'അവസാന പന്തില്‍ സിംഗിള്‍ എടുക്കുന്നു', ഇര്‍ഫാന്‍ പഠാന് അതൃപ്തി — വാര്‍ണര്‍ക്ക് ധവാന്റെ മറുപടി ഇങ്ങനെ
'ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ ധവാന് ഇഷ്ടമല്ല', അടുത്തിടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സഹതാരം ശിഖര്‍ ധവാനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. ആദ്യ ഓവര്‍ ഫാസ്റ്റ് ബൗളറാണ് എറിയുന്നതെങ്കില്‍ ധവാന്‍ ആദ്യ സ്‌ട്രൈക്ക് എടുക്കില്ല. ഇനി സ്പിന്നറാണ് പന്തെടുക്കുന്നതെങ്കിലോ ധവാന്് ചാടിക്കയറി ആദ്യ സ്‌ട്രൈക്ക് പിടിച്ചുവാങ്ങും, രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം സംഭാഷണത്തിനിടെയാണ് ഡേവിഡ് വാര്‍ണര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓവറിലെ ആദ്യത്തെയും അവസാനത്തേയും പന്തുകളില്‍ സിംഗിള്‍ എടുക്കുന്ന ധവാന്റെ ശീലവും വാര്‍ണര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ ഈ വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. 'വാര്‍ണര്‍ പറഞ്ഞ കാര്യങ്ങളോട് ഞാന്‍ വിയോജിക്കുന്നു. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ വാര്‍ണറും സമാന നിലപാടായിരിക്കും സ്വീകരിക്കുക. ആദ്യ സ്‌ട്രൈക്ക് സ്റ്റീവ് സ്മിത്തിനോട് എടുക്കാന്‍ അദ്ദേഹം പറഞ്ഞേക്കും', ധവാനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം സംഭാഷണത്തില്‍ പഠാന്‍ വ്യക്തമാക്കി.

ചില കാര്യങ്ങള്‍ പൊതുവായി പറയരുതാത്തതുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ വാര്‍ണര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളോട് തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'എനിക്ക് ഓര്‍മ്മയുണ്ട് താങ്കളുടെ ആദ്യ സെഞ്ച്വറി. അതും ഓസ്‌ട്രേലിയക്കെതിരെ. എവേയാണെങ്കിലും ഹോം മത്സരമാണെങ്കിലും ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടാതെ തരമില്ല. ചാംപ്യന്‍സ് ട്രോഫിയിലും നിരവധി ഫാസ്റ്റ് ബൗളര്‍മാരെയാണ് താങ്കള്‍ നേരിട്ടത്. അവര്‍ക്കെതിരെ മികവോടെ റണ്‍സ് കണ്ടെത്തിയതും ഞാനോര്‍ക്കുന്നു', പഠാന്‍ സൂചിപ്പിച്ചു.
ഈ വര്‍ഷം ടീം ഇന്ത്യയുടെ ഷെഡ്യൂള്‍ നോക്കാം... ഐപിഎല്‍ ഇനി എപ്പോള്‍ നടത്താം? ഒരു സാധ്യത മാത്രം

ഇതേസമയം, വാര്‍ണര്‍ പറഞ്ഞ കാര്യങ്ങളില്‍ ശിഖര്‍ ധവാനും പ്രതികരിച്ചിട്ടുണ്ട്. പൊതുവേ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും ഇന്നിങ്‌സ് തുറക്കാനാണ് കൂടുതല്‍ ഇഷ്ടം. എന്നാല്‍ മറുഭാഗത്ത് പരിചയസമ്പത്ത് കുറഞ്ഞ താരമാണുള്ളതെങ്കില്‍ സ്‌ട്രൈക്ക് താനേറ്റെടുക്കുമെന്ന് ധവാന്‍ അറിയിച്ചു.
ധോണി ഫാന്‍സിന് സഹിച്ചില്ല, തന്നെയും മക്കളെയും ഒരുപാട് അധിക്ഷേപിച്ചു!!- വെളിപ്പെടുത്തി ചോപ്ര

ഓവറിന്റെ അവസാന പന്തില്‍ മനഃപൂര്‍വം സിംഗിള്‍ എടുക്കുന്നെന്ന ആരോപണവും ധവാന്‍ നിഷേധിച്ചു. 'വാര്‍ണര്‍ പറഞ്ഞ കാര്യത്തോട് ഞാന്‍ പൂര്‍ണമായി വിയോജിക്കുന്നു. അവസാന പന്തില്‍ സിംഗിള്‍ എടുക്കുന്നത് മനഃപൂര്‍വമല്ല. എന്നാല്‍ എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാന്‍ അവകാശമുണ്ട്', ധവാന്‍ ഇര്‍ഫാന്‍ പഠാനോട് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications