For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിഷഭ് എവിടെ ബാറ്റ് ചെയ്യണം? ഡല്‍ഹിക്ക് അവിടെ പിഴച്ചേക്കും! ചൂണ്ടിക്കാട്ടി ജാഫര്‍

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സാക്കിയിട്ടും ഇതുവരെ കപ്പില്‍ മുത്തമിടാന്‍ ഡല്‍ഹിക്ക് ഭാഗ്യമുണ്ടായില്ല

1

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിഹാസ താരങ്ങള്‍ നിരവധി കളിച്ചിട്ടുള്ള ടീമാണെങ്കിലും ഇതുവരെ കപ്പിലേക്കെത്താന്‍ ഡല്‍ഹിക്ക് സാധിച്ചട്ടില്ല.

വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ വമ്പന്മാരെല്ലാം ഒപ്പമുണ്ടായിട്ടും ഡല്‍ഹിക്ക് കപ്പടിക്കാനായിട്ടില്ല.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സാക്കിയിട്ടും ഇതുവരെ കപ്പില്‍ മുത്തമിടാന്‍ ഡല്‍ഹിക്ക് ഭാഗ്യമുണ്ടായില്ല. നിലവില്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഡല്‍ഹി കളിക്കുന്നത്.

മിനി താരലേലത്തില്‍ മികച്ച ചില താരങ്ങളെ ഒപ്പം കൂട്ടാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണയും ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ഇപ്പോഴിതാ ഇത്തവണ ഡല്‍ഹിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വസിം ജാഫര്‍.

റിഷഭ് ഓപ്പണറാവണോ?

റിഷഭ് ഓപ്പണറാവണോ?

ഡല്‍ഹി നായകനായ റിഷഭിന്റെ സമീപകാലത്തെ പരിമിത ഓവറിലെ പ്രകടനങ്ങളെല്ലാം മോശമാണ്. ടെസ്റ്റില്‍ കസറുമ്പോഴും റിഷഭിന്റെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നു. ഇന്ത്യയുടെ പരിമിത ഓവറിലെ റിഷഭിന്റെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുകയാണ്.

'ഇത്തവണ റിഷഭിന് ഡല്‍ഹിയുടെ ഓപ്പണറാവാന്‍ താല്‍പര്യമുണ്ടാവും. ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ താല്‍പര്യം റിഷഭ് കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഡല്‍ഹിയുടെ നായകനെന്ന നിലയില്‍ അവന്‍ ഓപ്പണറാവാന്‍ ശ്രമിച്ചേക്കും.

അങ്ങനെ വന്നാല്‍ ഡേവിഡ് വാര്‍ണര്‍ മൂന്നാം നമ്പറില്‍ കളിച്ചേക്കും. അത് ഡല്‍ഹിയെ പ്രതിസന്ധിയിലാക്കിയേക്കും. റിഷഭ് പന്ത് ഓപ്പണിങ്ങിലേക്കെത്തുന്നത് ഡല്‍ഹിയെ താളം തെറ്റിക്കാന്‍ സാധ്യതയുണ്ട്'- വസിം ജാഫര്‍ ചൂണ്ടിക്കാട്ടി.

Also Read: IPL 2023: കറെന് 18.50 കോടി, ഇതിലും വിലകുറഞ്ഞ തകര്‍പ്പന്‍ പ്ലേയിങ് 11 ഇതാ, അഞ്ച് ഇന്ത്യക്കാര്‍

റിഷഭിന് ബെസ്റ്റ് മധ്യനിര

റിഷഭിന് ബെസ്റ്റ് മധ്യനിര

റിഷഭ് പന്ത് നിലവില്‍ ഡല്‍ഹിയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. മെല്ലെത്തുടങ്ങി റണ്‍സുയര്‍ത്തുന്ന താരമാണ് റിഷഭ്. എന്നാല്‍ മധ്യനിരയിലെ റിഷഭിന്റെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാവില്ല. ടോപ് ഓഡറില്‍ കളിച്ചപ്പോള്‍ മികച്ച റെക്കോഡ് സൃഷ്ടിക്കാന്‍ റിഷഭിന് സാധിച്ചിരുന്നു.

