Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കറെന് 18.50 കോടി, ഇതിലും വിലകുറഞ്ഞ തകര്‍പ്പന്‍ പ്ലേയിങ് 11 ഇതാ, അഞ്ച് ഇന്ത്യക്കാര്‍

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുകയാണ്. ലേലത്തിലെ ഇതുവരെയുള്ള സകല റെക്കോഡുകളും തകര്‍ത്താണ് പഞ്ചാബ് കിങ്‌സ് സാം കറാനെ ഒപ്പം കൂട്ടിയത്.

വമ്പന്‍ തുക പ്രതീക്ഷിച്ചിരുന്ന കറെനെ 18.5 കോടിക്കാണ് പഞ്ചാബ് ഒപ്പം കൂട്ടിയത്. 16.25 കോടി നേടിയ ക്രിസ് മോറിസിന്റെ റെക്കോഡാണ് കറെന്‍ തിരുത്തിയത്. കറെന് നല്‍കിയ തുക അല്‍പ്പം കൂടിപ്പോയെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും പഞ്ചാബിന് ഇത് നഷ്ട കച്ചവടമാകാന്‍ സാധ്യതയില്ല.

സാം കറെന് വാങ്ങിയ തുകയ്ക്കുള്ളില്‍ നിലനിര്‍ത്തപ്പെട്ട താരങ്ങളെ പരിഗണിച്ച് മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും? പരിശോധിക്കാം.

ഡെവോന്‍ കോണ്‍വേ-വൃദ്ധിമാന്‍ സാഹ

ഡെവോന്‍ കോണ്‍വേ-വൃദ്ധിമാന്‍ സാഹ

സിഎസ്‌കെയുടെ ഓപ്പണറും കിവീസ് താരവുമായ ഡെവോന്‍ കോണ്‍വേയും ഗുജറാത്ത് ടൈറ്റന്‍സിന്റെ വൃദ്ധിമാന്‍ സാഹയുമാണ് ഓപ്പണര്‍മാര്‍. സാഹയാണ് ഈ 11ന്റെ വിക്കറ്റ് കീപ്പര്‍.

1 കോടി രൂപയാണ് കോണ്‍വേയുടെ സിഎസ്‌കെയിലെ പ്രതിഫലം. സാഹയെ ഗുജറാത്ത് ഒപ്പം കൂട്ടിയത് 1.9 കോടിക്കാണ്. അവസാന സീസണില്‍ 317 റണ്‍സുമായി സാഹ തിളങ്ങിയിരുന്നു. ഇത്തവണയും ഗുജറാത്തിന്റെ ഓപ്പണിങ്ങില്‍ സാഹയുണ്ടാവും.

Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

ഗ്ലെന്‍ ഫിലിപ്‌സ്, ബനുക രാജപക്‌സെ, റിങ്കു സിങ്

ഗ്ലെന്‍ ഫിലിപ്‌സ്, ബനുക രാജപക്‌സെ, റിങ്കു സിങ്

മൂന്നാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഗ്ലെന്‍ ഫിലിപ്‌സിനെ പരിഗണിക്കാം. 1.5 കോടി രൂപക്കാണ് ഫിലിപ്‌സിനെ ഹൈദരാബാദ് മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്. ഇത്തവണയും താരം ഹൈദരാബാദിലുണ്ട്.

ശ്രീലങ്കയുടെ ഇടം കൈയന്‍ താരം ബനുക രാജപക്‌സെയാണ് നാലാം നമ്പറില്‍. 206 റണ്‍സുമായി അവസാന സീസണില്‍ തിളങ്ങിയ താരത്തിന് 50 ലക്ഷമാണ് ടീം പ്രതിഫലം നല്‍കുന്നത്.

റിങ്കു സിങ് കെകെആറിനൊപ്പം തിളങ്ങിയിരുന്നു. വെടിക്കെട്ട് നടത്താന്‍ കഴിവുള്ള റിങ്കു സിങ്ങിനെ 55 ലക്ഷത്തിനാണ് സിഎസ്‌കെ സ്വന്തമാക്കിയത്. 174 റണ്‍സാണ് കെകെആര്‍ റിങ്കുവിന് നല്‍കിയത്. ഇത്തവണയും റിങ്കുവിന് നിര്‍ണ്ണായക സ്ഥാനം ടീമിലുണ്ട്.

ഡേവിഡ് മില്ലര്‍, ഷഹബാസ് അഹമ്മദ്, കൃഷ്ണപ്പ ഗൗതം

ഡേവിഡ് മില്ലര്‍, ഷഹബാസ് അഹമ്മദ്, കൃഷ്ണപ്പ ഗൗതം

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫിനിഷറാണ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. 16 മത്സരത്തില്‍ നിന്ന് 481 റണ്‍സുമായി ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ മില്ലര്‍ നിര്‍ണ്ണായകമായിരുന്നു. 3 കോടിയാണ് മില്ലറിന് ലേലത്തില്‍ ഗുജറാത്ത് നല്‍കിയത്.

ആര്‍സിബിയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിന് 2.4 കോടി രൂപയാണ് അവസാന സീസണില്‍ ലഭിച്ചത്. 219 റണ്‍സും നാല് വിക്കറ്റുമായി താരം തിളങ്ങിയിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ കൃഷ്ണപ്പ ഗൗതമാണ് മറ്റൊരു താരം. 90 ലക്ഷത്തിനാണ് ലഖ്‌നൗ ഗൗതത്തെ വാങ്ങിയത്. നാല് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ഗൗതം വീഴ്ത്തിയത്.

Also Read: പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

മുകേഷ് ചൗധരി, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്

മുകേഷ് ചൗധരി, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്

സിഎസ്‌കെയുടെ മുകേഷ് ചൗധരിയെ 20 ലക്ഷത്തിനാണ് ടീം സ്വന്തമാക്കിയത്. 10 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഇന്ത്യന്‍ സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെ കെകെആര്‍ വാങ്ങിയത് അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ്. 12 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുമായി ഉമേഷ് കൈയടി നേടി.

കെകെആര്‍ ഒഴിവാക്കിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ 2 കോടിക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്. 21 വിക്കറ്റുമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കുല്‍ദീപ് കാഴ്ചവെച്ചത്. ഇതില്‍ രണ്ട് നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇത്തവണയും ഡല്‍ഹി നിരയില്‍ കുല്‍ദീപിന് നിര്‍ണ്ണായക സ്ഥാനമുണ്ട്.

Story first published: Friday, December 23, 2022, 20:13 [IST]
Other articles published on Dec 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+