For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കോലിയുടേത് ഔട്ട്, പിന്നെ എന്തിന് അനാവശ്യ തര്‍ക്കം! വിമര്‍ശിച്ച് ഇര്‍ഫാന്‍ പഠാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സെമി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 1 റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 വിക്കറ്റിന് 222 റണ്‍സടിച്ചപ്പോള്‍ 221 റണ്‍സാണ് ആര്‍സിബിക്ക് നേടാനായത്. എട്ട് മത്സരത്തില്‍ നിന്ന് ആര്‍സിബി നേരിടുന്ന ഏഴാം തോല്‍വിയാണിത്.

മത്സരത്തില്‍ ആര്‍സിബിയുടെ തോല്‍വിയെക്കാളേറെ ചര്‍ച്ചയാവുന്നത് വിരാട് കോലിയുടെ വിക്കറ്റുമായി ബന്ധപ്പെട്ട വിവാദമാണ്. ഹര്‍ഷിത് റാണയുടെ ഫുള്‍ട്ടോസില്‍ എഡ്ജായി കോലി റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കോലിയുടെ വിക്കറ്റിനെച്ചൊല്ലി തര്‍ക്കം രൂക്ഷമാകവെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍. കോലിയുടേത് ഔട്ടാണെന്നും കോലിയുടെ പെരുമാറ്റം മോശമായിപ്പോയെന്നുമാണ് ഇര്‍ഫാന്‍ പറയുന്നത്.

'ഐപിഎല്‍ 2024ല്‍ കളിക്കുന്ന എല്ലാ താരങ്ങളുടേയും ഉയരവും നെഞ്ചളവും എടുത്തിട്ടാണ് ഇത്തരമൊരു സാങ്കേതികത നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ സാങ്കേതികതയെ അവിശ്വസിക്കാനാവില്ല. അത് കൃത്യമായും ഔട്ടാണ്. എന്നാല്‍ വിരാട് കോലിയുടെ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണ്' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. സ്ലോ ഫുള്‍ട്ടോസ് കോലിയുടെ നെഞ്ചൊപ്പം ഉയര്‍ന്നാണ് എത്തിയത്. അപ്രതീക്ഷിത പന്ത് കോലിയെ ഞെട്ടിച്ചു.

ഇതോടെ എഡ്ജായപ്പോള്‍ ഹര്‍ഷിത് റാണ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ഇത് ഔട്ടാണെന്നാണ് അംപയറും തേര്‍ഡ് അംപയറുമെടുത്ത തീരുമാനം. എന്നാല്‍ ഇത് നോട്ടൗട്ടാണെന്ന് വാദിച്ച കോലി അംപയറുമായി തര്‍ക്കിച്ചു. ദേഷ്യത്തോടെ കളം വിട്ട കോലി വെയ്റ്റ്‌സ് ബോക്‌സ് തട്ടിത്തെറിപ്പിക്കുകയു മത്സരത്തിന് ശേഷം തേര്‍ഡ് അംപയറുമായി തര്‍ക്കിക്കുകയും ചെയ്തു. കോലി സീനിയര്‍ താരമെന്ന നിലയില്‍ പക്വതയോടെ പെരുമാറണമായിരുന്നുവെന്നാണ് പല പ്രമുഖരും പറയുന്നത്.

virat kohli

കോലി അംപയര്‍മാരുമായി തര്‍ക്കിക്കാന്‍ പാടില്ലായിരുന്നു. തേര്‍ഡ് അംപയറുടെ തീരുമാനവും ഔട്ടാണെന്നിരിക്കെ അതിനെ അംഗീകരിക്കണമായിരുന്നു. എന്നാല്‍ കോലിയുടെ പെരുമാറ്റം അംപയറെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇത് മറ്റുള്ള യുവതാരങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും കോലി തന്റെ നിലപാട് മാത്രമാണ് ശരിയെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ആരാധക പക്ഷം. എന്തായാലും കോലിക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

കോലി ആരാധകര്‍ കോലിയുടേത് ഔട്ടല്ലെന്ന് വാദിക്കുന്നുണ്ടെങ്കിലും കോലിയുടേത് ഔട്ടാണെന്ന് നിയമങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. കോലിക്ക് വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ കോലിയോടൊപ്പം നില്‍ക്കാന്‍ നിരവധി പേരുണ്ടാവുമെങ്കിലും നിയമപ്രകാരം കോലിയുടേത് ഔട്ടാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും വിരാട് കോലിയുടെ വിക്കറ്റിനെച്ചൊല്ലി തര്‍ക്കം മുറുകുകയാണ്.

ആര്‍സിബിയെ സംബന്ധിച്ച് കെകെആറിനെതിരായ ജയം വളരെ നിര്‍ണ്ണായകമായിരുന്നു. പക്ഷെ ഒരു റണ്‍സിന് തോറ്റതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്കുമത് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഈ സീസണില്‍ സജീവ കിരീട പ്രതീക്ഷയിലായിരുന്നു ആര്‍സിബി. എന്നാല്‍ ഭാഗ്യം തുണച്ചില്ല. കോലിയും സംഘവും ഇനി പ്ലേ ഓഫിലേക്കെത്താന്‍ വിരളമായ സാധ്യതയാണുള്ളത്. വനിതാ പ്രീമിയര്‍ ലീഗ് കിരീടം ആര്‍സിബിയാണ് നേടിയത്.

അതുകൊണ്ടുതന്നെ പുരുഷ ടീമിന്റെ നിലവിലെ പ്രകടനം വലിയ നാണക്കേടുണ്ടാക്കുന്നതാണ്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ പുതിയ കെട്ടുറപ്പുള്ള ടീമുമായി ശക്തമായി തിരിച്ചെത്താന്‍ ആര്‍സിബിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഫഫ് ഡുപ്ലെസിസടക്കം പല പ്രമുഖരും ടീമിന് പുറത്തായേക്കും. എല്ലാ സീസണിലേതുപോലെ ഇത്തവണയും ആര്‍സിബിയുടെ ബൗളിങ് നിര ശരാശരി മാത്രമായതാണ് ടീമിനെ പിന്നോട്ടടിച്ചത്.

Story first published: Monday, April 22, 2024, 14:27 [IST]
Other articles published on Apr 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+