പാകിസ്താനെതിരേ കണ്ട അതേ സച്ചിന്‍, അര്‍ജുന്‍ സൂപ്പറെന്നു യോഗ്‌രാജ് സിങ്

സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഇതിഹാസ ക്രിക്കറ്ററുടെ മകനെന്ന നിഴലില്‍ നിന്നും പതിയെ പുറത്തു കടക്കുകയാണ് ഓള്‍റൗണ്ടര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവയിലേക്കു ചേക്കേറിയതോടെയാണ് താരത്തിന്റെ കരിയറിനു പുതിയ ഉണര്‍വ് വന്നത്. രഞ്ജിയിലെ തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ഗോവയ്ക്കായി സെഞ്ച്വറിയുമായി അര്‍ജുന്‍ വരവറിയിച്ചിരുന്നു.
ഗോവയിലേക്കു തട്ടകം മാറ്റുന്നതിനൊപ്പം യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങിനു കീഴില്‍ പരിശീലനം നടത്താനുമുള്ള നീക്കവുമാണ് അര്‍ജുന്റെ കരിയറിലെ ടേണിങ് പോയിന്റായത്. പരിശീലനത്തിനിടെ 23കാരനായ അര്‍ജുന്‍ തന്നെ സച്ചിന ഓര്‍മിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യോഗ്‌രാജ്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിക്കേറ്റിട്ടും കളി തുടര്‍ന്ന സച്ചിന്‍
1989ല്‍ കരിയറിലെ ആദ്യത്തെ പാകിസ്താന്‍ പര്യടനത്തിനിടെ ടെസ്റ്റില്‍ കളിക്കവെ ഇതിഹാസ പേസര്‍ വഖാര്‍ യൂനിസിന്റെ ബൗണ്‍സര്‍ മുഖത്തിടിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മൂക്കില്‍ നിന്നും രക്തം വന്നിരുന്നു.
പക്ഷെ ഇതു വക വയ്ക്കാതെ 16 കാരനായ സച്ചിന്‍ ബാറ്റിങ് തുടരുകയും 57 റണ്‍സ് നേടുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ അദ്ദേഹം ഇന്ത്യക്കു സമനില നേടിത്തരികയും ചെയ്തു. സമാനമായ സംഭവത്തക്കുറിച്ചാണ് യോഗ്‌രാജ് സിങ് പറഞ്ഞിരിക്കുന്നത്.

ഫീല്‍ഡിങിനിടെ അര്‍ജുന് പരിക്ക്
പരിശീലന സെഷനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ നേരിട്ടുള്ള ത്രോ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ താടിയില്‍ പതിക്കുകയായിരുന്നു. പിന്നാടെ അവിടെ നിന്നും രക്തവും വരാന്‍ തുടങ്ങി. ഞാന്‍ അവന്റെ മുഖത്തേക്കു നോക്കുകയും പോയി കുറച്ച് ഐസെടുത്ത് മുറിവേറ്റ ഭാഗത്തു വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരിശീലനത്തിനു നാളെ മതിയെന്നും പറഞ്ഞു.
Also Read: IPL 2023: കിരീടം കാക്കാന്‍ ജിടി, ലേലത്തില്‍ വേണ്ടത് ഈ മൂന്നു പേരെ മാത്രം!

കളിക്കുമെന്ന് അര്‍ജുന്‍
പക്ഷെ പെട്ടെന്നു പോയി ഐസെടുത്ത് തിരിച്ചുവന്ന അര്‍ജുന്‍ ഞാന്‍ കളിക്കുമെന്നായിരുന്നു പറഞ്ഞത്. അന്നു വഖാറിന്റെ ബൗണ്‍സര്‍ തട്ടി പരിക്കേറ്റിട്ടും കളി തുടര്‍ന്ന സച്ചിനെയാണ് അപ്പോള്‍ ഓര്‍മ വന്നത്. ഞാന്‍ അപ്പോള്‍ അര്‍ജുനെ ആശ്ലേഷിക്കുകയും നമുക്ക് ഡോക്ടറുടെ അടുത്ത് പോവാമെന്നും പറയുകയായിരുന്നു.
അവന്റെ മുഖത്തു നല്ല നീര്‍ക്കെട്ട്ഉണ്ടായിരുന്നു. എന്നിട്ടും തൊട്ടടുത്ത ദിവസം അര്‍ജുന്‍ പ്രാക്ടീസിനു വരികയും ചെയ്തു. അവന്റെ ഈ ദൃഢനിശ്ചയം ഏറെ ഇഷ്ടമായെന്നും ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ കൂടിയായ യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.

അര്‍ജുനെ പരിശീലിപ്പിക്കാന്‍ കാരണം
സച്ചിനും യുവിയും അഭ്യര്‍ഥിച്ചതു കൊണ്ടാണ് ഞാന്‍ അര്‍ജുനെ പരിശീലിപ്പിക്കന്‍ തയ്യാറായത്. മകനെക്കുറിച്ചു സച്ചിന്‍ അസ്വസ്ഥനായിരുന്നു. മകനു കഴിവുണ്ടെന്നു അദ്ദേഹത്തിനു അറിയായിരുന്നു. അതുകൊണ്ടാണ് ശ്രദ്ധിക്കണമെന്നു എന്നോടു പറഞ്ഞത്.
Also Read: FIFA World Cup 2022: മെസ്സിയുടെ ഗോള്‍ നിയമ വിരുദ്ധം! തെളിവും പുറത്ത്, എങ്ങനെ അനുവദിച്ചു?
പരിശീലന സെഷനില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ബൗളര്‍മാരോടു ആവശ്യപ്പെട്ടത് സച്ചിന്റെ മകനെന്ന പരിഗണന അര്‍ജുന് നല്‍കരുതെന്നായിരുന്നു. പരമാവധി വേഗതയില്‍ പന്തെറിയാന്‍ പേസര്‍മാരോടും ഏറ്റവും മികച്ച സ്പിന്‍ തന്നെ പുറത്തെടുക്കാന്‍ സ്പിന്നര്‍മാരോടും ആവശ്യപ്പെട്ടു.
അവന്‍ എല്ലാ ബൗളര്‍മാരെയും കൈകാര്യം ചെയ്തു. ബാറ്റ് കൊണ്ട് അപകടകാരിയാണ് അവനെന്നും യോഗ്‌രാജ് സിങ് വ്യക്തമാക്കി.

യുവിയുമായി സാമ്യം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും തന്റെ മകനുമായ യുവരാജ് സിങുമായി ഒരുപാട് സാമ്യതകള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കുണ്ടെന്നു യോഗ്‌രാജ് സിങ് അഭിപ്രായപ്പെട്ടു.
ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്താല്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായി അര്‍ജുന് മാറാന്‍ സാധിക്കുമെന്നും യോഗ്‌രാജ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications