വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

FIFA World Cup 2022: റൊണോയും സുവാരസും, മധ്യനിരയില്‍ ഇവര്‍, ഖത്തറിലെ ഫ്‌ളോപ്പ് 11 ഇതാ

മെസിയും സംഘവും ഖത്തറില്‍ തകര്‍ത്താടിയപ്പോള്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇത്തവണത്തെ ലോകകപ്പ് നിരാശപ്പെടുത്തുന്നതായിരുന്നു

1

ദോഹ: ഖത്തര്‍ ലോകകപ്പിന് വിരാമമാവുമ്പോള്‍ ചരിത്ര ജയം നേടിയിരിക്കുന്നത് അര്‍ജന്റീനയാണ്. ലയണല്‍ മെസിയെന്ന ഇതിഹാസത്തിന് കീഴിലിറങ്ങിയ അര്‍ജന്റീന കപ്പില്‍ മുത്തമിട്ടാണ് നാട്ടിലേക്ക് മടങ്ങിയത്.

ലയണല്‍ മെസിയെന്ന ഇതിഹാസത്തിന്റെ അവസാന ലോകകപ്പ് ആരാധകര്‍ പ്രതീക്ഷിച്ചപോലെ തന്നെ മനോഹരമായി അവസാനിച്ചു. മെസിയും സംഘവും ഖത്തറില്‍ തകര്‍ത്താടിയപ്പോള്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇത്തവണത്തെ ലോകകപ്പ് നിരാശപ്പെടുത്തുന്നതായിരുന്നു.

ഖത്തര്‍ ലോകകപ്പിലെ ഫ്‌ളോപ്പ് 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.

Also Read: FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദംAlso Read: FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂയിസ് സുവാരസ്, പാപ്പു ഗോമസ്

ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാള്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. വേണ്ട പിന്തുണ റൊണാള്‍ഡോയ്ക്ക് ടീമില്‍ നിന്ന് ലഭിച്ചില്ലെന്നതാണ് വാസ്തവം.

പല മത്സരങ്ങളിലും പകരക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. തന്റെ അവസാന ലോകകപ്പില്‍ റോണോ തീര്‍ത്തും നിറം മങ്ങി. ഒരു ഗോള്‍ മാത്രമാണ് നേടിയത്. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ തോറ്റ് പുറത്തായപ്പോള്‍ കണ്ണീരോടെയാണ് റൊണാള്‍ഡോ മടങ്ങിയത്.

ഉറുഗ്വേയുടെ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെയും കരിയറിലെ അവസാന ലോകകപ്പായിരുന്നു ഇത്. എന്നാല്‍ ഖത്തറില്‍ പ്രതീക്ഷക്കൊത്ത് സുവാരസ് തിളങ്ങിയില്ല. ഹാന്റ്‌ബോളിലൂടെ പെനല്‍റ്റിക്ക് അവസരമൊരുക്കി വിവാദം സൃഷ്ടിക്കുകയും ചെയ്തു.

Also Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ലAlso Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല

അര്‍ജന്റീനയുടെ പാപ്പു ഗോമസാണ് മറ്റൊരു താരം. ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിച്ചെങ്കിലും താരത്തിന് തിളങ്ങാനാവാതെ പോയതോടെ പകരക്കാരനായി അലെക്‌സിസ് മാക് അലിസ്റ്ററെത്തി.

1

ഫെഡറിക്കോ വാല്‍വര്‍ഡെ, കെവിന്‍ ഡി ബ്രൂയിന്‍, ഉസ്മാന്‍ ഡെംബല്ലെ

മധ്യനിരയില്‍ ഉറുഗ്വേയുടെ ഫെഡറിക്കോ വാല്‍വര്‍ഡെയാണ് ഒരു താരം. റയല്‍ മാഡ്രിഡ് താരത്തില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി. 24കാരനായ താരത്തിന് വലിയ ഭാവിയാണ് ഉറുഗ്വേ കല്‍പ്പിക്കുന്നത്.

