വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: നല്ല തെറി പറയണമെന്നുണ്ട്! ആരെങ്കിലും ചെയ്യുമോ? കലിപ്പില്‍ ഗവാസ്‌കര്‍

കുല്‍ദീപിനെ പുറത്ത് ഇരുത്തിയതിനു എതിരേയാണ് വിമര്‍ശനം

gavaskar

ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെക്കുറിച്ച് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ടോസിനു ശേഷം പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരിക്കും. കാരണം തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കുല്‍ദീപിനു പകരം ടീമിലെ സ്ഥിരസാന്നിധ്യം പോലുമല്ലാത്ത പേസര്‍ ജയദേവ് ഉനാട്കട്ടിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

Also Read:FIFA World Cup 2022: 11 മില്ല്യണ്‍ പേരും മെസ്സിയെ അംഗീകരിക്കുന്നില്ല! അവര്‍ വീട്ടിലിരുന്നു, പരിഹാസംAlso Read:FIFA World Cup 2022: 11 മില്ല്യണ്‍ പേരും മെസ്സിയെ അംഗീകരിക്കുന്നില്ല! അവര്‍ വീട്ടിലിരുന്നു, പരിഹാസം

നായകന്‍ രാഹുലിനും കോച്ച് രാഹുല്‍ ദ്രാവിഡിനുമെതിരേ പലരും സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ്. മാച്ച് വിന്നറായ കുല്‍ദീപിനെ എന്തിന് ഒഴിവാക്കിയെന്നാണ് എല്ലാവരുടെയും ചോദ്യം. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ രൂക്ഷമായ ഭാഷയിലാണ് തീരുമാനത്തിനെതിരേ ആഞ്ഞടിച്ചത്.

അവിശ്വസനീയം, പറയാന്‍ വാക്കുകളില്ല

അവിശ്വസനീയം, പറയാന്‍ വാക്കുകളില്ല

അവിശ്വസനീയമെന്നായിരുന്നു കുല്‍ദീപ് യാദവിനെ ഇന്ത്യ പുറത്ത് ഇരുത്തിയതിനെക്കുറിച്ച് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സുനില്‍ ഗവാസ്‌കറുടെ പ്രതികരണം.മാന്‍ ഓഫ് ദി മാച്ചായ ഒരു താരത്തെ തൊട്ടടുത്ത കളിയില്‍ ഒഴിവാക്കുക, ഇതു അവിശ്വസനീയം തന്നെയാണ്. അവിശ്വസനീയമെന്നതു വളരെ മാന്യമായ വാക്കാണ്.

എനിക്കു കൂടുതല്‍ പരുഷമായ വാക്കുകള്‍ ഉപയോഗിക്കണമെന്നു ആഗ്രഹമുണ്ടെന്നും ഗവാസ്‌കര്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ തുറന്നടിച്ചു.

കുല്‍ദീപ് ഉറപ്പായും കളിക്കണമായിരുന്നു

കുല്‍ദീപ് ഉറപ്പായും കളിക്കണമായിരുന്നു

അവസാന ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 20 വിക്കറ്റുകളില്‍ എട്ടും വീഴ്ത്തിയത് കുല്‍ദീപ് യാദവാണ്. ഒരു ഫൈഫറും ഇതിലുള്‍പ്പെടും. ഇന്ത്യന്‍ ഇലവനില്‍ വേറെയും രണ്ടു സ്പിന്നര്‍മാര്‍ കൂടി നിലവിലുണ്ട്.

ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളെയായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ ഒഴിവാക്കേണ്ടിയിരുന്നത്. എന്തൊക്കെ സംഭവിച്ചാലും കുല്‍ദീപിനെ കളിപ്പിക്കേണ്ടിയിരുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

Also Read:പാകിസ്താനെതിരേ കണ്ട അതേ സച്ചിന്‍, അര്‍ജുന്‍ സൂപ്പറെന്നു യോഗ്‌രാജ് സിങ്

കുല്‍ദീപിന്റെ പ്രകടനം

കുല്‍ദീപിന്റെ പ്രകടനം

ചിറ്റഗോങിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വമ്പന്‍ ജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു കുല്‍ദീപ് യാദവ് വഹിച്ചത്. 22 മാസങ്ങള്‍ക്കു ശേഷം താരം കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് കുല്‍ദീപ് ഗംഭീരമാക്കുകയും ചെയ്തു.

Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ 40 റണ്‍സെടുത്ത അദ്ദേഹം രണ്ടിന്നിങ്‌സുകളിലുമായി എട്ടു വിക്കറ്റുകളും പോക്കറ്റിലാക്കി. ആദ്യ ഇന്നിങ്‌സിലായിരുന്നു ഫൈഫര്‍. രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റും ലഭിച്ചു. 113 റണ്‍സിനായിരുന്നു കുല്‍ദീപ് എട്ടു പേരെ മടക്കിയത്. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.

രാഹുലിന്റെ വാക്കുകള്‍

രാഹുലിന്റെ വാക്കുകള്‍

രണ്ടാം ടെസ്റ്റിലെ ടോസിനു ശേഷം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- 'ഞങ്ങള്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവിനു പകരം ജയദേവ് ഉനാട്കട്ടിനെ ഇലവനിലേക്കു കൊണ്ടു വന്നിരിക്കുകയാണ്. കുല്‍ദീപിനെ പുറത്ത് ഇരുത്തേണ്ടി വന്നത് ഞങ്ങളെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ തീരുമാനം തന്നെയാണ്. പക്ഷെ ഉനാട്കട്ടിനെ സംബന്ധിച്ച് ഇതൊരു അവസരമാണ്'.

12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇടംകൈയന്‍ പേസര്‍ ഉനാട്കട്ട് ടെസ്റ്റ് ടീമില്‍ തിരികെയെത്തിയിരിക്കുന്നത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 10 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു.

ഇന്ത്യ പ്ലെയിംഗ് ഇലവന്‍

ഇന്ത്യ പ്ലെയിംഗ് ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജയ്‌ദേവ് ഉനാട്കട്ട്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

Story first published: Thursday, December 22, 2022, 13:03 [IST]
Other articles published on Dec 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X