വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: വിക്കറ്റ് ആഘോഷിച്ചു, താരങ്ങളോട് തട്ടിക്കയറി കോലി! കര്‍മ ഫലമെന്ന് ഫാന്‍സ്

ബംഗ്ലാദേശ് താരങ്ങളോട് മോശം ഭാഷയിലടക്കം സംസാരിച്ച കോലിയെ അംപയര്‍മാര്‍ ഇടപെട്ടാണ് ശാന്തനാക്കി തിരിച്ചയച്ചത്

1

ധാക്ക: കളത്തില്‍ പൊതുവേ ആക്രമണോത്സകത കാട്ടുന്ന താരമാണ് വിരാട് കോടി. നാട്ടിലായാലും വിദേശത്തായാലും കൊമ്പുകോര്‍ക്കാനെത്തുന്ന താരങ്ങള്‍ക്കെല്ലാം അതേ രീതിയില്‍ തിരിച്ചടി നല്‍കാന്‍ കോലി മടി കാട്ടാറില്ല.

ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം വിരാട് കോലി ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോര്‍ത്തതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കോലിയുടെ വിക്കറ്റ് നേട്ടം ബംഗ്ലാദേശ് ആഘോഷിച്ചതാണ് പ്രകോപിതനാവാന്‍ കാരണം.

ബംഗ്ലാദേശ് താരങ്ങളോട് മോശം ഭാഷയിലടക്കം സംസാരിച്ച കോലിയെ അംപയര്‍മാര്‍ ഇടപെട്ടാണ് ശാന്തനാക്കി തിരിച്ചയച്ചത്. സമീപകാലത്തെ ടെസ്റ്റിലെ മോശം ഫോം വേട്ടയാടുന്നതിനിടെയാണ് കോലിയെ ബംഗ്ലാദേശ് താരങ്ങള്‍ പ്രകോപിപ്പിച്ചത്.

ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ കോലി രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 22 പന്തില്‍ 1 റണ്‍സാണ് നേടിയത്. മെഹതി ഹസന്‍ മിറാസാണ് കോലിയെ വീഴ്ത്തിയത്.

കോലിയുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതായതിനാലാണ് ബംഗ്ലാദേശ് ഇത് മതിമറന്ന് ആഘോഷിച്ചത്. എന്നാല്‍ കോലിക്ക് ഇത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് പറയാം.

Also Read: IPL 2023: ഇവര്‍ എന്തുകൊണ്ട് അണ്‍സോള്‍ഡായി? അഞ്ച് സൂപ്പര്‍ താരങ്ങള്‍, പക്ഷെ ആര്‍ക്കും വേണ്ടAlso Read: IPL 2023: ഇവര്‍ എന്തുകൊണ്ട് അണ്‍സോള്‍ഡായി? അഞ്ച് സൂപ്പര്‍ താരങ്ങള്‍, പക്ഷെ ആര്‍ക്കും വേണ്ട

നിയന്ത്രണം വിട്ട് കോലി

നിയന്ത്രണം വിട്ട് കോലി

മോശം ഫോമിലായിരുന്ന കോലിയുടെ വിക്കറ്റ് ബംഗ്ലാദേശ് വലിയ ശബ്ദമുണ്ടാക്കി ആഘോഷിക്കുകകയും കോലിയുടെ മുന്നില്‍ നിന്ന് പരിഹസിക്കുന്നതുപോലെ ആഘോഷിക്കുകയും ചെയ്തതോടെ കോലിയുടെ നിയന്ത്രണം തെറ്റി.

രൂക്ഷ ഭാഷയില്‍ ബംഗ്ലാദേശ് താരങ്ങളോട് തിരിച്ചടിച്ച കോലിയെ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനടക്കം രംഗത്തെത്തിയാണ് ആശ്വസിപ്പിച്ചത്. അംപയര്‍മാര്‍ ഇടപെട്ട് കോലിയെ തിരിച്ചയച്ചപ്പോഴും ദേഷ്യത്തോടെയാണ് കോലി മടങ്ങിയത്.

