Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാന് മാത്രമല്ല സഫയ്ക്കുമുണ്ട് ഫാന്‍സ്! ഇതുവരെ കാണാത്ത ഫോട്ടോസ്, വൈറല്‍

ഇന്ത്യന്‍ ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മുന്‍ ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ക്രിക്കറ്റ് കരിയര്‍ പ്രതീക്ഷിച്ച ഉയരങ്ങളിലെത്തിയില്ലെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നിലാണ്. ഒരു സമയത്തു മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു പോലും ഇര്‍ഫാന്‍ ചൂണ്ടിക്കാണിക്കെട്ടിരുന്നു.

പക്ഷെ തന്റെ പ്രതിഭയോടു പൂര്‍ണമായും നീതി പുലര്‍ത്താുന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ദേശീയ ടീമില്‍ നിന്നും ഇര്‍ഫാനെ പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ ഇര്‍ഫാനെപ്പോലെ ആരാധകര്‍ക്കു പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ് ഭാര്യ സഫ ബെയ്ഗ്.

IRFAN PATHAN

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സഫയുടെ മുഖം ഒരിക്കലും ആരാധകര്‍ മുഴുവനായി കണ്ടിരുന്നില്ല. മുഖം മറച്ചും മാസ്‌ക് ധരിച്ചുമെല്ലാമാണ് ഇര്‍ഫാനോടൊപ്പമുള്ള ഫോട്ടോസിലെല്ലാം ഇവര്‍ കാണപ്പെട്ടിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് ആരാധകര്‍ക്കു മുന്നില്‍ ഇര്‍ഫാന്‍ ആദ്യമായി ഭാര്യയുടെ മുഖം പ്രദര്‍ശിപ്പിച്ചിരുന്നു.

എട്ടാം വിവാഹ വാര്‍ഷിക ദിനത്തോടു അനുബന്ധിച്ചായിരുന്നു സഫയ്‌ക്കൊപ്പുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ ഇര്‍ഫാന്‍ പങ്കുവച്ചത്. ആരാധകര്‍ ഇതിനെ കൈയടിച്ച് വരവേറ്റപ്പോള്‍ യാഥാസ്ഥിതിക വിഭാഗക്കാരില്‍ നിന്നും ചില വിമര്‍ശനങ്ങള്‍ ഇര്‍ഫാന്‍ നേരിടുകയും ചെയ്തു. പക്ഷെ അദ്ദേഹം ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. സഫയുടെ സൗന്ദര്യത്തില്‍ പല ആരാധകരും ബൗള്‍ഡായിരിക്കുകയാണ്.

ഇതേ തുടര്‍ന്നു അവരുടെ നേരത്തേയുള്ള പല ഫോട്ടോസും ആരാധകര്‍ ഏറ്റെടുക്കുകയും ഇതു വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. പക്ഷെ ബാക്കിയുള്ള മുഴുവന്‍ ഫോട്ടോസിലും സഫയുടെ മുഖം പൂര്‍ണമായി കാണാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയയില്‍ സഫയ്ക്കു സ്വന്തമായി ഒരു അക്കൗണ്ടില്ലെന്നതും ആരാധകരെ നിരാശപ്പെുത്തുന്നു.

ഇന്ത്യക്കാരിയല്ല ഇര്‍ഫാന്റെ ഭാര്യയായ സഫ ബെയ്‌ഗെന്നതാണ് പലര്‍ക്കുമറിയാത്ത സര്‍പ്രൈസ്. സൗദി അറേബ്യന്‍ സ്വദേശിയാണ് ഇവര്‍. അവിടുത്ത വലിയൊരു ബിസിനസ് കുടുംബത്തിലാണ് സഫ ജനിച്ചത്. സൗദിയിലെ അറിയപ്പെടുന്ന മോഡല്‍ കൂടിയായിരുന്ന ഇവര്‍ ചില മാഗസിനുകളുടെ കവര്‍ ചിത്രമായും പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ മികച്ചൊരു നെയില്‍ പെയിന്ററും കൂടിയാണ് ഇവര്‍. മോഡലിങില്‍ തിളങ്ങിയ ശേഷം സഫ ഒരു പിആര്‍ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്.

IRFAN PATHAN

2014ലായിരുന്നു ഒരു ചടങ്ങില്‍ വച്ച് ഇര്‍ഫാനും സഫയും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയും ചെയ്തു. 21ാം വയസ്സിലായിരുന്നു ഇര്‍ഫാനുമായുള്ള സഫയുടെ വിവാഹം. അപ്പോള്‍ ഇര്‍ഫാന്‍ അവരേക്കാള്‍ 10 വയസ്സിന് മൂത്തതായിരുന്നു. 2016ലായിരുന്നു ഇര്‍ഫാനും സഫയും തമ്മിലുള്ള വിവാഹം. ജിദ്ധയിലെ ട്രിഡെന്റ് ഹോട്ടലില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംബന്ധിച്ചത്.

ഇര്‍ഫാന്റെ പ്രണയത്തെക്കുറിച്ചോ, വിവാഹത്തെക്കുറിച്ചോ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും അവസാനം വരെ അറിയില്ലായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. വിവാഹ ശേഷം സഫയ്‌ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് എല്ലാവരും ഇക്കാര്യമറിഞ്ഞത്. നിലവില്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇര്‍ഫാനും സഫയും. ഇമ്രാന്‍ ഖാന്‍ പഠാനെന്ന ആറു വയസ്സുള്ള മകനും ഇവര്‍ക്കുണ്ട്.

Story first published: Thursday, February 8, 2024, 13:39 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+