Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: മെസ്സിയുടെ ഗോള്‍ നിയമ വിരുദ്ധം! തെളിവും പുറത്ത്, എങ്ങനെ അനുവദിച്ചു?

messi

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീടധാരണം കഴിഞ്ഞ രണ്ടു ദിവസത്തോളമായിട്ടും ചിലര്‍ക്കു അതു ഇപ്പോഴും ഉള്‍ക്കൊള്ളാനായില്ല. അവര്‍ ഫൈനലിലെ കുറ്റങ്ങള്‍ കണ്ടു പിടിച്ച് സോഷ്യല്‍ മീഡിയയിലൂടെ ലയണല്‍ മെസ്സിയെയും സംഘത്തെയും ആക്രമിക്കുകയാണ്. ഫ്രാന്‍സുമായുള്ള ത്രില്ലിങ് ഫൈനലില്‍ എക്‌സ്ട്രാ ടൈമില്‍ മെസ്സി നേടിയ ഗോളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂൂടുപിടിക്കുകയാണ്.

ഈ ഗോള്‍ യഥാര്‍ഥത്തില്‍ അനുവദിക്കപ്പെടാന്‍ പാടില്ലാത്തതായിരുന്നുവെന്നും വലിയ നിയമലംഘനമായിരുന്നു ഗോളിനു തൊട്ടുമുമ്പ് അവര്‍ നടത്തിയതെന്നുമെന്നാണ് വിമര്‍ശകരുടെ ആരോപണം. അതിനുള്ള തെളിവുകളും അവര്‍ നിരത്തുകയാണ്. വിശദമായ പരിശോധിക്കാം.

കിടിലന്‍ ഗോള്‍

കിടിലന്‍ ഗോള്‍

നിശ്ചിത സമയത്തു അര്‍ജന്റീനയും ഫ്രാന്‍സും രണ്ടു ഗോളുകള്‍ വീതം നേടി ബലാബലം ആയതോടെയായിരുന്നു മല്‍സരം എക്‌സ്ട്രാ ടൈമിലെത്തിയത്. കളിയുടെ 80 മിനിറ്റ് വരെ അര്‍ജന്റീന 2-0ന് ലീഡ് ചെയ്തിരുന്നു. എന്നാല്‍ 80, 81 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെയുടെ ഡബിള്‍ കളിയെ മറ്റൊരു തലത്തിലേക്കുയര്‍ത്തുകയായിരുന്നു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍, 108ാം മിനിറ്റിലായിരുന്നു ലയണല്‍ മെസ്സിയിലൂടെ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ വരുന്നത്. ലൊറ്റാറോ മാര്‍ട്ടിനസിന്റെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നുള്ള ഷോച്ച് ഫ്രഞ്ച് ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തടുത്തിടുന്നു.

പക്ഷെ റീബൗണ്ട് മെസ്സി മനോഹരമായ വലംകാല്‍ വോളിയിലൂടെ ഗോള്‍വര കടത്തുകയായിന്നു. ഫ്രഞ്ച് താരം വലയ്ക്കുള്ളില്‍ നിന്നും ബോള്‍ പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്‌തെങ്കിലും അപ്പോഴേക്കും അത് ഗോള്‍ വര പിന്നിട്ടിരുന്നു. റഫറി ഗോളും അനുവദിച്ചു.

എന്താണ് വിവാദത്തിനു കാരണം?

എന്താണ് വിവാദത്തിനു കാരണം?

ഈ ഗോള്‍ എങ്ങനെയാണ് വിവാദത്തിലാവുന്നതെന്നാവും എല്ലാവരും ആലോചിക്കുന്നത്. ഇതിനായി ഈ ഗോളിന്റെ ദൂരെ നിന്നുള്ള വിഷ്വലുകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. റീബൗണ്ടില്‍ നിന്നും ലയണല്‍ മെസ്സി ഗോള്‍ സ്‌കോര്‍ ചെയ്യുന്ന സമയത്ത് അര്‍ജന്റീനയുടെ രണ്ട് സബ്‌സ്റ്റിറ്റിയൂട്ടുകള്‍ ആവേശഭരിതരായി പിച്ചിനകത്തേക്കു കയറി നില്‍ക്കുന്നതായി ദൂരെ നിന്നുള്ള ക്യാമറ ആംഗിളുകളില്‍ നിന്നും വ്യക്തമാവും.

Also Read: IPL 2023: രോഹന് റോയല്‍സില്‍ ട്രയല്‍സൊരുക്കി സഞ്ജു! ലേലത്തില്‍ ഏത് ടീമിലേക്ക്?

ഇതു തന്നെയാണ് ഈ ഗോളിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു കാരണം. നിയമപ്രകാരം സബ്സ്റ്റിറ്റിയൂട്ടായിട്ടുള്ള കളിക്കാര്‍ക്കു മല്‍സരം നടക്കുമ്പോള്‍ പിച്ചിനകത്തേക്കു കയറാന്‍ അനുവാദമില്ല.ഗോള്‍ സ്‌കോര്‍ ചെയ്യുന്ന സമയത്ത് രണ്ടിലൊരു ടീമിലെ പകരക്കാര്‍ പിച്ചിനകത്തേക്കു പ്രവേശിച്ചതായി വ്യക്തമായാല്‍ റഫറിക്കു ഗോള്‍ അനുവദിക്കാതിരിക്കാമെന്നാണ് നിയമം.

പകരക്കാരനോ, ചുവപ്പ് കാര്‍ഡ് ലഭിച്ച താരമോ, ടീം ഒഫീഷ്യലോ ഇവരില്‍ ആരെങ്കിലുമൊരാള്‍ ഗോള്‍ നേടുന്ന സമയത്തു പിച്ചിനകത്തു പ്രവേശിച്ചാല്‍ ഗോള്‍ അനുവദിക്കില്ല. മാത്രമല്ല പിച്ചില്‍ എവിടെയാണോ ഒരാള്‍ അതിക്രമിച്ചു കയറിയത് അവിടെ വച്ച് ഫ്രീകിക്കും എതിര്‍ ടീമിനു നല്‍കണമെന്നണ് നിയമം. പക്ഷെ അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടത്തിനിടെ ഇതൊന്നും സംഭവിച്ചില്ല.

എങ്ങനെ ഗോള്‍ അനുവദിച്ചു?

എങ്ങനെ ഗോള്‍ അനുവദിച്ചു?

സോഷ്യല്‍ മീഡിയയില്‍ അര്‍ജന്റീനയുടെ രണ്ട് സബ്‌സ്റ്റിറ്റിയൂട്ടുകള്‍ പിച്ചിലേക്കു കയറി നില്‍ക്കുന്ന സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് പലരും ഗോളിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്.ലയണല്‍ മെസ്സിയുടെ ഈ ഗോള്‍ അനുവദിക്കപ്പെടാന്‍ പാടില്ലാത്തത് അല്ലേയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

അര്‍ജന്‍റീനയുടെ പകരക്കാര്‍ പിച്ചിലേക്ക് കയറിയത് കാണാം

അര്‍ജന്റനീയുടെ മൂന്നാമത്തെ ഗോള്‍ നോക്കൂ. ബോള്‍ ഗോള്‍ ലൈന്‍ ക്രോസ് ചെയ്യും മുമ്പ് മൂന്നു പകരക്കാരാണ് പിച്ചിനകത്തേക്കു കയറിയിരിക്കുന്നത്. ഈ ഗോള്‍ നല്‍കാന്‍ പാടില്ലായിരുന്നുവെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, December 20, 2022, 15:12 [IST]
Other articles published on Dec 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+