ധോണി ഫാന്‍സിന് സഹിച്ചില്ല, തന്നെയും മക്കളെയും ഒരുപാട് അധിക്ഷേപിച്ചു!!- വെളിപ്പെടുത്തി ചോപ്ര
മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ സാന്നിധ്യമാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. മികച്ച ഇലവനെയും ക്യാപ്റ്റനെയുമെല്ലാം തിരഞ്ഞെടുത്ത് അദ്ദേഹം നിരന്തരം ആരാധകര്‍ക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ ഇതിനിടെ ജനങ്ങളുടെ ഭാഗത്തു നിന്നും തനിക്കു വളരെ മോശമായ ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചോപ്ര.
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ തിരഞ്ഞെടുത്തിരുന്നു. ഈ ടീമില്‍ നിന്നും എംഎസ് ധോണിയെ ഒഴിവാക്കിയതാണ് ചോപ്രയ്ക്കു തിരിച്ചടിയായത്. ധോണിക്കു പകരം കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെയാണ് അദ്ദേഹം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. ഇതിനു ശേഷം ധോണിയുടെ ആരാധകരില്‍ നിന്നും വലിയ അക്ഷേപമാണ് സമൂഹ മാധ്യമങ്ങള്‍ വഴി തനിക്കു നേരിടേണ്ടി വന്നതെന്നു ചോപ്ര വ്യക്തമാക്കി. തന്നെ മാത്രമല്ല മക്കളെപ്പോലും അവര്‍ അധിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

അധിക്ഷേപം അതിരു കടന്നതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുറച്ചു ദിവസത്തേക്കു തനിക്കു ക്ലോസ് ചെയേണ്ടി വന്നതായി ചോപ്ര വ്യക്തമാക്കി. അത്രയുമധികം അധിക്ഷേപമാണ് ധോണിയെ തഴഞ്ഞതിന്റെ പേരില്‍ നേരിടേണ്ടി വന്നത്. ഓരോ ദിവസും ജനങ്ങളുടെ ഭാഗത്തു നിന്നുള്ള അധിക്ഷേപം കൂടിക്കൊണ്ടിരുന്നു. തന്നെ മാത്രമല്ല മക്കളെയും അവര്‍ ആക്രമിച്ചു. സംഭവിച്ചത് സംഭവിച്ചു. നിങ്ങള്‍ എന്നോടു പൊറുക്കൂയെന്നു ഒടുവില്‍ തനിക്കു അവരോട് പറയേണ്ടി വന്നതായി അജിത് അഗാര്‍ക്കറുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ചോപ്ര വെളിപ്പെടുത്തി.

ധോണിക്കു ഇനിയൊരു മടങ്ങിവരവ് അസാധ്യമാണെന്നു ചോപ്ര ചൂണ്ടിക്കാണിക്കുമ്പോള്‍ തനിക്കു ഇക്കാര്യത്തില്‍ എന്താണ് പറയേണ്ടതെന്നു അറിയില്ലെന്നും വിരമിക്കുന്നതും കളി തുടരുന്നതുമെല്ലാം ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
ധോണിയെ ടീമിലെടുക്കണമോയെന്ന് തീരുമാനിക്കുന്നത് സെലക്ടര്‍മാരാണ്. ഒരുപക്ഷെ അദ്ദേഹം വേണമെന്ന് അവര്‍ക്കു തോന്നിയാല്‍ ധോണി ടീമിലെത്തിയേക്കും. ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്നും മാറിനിന്ന ഒരാള്‍ക്കു ദേശീയ ടീമില്‍ മടങ്ങിയെത്തുക ബുദ്ധിമുട്ടാണെന്നു തന്നെയാണ് തന്റെയും അഭിപ്രായമെന്നു അഗാര്‍ക്കര്‍ പറഞ്ഞു.

ഇന്ത്യയെ നിരവധി നേട്ടങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് ധോണി. അതുകൊണ്ടു തന്നെ ഒരുപാട് ആരാധകര്‍ അദ്ദേഹത്തിനുണ്ട്. ധോണി തുടര്‍ന്നു കളിക്കണമെന്നായിരിക്കും അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ധോണി ക്രിക്കറ്റ് കളിക്കാത്തിടത്തോളം കാലം അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. ധോണി മല്‍സരരംഗത്തു മടങ്ങിയെത്തിയ ശേഷം മാത്രമേ അദ്ദേഹം ദേശീയ ടീമിലെത്തുമോയെന്നതിനെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാന്‍ സാധിക്കൂ. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഭാവിയുമായി ബന്ധപ്പെട്ടു ടീം മാനേജ്‌മെന്റുമായി ധോണി ആശയവിനിമയം നടത്തിയിട്ടുണ്ടാവുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications