വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീമില്‍ നിന്നും പുറത്തായത് ബൗളിങ് കാരണം, ആരാധകന് മുഖമടച്ച മറുപടി നല്‍കി ഇര്‍ഫാന്‍ പഠാന്‍

ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിട്ടും ടീമില്‍ നിന്നും പുറത്തായതെങ്ങനെ? മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന് ഇന്നും പിടിയില്ല. 2008 -ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു പഠാന്റെ അവസാന ടെസ്റ്റ്. അന്ന് ഏഴാം നമ്പറില്‍ ഇറങ്ങിയ താരം ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ 21 റണ്‍സ് കുറിച്ചു. രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 43 റണ്‍സും. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായിരുന്നു പഠാന്‍.

പഠാന്റെ ട്വീറ്റ്

ഡെയ്ല്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍ തുടങ്ങിയവരുടെ തീപ്പാറും പന്തുകള്‍ക്ക് മുന്‍പില്‍ പതറാതെ പിടിച്ചുനിന്നിട്ടും ടീമില്‍ നിന്നും താന്‍ പുറത്തായി. ഇക്കാര്യം ഏറെ നിര്‍ഭാഗ്യകരമാണ്, അടുത്തിടെ ട്വിറ്ററില്‍ ഇര്‍ഫാന്‍ പഠാന്‍ മനസുതുറക്കുകയുണ്ടായി. എന്നാല്‍ ഇതിന് താഴെ ആരാധകരില്‍ ഒരാള്‍ നല്‍കിയ മറുപടി ഇര്‍ഫാന്‍ പഠാനെ രോഷംകൊള്ളിച്ചു. 'ബാറ്റിങ്ങായിരിക്കില്ല പ്രശ്‌നം, ടീമില്‍ നിന്നും പുറത്താവാന്‍ കാരണം താങ്കളുടെ ബൗളിങ്ങായിരിക്കാം', പഠാന്റെ ട്വീറ്റിന് താഴെ ആരാധകന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

ആരാധകന്റെ നിരീക്ഷണം

പക്ഷെ ആരാധകന്റെ നിരീക്ഷണം വസ്തുതകള്‍ നിരത്തി പഠാന്‍ പാടെ തള്ളി. അവസാന മത്സരത്തിന് തൊട്ടുമുന്‍പ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സംഭവവും പഠാന്‍ വിവരിക്കുന്നുണ്ട്. 'അന്നത്തെ മത്സരത്തില്‍ ഞാന്‍ മാത്രമായിരുന്നില്ല വിക്കറ്റെടുക്കാതിരുന്നത്. മാത്രമല്ല, അന്നത്തെ മത്സരത്തിന് തൊട്ടുമുന്‍പുള്ള ടെസ്റ്റില്‍ ഞാനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ഒരുപക്ഷെ താങ്കള്‍ ജനിച്ചിട്ട് പോലുമുണ്ടായിരിക്കില്ല ഈ കാലത്ത്. അതുകൊണ്ട് ഈ ചരിത്രം താങ്കള്‍ക്ക് അറിയിക്കാന്‍ വഴിയില്ല', പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

'അവസാന പന്തില്‍ സിംഗിള്‍ എടുക്കുന്നു', ഇര്‍ഫാന്‍ പഠാന് അതൃപ്തി - വാര്‍ണര്‍ക്ക് ധവാന്റെ മറുപടി ഇങ്ങനെ

ഇര്‍ഫാന്‍ പഠാന്‍.

പ്രതീക്ഷിച്ചതിലും നേരത്തെ കരിയര്‍ അവസാനിക്കാന്‍ ഗ്രെഗ് ചാപ്പലാണെന്ന വാദവും പഠാന്‍ നിഷേധിച്ചു. താന്‍ ടീമില്‍ നിന്നും പുറത്താവുന്ന കാലത്ത് ഗ്രെഗ് ചാപ്പലല്ല ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍, ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ജനുവരിയിലാണ് ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചത്. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ച താരമാണ് ഇര്‍ഫാന്‍ പഠാന്‍.

ഈ വര്‍ഷം ടീം ഇന്ത്യയുടെ ഷെഡ്യൂള്‍ നോക്കാം... ഐപിഎല്‍ ഇനി എപ്പോള്‍ നടത്താം? ഒരു സാധ്യത മാത്രം

2003

ഒന്നര പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2003 -ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു പഠാന്റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റില്‍ കൃത്യം നൂറു വിക്കറ്റുകളുണ്ട് പഠാന്റെ പേരില്‍. ഏകദിനത്തില്‍ 173 വിക്കറ്റുകളും ട്വന്റി-20 -യില്‍ 28 വിക്കറ്റുകളും ഇദ്ദേഹം നേടി. 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് പഠാന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

ധോണി ഫാന്‍സിന് സഹിച്ചില്ല, തന്നെയും മക്കളെയും ഒരുപാട് അധിക്ഷേപിച്ചു!!- വെളിപ്പെടുത്തി ചോപ്ര

ഇര്‍ഫാന്‍ പഠാന്‍

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്, സണ്‍റൈസേഴ്സ് ഹൈദരബാദ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 103 മത്സരങ്ങളില്‍ നിന്നും 80 വിക്കറ്റുകളാണ് ഐപിഎല്ലില്‍ പഠാന്റെ സമ്പാദ്യം. നിലവില്‍ ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലകനും മെന്‍ഡറുമാണ് ഇര്‍ഫാന്‍ പഠാന്‍.

Story first published: Wednesday, May 20, 2020, 19:26 [IST]
Other articles published on May 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X