Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷം ടീം ഇന്ത്യയുടെ ഷെഡ്യൂള്‍ നോക്കാം... ഐപിഎല്‍ ഇനി എപ്പോള്‍ നടത്താം? ഒരു സാധ്യത മാത്രം

മുംബൈ: കൊറോണവൈറസും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം അനിശ്ചിതത്വത്തിലായ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഇനിയെപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഇത് ഏപ്രില്‍ 15ലേക്കു പിന്നീട് മാറ്റി. എന്നാല്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീണ്ടുപോയതോടെ ടൂര്‍ണമെന്റ് അനിശ്ചിതമായി നീട്ടി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

ഐപിഎല്‍ ഈ വര്‍ഷം മറ്റൊരു വിന്‍ഡോയില്‍ നടത്താനുള്ള സാധ്യതകള്‍ ബിസിസിഐ പരിശോധിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ എങ്ങനെയെന്നും ഇവയ്ക്കിടയില്‍ ഐപിഎല്ലിനെ എവിടെ ഉള്‍ക്കൊള്ളിക്കാമെന്നും നമുക്കൊന്നു നോക്കാം.

ടീം ഇന്ത്യയുടെ ഷെഡ്യൂള്‍

ജൂലൈ മാസത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യ ഇനി പരമ്പര കളിക്കുന്നത്. തൊട്ടടുത്ത മാസം വിരാട് കോലിയും സംഘവും സിംബാബ്‌വെയിലും പര്യടനം നടത്തും. സപ്തംബറില്‍ യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പിലാണ് തുടര്‍ന്നു ഇന്ത്യ പങ്കെടുക്കുക.
ഇതേ മാസം തന്നെ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തും. ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ കളിക്കും. അതു കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്.

ലങ്കന്‍ പര്യടനം ഉറപ്പില്ല

ജൂലൈ മുതല്‍ തിരക്കേറിയ ഷെഡ്യൂളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ജൂലൈയിലെ ലങ്കന്‍ പര്യടനത്തെക്കുറിച്ച് ഇന്ത്യ ഇനിയും തീരുമാനം എടുത്തിട്ടില്ല. നിലവിലെ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടായാല്‍ മാത്രമേ ഈ പരമ്പര നടക്കാനിടയുള്ളൂ. ഈ പരമ്പര റദ്ദാക്കപ്പെടുകയാണെങ്കില്‍ ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് ഒരുപക്ഷെ സിംബാബ്‌വെയ്‌ക്കെതിരേ ആയിരിക്കും.
ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടേണ്ടി വരിക. ഏകദേശം 4000 കോടിയോളം രൂപയാണ് ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ ബിസിസിഐയ്ക്കു നഷ്ടമാവുകയെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു.

ഏഷ്യാ കപ്പിന്റെ വിന്‍ഡോ

ഐപിഎല്ലിനെ സംബന്ധിച്ച് ഏറ്റവും ഉചിതമായ വിന്‍ഡോ സപ്തംബറിലായിരിക്കും. യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഈ സമയത്ത് ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്കു സാധിക്കും.
ഏഷ്യാ കപ്പ് മാറ്റി വയ്ക്കുമോയെന്നതിനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും വന്നിട്ടില്ല. ടൂര്‍ണമെന്റ് അടുത്ത മാസത്തേക്കു നീട്ടി വയ്ക്കുകയാണെങ്കില്‍ ബിസിസിഐയ്ക്കു ഐപിഎല്‍ ഈ വിന്‍ഡോയില്‍ ഉള്‍ക്കൊള്ളിക്കാം. എന്നാല്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കാനാണ് സാധ്യത. ലോകകപ്പിനു മുമ്പ് ഐപിഎല്‍ നടക്കുകയാണെങ്കില്‍ അതു താരങ്ങള്‍ക്കും നല്ലൊരു തയ്യാറെടുപ്പായി മാറും.

Story first published: Wednesday, May 20, 2020, 16:15 [IST]
Other articles published on May 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+