98 ഐപിഎല്ലില്‍ നിന്ന് 2838 റണ്‍സാണ് റിഷഭിന്റെ പേരിലുള്ളത്. 34.61 എന്ന മികച്ച ശരാശരിയും 147.97 സ്‌ട്രൈക്കറേറ്റും റിഷഭിനുണ്ട്. ഒരു സെഞ്ച്വറിയും 15 ഫിഫ്റ്റിയും റിഷഭിന്റെ പേരിലുണ്ട്. മധ്യനിരയില്‍ കളിക്കുന്നതിനെക്കാള്‍ മികച്ച പ്രകടനം ടോപ് ഓഡറിലാണ് റിഷഭ് കാഴ്ചവെച്ചത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിഷഭ് ഓപ്പണിങ്ങിലേക്കെത്തുന്നത് ഡല്‍ഹിയുടെ ബാറ്റിങ് ഓഡര്‍ തകര്‍ത്തേക്കും. ഇത് ടീമിന് തിരിച്ചടിയായി മാറാനും സാധ്യതയുണ്ട്.

മനീഷ് പാണ്ഡെക്ക് 11 സ്ഥാനമില്ല

മനീഷ് പാണ്ഡെക്ക് 11 സ്ഥാനമില്ല

ഇത്തവണ മിനി താരലേലത്തില്‍ മനീഷ് പാണ്ഡെയെ ഡല്‍ഹി ഒപ്പം കൂട്ടിയിരുന്നു. ഐപിഎല്ലില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമാണ് മനീഷ്. എന്നാല്‍ സമീപ കാല ഫോം മോശമാണ്. മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന മനീഷിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് അവസാന സീസണോടെ ഒഴിവാക്കുകയായിരുന്നു.

ഡല്‍ഹി മനീഷിനെ ടീമിലെത്തിച്ചെങ്കിലും ഇത്തവണ പ്ലേയിങ് 11 ഇടം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് ജാഫര്‍ പറയുന്നത്. 'ഇത്തവണ പല താരങ്ങളേയും ഡല്‍ഹി പ്ലേയിങ് 11 പുറത്തിരുത്തിയേക്കും.

റില്ലി റൂസോയെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുത്താനാണ് സാധ്യത. മനീഷ് പാണ്ഡെയെ ടോപ് സിക്‌സില്‍ കാണാനാവുമെന്ന് തോന്നുന്നില്ല. മൂന്നാം നമ്പറാണ് മനീഷിന് ചേരുന്ന പൊസിഷന്‍. എന്നാല്‍ ഇവിടെ അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഡല്‍ഹിക്ക് ഇത്തവണ മികച്ച പ്ലേയിങ് 11നുണ്ടെന്നാണ് കരുതുന്നത്-ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

ഡല്‍ഹിയുടെ ലേലനീക്കങ്ങള്‍ ഇങ്ങനെ

ഡല്‍ഹിയുടെ ലേലനീക്കങ്ങള്‍ ഇങ്ങനെ

മിനി ലേലത്തില്‍ ഡല്‍ഹി പ്രധാനമായും പണം മുടക്കിയ വിദേശ താരം ദക്ഷിണാഫ്രിക്കയുടെ റില്ലി റൂസോക്കാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ 4.6 കോടിക്കാണ് ഡല്‍ഹി വാങ്ങിയത്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിന് 2 കോടി നല്‍കിയപ്പോള്‍ യുവ പേസര്‍ മുകേഷ് കുമാറിന് 5.5 കോടിയാണ് പ്രതിഫലം നല്‍കിയത്.

മനീഷ് പാണ്ഡെക്ക് 2.4 കോടിയും ഇഷാന്ത് ശര്‍മക്ക് 50 ലക്ഷവും നല്‍കിയാണ് ഒപ്പം കൂട്ടിയത്. ഇത്തവണത്തെ സീസണ്‍ റിഷഭ് പന്തിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷെ ഇന്ത്യയുടെ പരിമിത ഓവറിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുണ്ട്.

Story first published: Saturday, December 24, 2022, 20:34 [IST]
Other articles published on Dec 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+