Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഫാന്‍സിന് ഇപ്പോഴും രോഹിത് ക്യാപ്റ്റന്‍! ഹാര്‍ദിക് എന്തു ചെയ്യണം? ഇര്‍ഫാന്‍ പറയുന്നു

മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലിന്റെ 17ാമത് സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ നേരിടുന്ന പ്രധാന വെല്ലുവിളി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് ശര്‍മയില്‍ നിന്നും മുംബൈയുടെ നായകസ്ഥാനം തട്ടിയെടുത്തതിന്റെ പേരില്‍ ഹാര്‍ദിക്കിനു തിരിച്ചടികള്‍ നേരിട്ടേക്കാമെന്നും ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഡിസംബറിലെ മിനി താരലേലത്തിനു മുമ്പായിരുന്നു ട്രേഡ് വിന്‍ഡോയില്‍ മുംബൈയിലേക്കുള്ള ഹാര്‍ദിക്കിന്റെ സര്‍പ്രൈസ് മടങ്ങിവരവ്. ഗുജറാത്ത് ടൈറ്റന്‍സിനെ 2022ല്‍ ചാംപ്യന്‍മാരും 2023ല്‍ റണ്ണറപ്പുമാക്കിയ ഹാര്‍ദിക് അവിടെ ക്യാപ്റ്റനായി വിലസുകയായിരുന്നു. അതുകൊണ്ടു തന്നെ ഹോം ഫ്രാഞ്ചൈസിയായ ജിടി വിട്ട് അദ്ദേഹം മുംബൈയിലേക്കു മടങ്ങിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല.

ROHIT HARDIK

പക്ഷെ മുംബൈയില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം രോഹിത്തിനെ തെറിപ്പിച്ച് ഹാര്‍ദിക് നായകസ്ഥാനവും തന്റെ പേരിലാക്കി. രോഹിത്തിനെ പുറത്താക്കി അദ്ദേഹത്തെ നായകനാക്കിയതു മുതല്‍ ആരാധകരില്‍ നിന്നും വലിയ പ്രതിഷേധവും വിമര്‍ശനവുമാണ് മുംബൈ ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക്കിനും മല്‍സരവേദികളില്‍ ആരാധകരോഷം ഏറ്റുവാങ്ങേണ്ടതായി വരും. ഇക്കാര്യം തന്നെയാണ് ഇര്‍ഫാനും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മുംബൈ ടീമിന്റെ ഔട്ട്ഫിറ്റെന്നത് തികച്ചും വ്യത്യസ്തമാണ്. ഗുജറാത്ത് ടൈറ്റന്‍സിലേതു പോലെയല്ല ഇവിടുത്തെ കാര്യങ്ങള്‍. വളരെ റിലാക്‌സായിട്ടുള്ള ഒരു ടീം അന്തരീക്ഷമാണ് ജിടിയിലേത്. എന്നാല്‍ മുംബൈയില്‍ അങ്ങനെയല്ല. ഒരുപാട് മീറ്റിങ്ങുകളും മറ്റും മുംബൈ ടീമിലുണ്ടാവും. ഇതു ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനു വെല്ലുവിളിയാവുന്ന ആദ്യത്തെ കാര്യം കൂടിയാണെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

രണ്ടാമത്തെ വെല്ലുവിളിയെന്നത് ഇതു വരെ രോഹിത് ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്നു. പക്ഷെ ഇത്തവണ അദ്ദേഹം ക്യാപ്റ്റനല്ല. രോഹിത് വളരെ സീനിയറായിട്ടുള്ള ഒരു താരമാണ്. ഇങ്ങനെയൊരാളെ ഹാര്‍ദിക്കും മുംബൈ ടീം മാനേജ്‌മെന്റും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും വെല്ലുവിളിയാണെന്നു ഇര്‍ഫാന്‍ പറയുന്നു.

എനിക്കു തോന്നിയിട്ടുള്ള പ്രധാനപ്പെട്ട ഒരു കാര്യം മുംബൈ ടീമിന്റെ ആരാധകരില്‍ കൂടുതലും ഇപ്പോഴും രോഹിത്തിനെ ക്യാപ്റ്റനായി തന്നെയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും നമ്മള്‍ ആരാധകരുടെ പ്രതികരണങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്കമാവും.

ഹാര്‍ദിക്കിനെ മുംബൈ നായകനായി അവര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ ആരാധകരെ തന്നിലേക്കു എങ്ങനെ കൊണ്ടുവരാമെന്നതാണ് ഹാര്‍ദിക്കിനു മുന്നിലുള്ള ഏറ്റവും കടുപ്പമേറിയ വെല്ലുവിളി. അദ്ദേഹത്തിനു ആരാധകരെ തന്റെ ഭാഗത്തേക്കു കൊണ്ടുവരാന്‍ തീര്‍ച്ചയായും സാധിക്കുക തന്നെ ചെയ്യും. ഇതിനു വേണ്ടി ചെയ്യേണ്ടത് മികച്ച ക്രിക്കറ്റ് കളിക്കുകയെന്നതാണ്.

HARDIK PANDYA

നല്ല ക്രിക്കറ്റ് കാഴ്ചവയ്ക്കുകയും ഫലങ്ങള്‍ അനുകൂലമായി വരാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഇന്നല്ലെങ്കില്‍ നാളെ ഈ ആരാധകര്‍ക്കും മനംമാറ്റമുണ്ടാവുകയും അവര്‍ ഹാര്‍ദിക്കിനു പിന്നില്‍ അണിനിരക്കുകയും ചെയ്യും. ഇതു തീര്‍ച്ചയായും വെല്ലുവിളി തന്നെയാണെങ്കിലും നന്നായി കളിച്ചാല്‍ ഹാര്‍ദിക്കിനു ഇതിനെ മറികടക്കാന്‍ കഴിയുമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക്കിനു പകരം ജിടി ടീമിന്റെ പുതിയ ക്യാപ്റ്റനായി വന്ന ശുഭ്മന്‍ ഗില്ലിനു മുന്നിലുള്ള വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് ഗില്‍ ഐപിഎല്‍ ക്യാപ്റ്റനാവുന്നതെങ്കിലും 91 മല്‍സരങ്ങളില്‍ ഇതിനകം കളിച്ച കഴിഞ്ഞു. ഇതു വലിയ നമ്പര്‍ തന്നെയാണ്. അനുഭവസമ്പത്ത് ഗില്ലിനു ഒരുപാടുണ്ട്. ക്യാപ്റ്റന്‍സിയിലേക്കു ഈ അനുഭവസമ്പത്ത് കൊണ്ടുവരാനും അവനു സാധിക്കും.

കളിയില്‍ എല്ലായ്‌പ്പോഴും ഇടപ്പെട്ടു കൊണ്ടിരിക്കുന്ന കോച്ചാണ് ആശിഷ് നെഹ്‌റ. നേരത്തേ ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സിയില്‍ സഹായിച്ചതു പോലെ അദ്ദേഹം ഗില്ലിനെയും സഹായിക്കും. പക്ഷെ സീനിയര്‍ താരമായ പേസര്‍ മുഹമ്മദ് ഷമി ബൗളിങ് നിരയില്‍ ഇല്ലെന്നതു ഗില്ലിനു വെല്ലുവിളിയാണ്. അനുഭവസമ്പത്തുള്ള ബൗളര്‍മാരില്ലെങ്കില്‍ അതു ക്യാപ്റ്റന്‍സിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

Story first published: Monday, March 18, 2024, 20:24 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+