ബെല്‍ജിയം സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയിനും ഫ്‌ളോപ്പ് 11ലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം കസറി കളിക്കുന്ന ഡി ബ്രൂയിന്റെ മാജിക് ഖത്തറില്‍ കണ്ടില്ല. ബെല്‍ജിയം ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടും കാര്യമായൊന്നും ചെയ്യാന്‍ ടീമിനായില്ല.

ഫ്രാന്‍സ് ഫൈനല്‍ കളിച്ചെങ്കിലും മധ്യനിരയില്‍ ഉസ്മാന്‍ ഡെംബല്ലെക്ക് വലിയ മികവ് കാട്ടാനായില്ല. ഫൈനലിലടക്കം പ്ലേയിങ് 11 ഉള്‍പ്പെട്ടെങ്കിലും പാതിയില്‍ പിന്‍വലിക്കപ്പെട്ടു. ഫൈനലില്‍ ഡി മരിയയെ ഫൗള്‍ ചെയ്ത് അര്‍ജന്റീനക്ക് പെനല്‍റ്റി നേടിക്കൊടുക്കാനും ഡെംബല്ലെ കാരണമായി.

ഡാലി ബ്ലിന്‍ഡ്, ടോബി അല്‍ഡര്‍വെറീല്‍ഡ്, നിക്ലാസ് സ്യൂള്‍

ഡച്ച് താരം ഡാലി ബ്ലിന്‍ഡും നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു ഇത്. ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ താരം അയാക്‌സിനായി മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. എന്നാല്‍ ഈ പ്രകടനം ഖത്തറില്‍ കണ്ടില്ല.

ബെല്‍ജിയം സെന്റര്‍ ബാക്ക് ടോബി അല്‍ഡര്‍വെറീല്‍ഡും ഈ ഫ്‌ളോപ്പ് 11 ഉള്‍പ്പെടും. 33കാരനായ താരം മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരുന്നു ഇത്. അനുഭവസമ്പന്നനായ താരത്തില്‍ നിന്ന് അതിനൊത്ത പ്രകടനം ഇത്തവണ ഉണ്ടായില്ല.

ജര്‍മന്‍ സെന്റര്‍ ബാക് നിക്ലാസ് സ്യൂലും ഇത്തവണ നിരാശപ്പെടുത്തി. 27കാരനായ താരം ജപ്പാനെതിരായ മത്സരത്തിലൊക്കെ തീര്‍ത്തും നിറം മങ്ങി. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരമായ സ്യൂളില്‍ നിന്ന് ഇതിലും മികച്ച പ്രകടനമാണ് പ്രതീക്ഷിച്ചത്.

Also Read: തലയുയര്‍ത്തി സച്ചിനും മെസിയും, തലതാഴ്ത്തി ധോണിയും റോണോയും, ഏഴാം നമ്പര്‍ ശാപം!Also Read: തലയുയര്‍ത്തി സച്ചിനും മെസിയും, തലതാഴ്ത്തി ധോണിയും റോണോയും, ഏഴാം നമ്പര്‍ ശാപം!

1

ജൂലിസ് കൗണ്ടി, എഡ്വാര്‍ഡ് മെന്‍ഡി

ഫ്രാന്‍സിന്റെ പ്രതിരോധനിരയിലെ യുവ സാന്നിധ്യമാണ് ജൂലിസ് കൗണ്ടി. 24കാരനായ താരത്തിന് ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. റൈറ്റ് ബാക്കായി സെവിയ്യക്കായും ബാഴ്‌സലോണക്കായും കളിച്ചിട്ടുള്ള താരം ഖത്തര്‍ ലോകകപ്പില്‍ തിളങ്ങിയില്ല.

ഗോള്‍വലക്ക് മുന്നില്‍ സെനഗലിന്റെ എഡ്വാര്‍ഡ് മെന്‍ഡിക്കാണ് സ്ഥാനം. ചെല്‍സി ഗോളിക്ക് ഇത്തവണ മികവ് കാട്ടാനായില്ല. 30കാരനായ താരവും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി.

Story first published: Wednesday, December 21, 2022, 22:38 [IST]
Other articles published on Dec 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X