Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ജയിക്കാന്‍ 145 റണ്‍സ് മാത്രം, മുട്ടിടിച്ച് ഇന്ത്യ! നാല് വിക്കറ്റ് നഷ്ടം

ind ban 1

ധാക്ക: ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍ചേസില്‍ പതറി ടീം ഇന്ത്യ. പരമ്പര തൂത്തുവാരാന്‍ 145 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. എന്നാല്‍ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ പതറുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിനു 45 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നൈറ്റ് വാച്ച്മാന്‍മാരായ അക്ഷര്‍ പട്ടേലും (26*) ജയദേവ് ഉനാട്കട്ടുമാണ് (3) ക്രീസില്‍. ആറു വിക്കറ്റുകളും രണ്ടു ദിവസവും ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 100 റണ്‍സ് കൂടി ആവശ്യമാണ്.

നായകന്‍ കെഎല്‍ രാഹുല്‍ (2), ശുഭ്മാന്‍ ഗില്‍ (7), ചേതേശ്വര്‍ പുജാര (6), വിരാട് കോലി (1) എന്നിവരെല്ലാം ബാറ്റിങില്‍ ദയനീയ പരാജയമായി മാറി. മൂന്നു വിക്കറ്റുകളെടുത്ത സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഒരു വിക്കറ്റ് ഷാക്വിബുല്‍ ഹസനാണ്. ഇന്ത്യയുടെ രണ്ടു പേര്‍ സ്റ്റംപ് ചെയ്യപ്പെട്ടാണ് പുറത്തായത്. ഗില്ലും പുജാരയുമായിരുന്നു ഇത്.

നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റണ്‍സെന്ന നിലയില്‍ ഇന്നു രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ബംഗ്ലാദേശ് 231 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ലിറ്റണ്‍ ദാസ് (73), സക്കീര്‍ ഹസന്‍ (51) എന്നിവരുടെ ഫിഫ്റ്റകളാണ് ആതിഥേയര്‍ക്കു കരുത്തായത്. നൂറുല്‍ ഹസന്‍ (31), ടസ്‌കിന്‍ അഹമ്മദ് (31*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആര്‍ അശ്വിനും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.

നേരത്തേ ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 227 റണ്‍സിനു മറുപടിയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 314 റണ്‍സില്‍ അവസാനിച്ചു. റിഷഭ് പന്ത് (93), ശ്രേയസ് അയ്യര്‍ (87) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. രണ്ടു പേരും അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്ചവച്ചത്. റിഷഭ് 105 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടിച്ചു.

shreyas

ശ്രേയസാവട്ടെ 105 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ഇന്ത്യ ഒരു ഘട്ടത്തില്‍ നാലിനു 94 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലേക്കു വീണിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ റിഷഭ്-ശ്രേയസ് സഖ്യം 159 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ടീമിനെ തിരികെ കൊണ്ടുവരികയായിരുന്നു.

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (10), ശുഭ്മാന്‍ ഗില്‍ (20), ചേതേശ്വര്‍ പുജാര (24), വിരാട് കോലി (24), അക്ഷര്‍ പട്ടേല്‍ (4), ആര്‍ അശ്വിന്‍ (12), ജയദേവ് ഉനാട്കട്ട് (14*), ഉമേഷ ്‌യാദവ് (14), മുഹമ്മദ് സിറാജ് (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ബംഗ്ലാദേശിനായി നായകന്‍ ഷാക്വിബുല്‍ ഹസനും തൈജുല്‍ ഇസ്ലാമും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Saturday, December 24, 2022, 7:24 [IST]
Other articles published on Dec 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+