
മൂന്നാം നമ്പറില്‍ കളിപ്പിക്കാം
അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ചെങ്കിലും ഏറ്റവും കൂടുതല്‍ ടീം മാറ്റം വരുത്തിയ ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറായിരുന്നു. വിജയ് ശങ്കര്‍, മാത്യു വേഡ് എന്നിവരെല്ലാം മാറി മാറി പരീക്ഷിക്കപ്പെട്ട മൂന്നാം നമ്പറില്‍ ഇത്തവണ മികച്ചൊരു താരത്തെ ഗുജറാത്തിന് അത്യാവശ്യം.
അനുഭവസമ്പത്തുള്ള താരത്തെയാണ് ഗുജറാത്ത് തേടിയത്. അതുകൊണ്ട് തന്നെ ഈ സ്ഥാനത്തിലേക്ക് ഏറ്റവും അനുയോജ്യന്‍ വില്യംസനാണ്. മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന താരമാണെങ്കിലും ആംഗര്‍ റോളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
ഗുജറാത്തിന് നിലവില്‍ ഇത്തരമൊരു താരത്തിന്റെ സേവനം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ഗുജറാത്ത് വില്യംസണെ ഒപ്പം കൂട്ടിയത്. ഇതിനെ മോശം തീരുമാനമെന്ന് വിശേഷിപ്പിക്കാനാവില്ല.
Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

പ്രതിഫലത്തില്‍ വന്‍ ഇടിവ്
ഫാബുലസ് ഫോറില്‍ പേര് ഉള്‍പ്പെടുന്ന താരമാണ് കെയ്ന്‍ വില്യംസണ്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ മികവ് കാട്ടാന്‍ വില്യംസണ് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.
2022ലെ മെഗാലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 16 കോടി രൂപ നല്‍കിയ കെയ്ന്‍ വില്യംസണ് ഇത്തവണ രണ്ട് കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ഗുജറാത്തല്ലാതെ മറ്റൊരു ടീമും വില്യംസണായി രംഗത്തെത്തിയില്ലെന്നതാണ് മറ്റൊരു കാര്യം.

വില്യംസണിന്റെ സ്‌ട്രൈക്കറേറ്റ് മോശം
വില്യംസണിന്റെ ടി20 ശരാശരി ഭേദപ്പെട്ടതാണെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമാണ്. ന്യൂസീലന്‍ഡിനായി 87 ടി20കളില്‍ നിന്ന് 2464 റണ്‍സാണ് വില്യംസണ്‍ നേടിയത്. 33.3 ശരാശരിയുള്ള താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 122.89 ആണ്.
ഐപിഎല്ലില്‍ 76 മത്സരത്തില്‍ നിന്ന് 36.22 ശരാശരിയില്‍ 2101 റണ്‍സാണ് വില്യംസണ്‍ നേടിയത്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 126. 03 മാത്രമാണ്. 18 ഫിഫ്റ്റി നേടിയെങ്കിലും ഒരു സെഞ്ച്വറി പ്രകടനം പോലും ടി20 ഫോര്‍മാറ്റില്‍ നടത്താനായിട്ടില്ല.
വില്യംസണിന്റെ ആദ്യ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന കാര്യം. മോശം ഫോം തുടര്‍ന്നാല്‍ വില്യംസണ് ഇത്തവണ ബെഞ്ചിലിരിക്കേണ്ടി വരും.
Also Read: പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

അനുഭവസമ്പത്ത് മുതലാക്കാം
വില്യംസണിനെ ഒപ്പം കൂട്ടുന്നത് നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഗുണം ചെയ്യും. സമ്മര്‍ദ്ദങ്ങളെ നന്നായി അതിജീവിക്കാന്‍ കഴിവുള്ളവനാണ് വില്യംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനായി വലിയ അനുഭവസമ്പത്ത് അവകാശപ്പെടാം.
ഇത് ഗുജറാത്തിന് മുതലാക്കാന്‍ സാധിക്കേണ്ടതായുണ്ട്. വില്യംസണെ ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ പരീക്ഷിക്കാനാണ് സാധ്യത കൂടുതല്‍. ആശിഷ് നെഹ്‌റയെന്ന പരിശീലകന്‍ വ്യക്തമായ പദ്ധതികളോടെ ഇറങ്ങുന്നയാളാണ്.
അതുകൊണ്ട് തന്നെ വില്യംസണെ ഇത്തവണ ടീമിലെത്തിച്ചതും വ്യക്തമായ പദ്ധതികളോടെയാവും. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം നില്‍ക്കാന്‍ മികച്ചൊരു ഓള്‍റൗണ്ടറെ ഗുജറാത്തിന് ലേലത്തില്‍ കണ്ടെത്തേണ്ടതായുണ്ട്.
ഫിനിഷര്‍ റോളില്‍ രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും തിളങ്ങുമ്പോള്‍ മികച്ച ഓള്‍റൗണ്ടറെയാണ് ഇനി ഗുജറാത്തിന് വേണ്ടത്.


Click it and Unblock the Notifications












