്ഘട്ടും വലിയ നേട്ടമുണ്ടാക്കും
ഇടം കൈയന്‍ പേസര്‍ ജയദേവ് ഉദ്ഘട്ടിനെ അവസാന സീസണോടെ മുംബൈ ഇന്ത്യന്‍സാണ് കൈവിട്ടത്. ഇതോടെ ലേലത്തിലേക്കെത്തിപ്പെട്ട ഉനദ്ഘട്ടിന് ഇത്തവണ ആവിശ്യക്കാരുണ്ടാവുമോയെന്നത് കണ്ടറിയാം. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ് ഉനദ്ഘട്ട്.
എന്നാല്‍ ടി20യിലെ റെക്കോഡുകള്‍ അത്ര മികച്ചതല്ല. തല്ലുകൊള്ളി ബൗളറാണെന്നതാണ് പ്രശ്‌നം. എന്നാല്‍ ഇത്തവണ മികച്ച ആഭ്യന്തര പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഉനദ്ഘട്ടിന്റെ വരവ്. ഇടം കൈയന്‍ പേസര്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയാലും അത്ഭുതപ്പെടാനാവില്ല.

ജോഷ്വാ ലിറ്റിലിനെയും കരുതണം
ലേലത്തില്‍ വമ്പന്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റിലാണെന്നാണ് റെയ്‌നയുടെ പ്രവചനം. 23കാരനായ പേസര്‍ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
ഏഴ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അതിവേഗ പേസറെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും നല്ല ലൈനും ലെങ്തുമുള്ള ബൗളറാണ് ലിറ്റില്‍. അതുകൊണ്ട് തന്നെ പല പ്രമുഖ ടീമുകളും ലിറ്റിലിനായി രംഗത്തെത്തിയേക്കും.

പ്രധാന താരങ്ങള്‍ സ്റ്റോക്‌സും കറാനും
ഇത്തവണത്തെ ലേലത്തിലെ പ്രധാന താരങ്ങള്‍ ബെന്‍ സ്‌റ്റോക്‌സും സാം കറാനുമാണ്. രണ്ട് പേര്‍ക്കും ഐപിഎല്ലില്‍ കളിച്ച് അനുഭവസമ്പത്തുണ്ട്. മികച്ച ഫോമിലുള്ള ഇരുവരുടേയും റെക്കോഡുകളും മികച്ചതാണ്.
അവസാന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചതിന് പിന്നില്‍ ഇരുവരുടേയും മികവാണ് എടുത്തു പറയേണ്ടത്. അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും 15 കോടിക്ക് മുകളിലേക്ക് പ്രതിഫലം പോയാലും അത്ഭുതപ്പെടാനാവില്ല.
സ്റ്റോക്‌സ് ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവനാണ്. അതുകൊണ്ട് തന്നെ സ്റ്റോക്‌സിനായി എല്ലാ ടീമുകളും ശ്രമം നടത്തുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications