For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

ലോകകപ്പില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യത്തെ താരമാണ് മെസി

1

അര്‍ജന്റീനയുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. നടന്ന വഴികളിലെല്ലാം ചരിത്രം രചിച്ച മെസിയെന്ന അതുല്യ പ്രതിഭ തന്റെ അവസാന ലോകകപ്പില്‍ വിശ്വകിരീടവും നേടിയിരിക്കുകയാണ്. ലോകകപ്പ് കിരീടത്തോടൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മെസിയാണ് നേടിയത്.

ലോകകപ്പില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യത്തെ താരമാണ് മെസി. ബാഴ്‌സലോണയിലൂടെ വളര്‍ന്ന മെസി ലീഗ് കിരീടം, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളെല്ലാം നേടിയപ്പോഴും ദേശീയ ടീമിനൊപ്പം വലിയ കിരീടമില്ലെന്നത് കുറവായിരുന്നു.

എന്നാല്‍ കോപ്പാ അമേരിക്കയിലും ലോകകപ്പിലും അര്‍ജന്റീനയെ കിരീടത്തിലേക്കെത്തിച്ച് മെസി തന്റെ കരിയറിന്റെ അവസാന സമയം ആഘോഷമാക്കുകയാണ്. ചാമ്പ്യനായി കളി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ മെസിക്ക് ഇനി ഒന്നും നേടാനില്ലെന്നതാണ് ആരാധകര്‍ കരുതുന്നത്.

1

എന്നാല്‍ കരിയറില്‍ മെസിക്ക് ഇതുവരെ നേടാനാവാത്ത ഒരു വലിയ പുരസ്‌കാരമുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും നേടിയ ഈ പുരസ്‌കാരം ഇതുവരെ നേടാന്‍ മെസിക്കായിട്ടില്ല. അത് ഏത് പുരസ്‌കാരമാണെന്ന് ചോദിച്ചാല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ നല്‍കുന്ന ഗോള്‍ഡന്‍ ഫൂട്ട് പുരസ്‌കാരമാണ്.

2003ല്‍ ആരംഭിച്ച ഈ പുരസ്‌കാരം ഇതുവരെ നേടാന്‍ മെസിക്ക് സാധിച്ചിട്ടില്ല. ഒരു താരത്തിന് ഒരിക്കല്‍ മാത്രം നല്‍കുന്ന ഈ പുരസ്‌കാരം 28 വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുന്നത്. ഇതുവരെ 20 താരങ്ങളാണ് ഈ പുരസ്‌കാരം നേടിയത്.

2003ല്‍ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ റോബര്‍ട്ടോ ബാഗിയോയാണ് ആദ്യമായി ഈ പുരസ്‌കാരം നേടിയത്. 2022ല്‍ ഈ നേട്ടം പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കിക്കാണ്. 2023ല്‍ ഇത് മെസിക്ക് നേടാനാവുമോയെന്നതാണ് ഇനി അറിയേണ്ടത്.

2006ല്‍ റയല്‍ മാഡ്രിഡിനായി കളിക്കുമ്പോള്‍ റൊണാള്‍ഡോ ഈ നേട്ടത്തിലെത്തി. റോബര്‍ട്ടോ കാര്‍ലോസ്, ദിദിയര്‍ ദ്രാഗ്ബ, ആന്ദ്രേസ് ഇനിയസ്റ്റ്, ജിയാന്‍ലൂജി ബഫണ്‍, ലൂക്കാ മോഡ്രിച്ച് എന്നിവരെല്ലാം ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

1

2020ല്‍ യുവന്റ്‌സിനായി കളിക്കവെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. 2021ല്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായാണ് ഈ പുരസ്‌കാരം നേടിയത്. 2016 മുതല്‍ മെസിയും ഈ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

നിലവില്‍ പിഎസ്ജിയുടെ താരമായ മെസിക്ക് ഈ റെക്കോഡ് നേടാന്‍ ഈ വര്‍ഷം സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ജേര്‍ണലിസ്റ്റുകള്‍ വോട്ടിങ്ങിലൂടെയാണ് ഈ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 2023ല്‍ പിഎസ്ജിക്കായി തിളങ്ങിയാല്‍ ഇതുവരെ ലഭിക്കാത്ത ഈ പുരസ്‌കാരത്തോടെ മെസിക്ക് കരിയര്‍ അവസാനിപ്പിക്കാനാവും.

ബാലന്‍ദ്യോര്‍ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ താരമാണ് മെസി. 2021ലാണ് അവസാനമായി മെസി ഈ നേട്ടത്തിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ച് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇത്തവണ മെസി ബാലന്‍ദ്യോര്‍ നേടാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ റൊണാള്‍ഡോക്ക് ഇനിയൊരു ബാലന്‍ദ്യോര്‍ സ്വപ്‌നം മാത്രമാണെന്ന് പറയാം.

Story first published: Saturday, December 24, 2022, 19:42 [IST]
Other articles published on Dec 24, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+