Also Read: IPL 2023: റിഷഭ് എവിടെ ബാറ്റ് ചെയ്യണം? ഡല്‍ഹിക്ക് അവിടെ പിഴച്ചേക്കും! ചൂണ്ടിക്കാട്ടി ജാഫര്‍

കോലിയുടെ കര്‍മ ഫലമോ?

കോലിയുടെ കര്‍മ ഫലമോ?

വിരാട് കോലി പൊതുവേ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും പരിഹസിക്കാനുമൊന്നും മടികാട്ടാത്ത താരമാണ്. എതിര്‍ ടീമിന്റെ വിക്കറ്റ് നേട്ടങ്ങളെല്ലാം കോലി വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. പലപ്പോഴും ഇതെല്ലാം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു.

ഇതേ രീതിയില്‍ കോലിയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോള്‍ കയര്‍ത്ത് സംസാരിക്കുന്നത് അത്ര നല്ല രീതിയല്ലെന്നും. കോലിക്ക് എന്തുമാവാം മറ്റുള്ളവര്‍ക്ക് ഒന്നും പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കോലിയുടെ പ്രകടനം മോശം

കോലിയുടെ പ്രകടനം മോശം

സമീപകാലത്തെ കോലിയുടെ ടെസ്റ്റിലെ പ്രകടനങ്ങളെല്ലാം മോശമാണ്. ഇതിന്റെ മാനസിക സമ്മര്‍ദ്ദം കോലിയെ വേട്ടയാടുന്നുണ്ട്. അതാണ് ബംഗ്ലാദേശിനെതിരേ കോലിക്ക് ദേഷ്യം നിയന്ത്രിക്കാനാവാതെ പോയതിന്റെ കാരണമെന്ന് പറയാം.

പരിമിത ഓവറിലെ മോശം ഫോമില്‍ നിന്ന് കോലി ശക്തമായ തിരിച്ചുവരവ് അവസാന ടി20 ലോകകപ്പിലൂടെയെല്ലാം നടത്തിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ഇത്തരമൊരു മടങ്ങിവരവ് കോലിക്ക് കാഴ്ചവെക്കാനായിട്ടില്ല. ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശ കോലിക്കുണ്ടെന്ന പറയാം.

ലിറ്റന്‍ ദാസിനെ സ്ലെഡ്ജ് ചെയ്തിരുന്നു

ലിറ്റന്‍ ദാസിനെ സ്ലെഡ്ജ് ചെയ്തിരുന്നു

ആദ്യ മത്സരത്തില്‍ ലിറ്റന്‍ ദാസിനെ വിരാട് കോലി സ്ലെഡ്ജ് ചെയ്തിരുന്നു. മുഹമ്മദ് സിറാജും ലിറ്റന്‍ ദാസും കൊമ്പുകോര്‍ത്തതിനൊടുവില്‍ സിറാജ് ലിറ്റന്‍ ദാസിനെ പുറത്താക്കിയിരുന്നു. പുറത്തായി മടങ്ങുത്തിനിടെയാണ് ദാസിനെ പരിഹസിച്ച് കോലി ആഗ്യം കാട്ടിയത്.

കോലി കാട്ടുമ്പോള്‍ അത് ആക്രമണോത്സകതയാവുകയും മറ്റുള്ളവര്‍ കാട്ടുമ്പോള്‍ അത് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്. എന്തായാലും വിരാട് കോലി ബംഗ്ലാദേശ് താരങ്ങളോട് കയര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ശുബ്മാന്‍ ഗില്‍ (7), കെ എല്‍ രാഹുല്‍ (2), ചേതേശ്വര്‍ പുജാര (6), വിരാട് കോലി (1) എന്നിവരെല്ലാം ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സിലും വലിയൊരു ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കായിരുന്നില്ല.

Story first published: Sunday, December 25, 2022, 9:25 [IST]
Other articles published on Dec 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X