For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് ഡെക്കായിട്ടും മിണ്ടിയില്ല, 34 നേടിയ ഹാര്‍ദിക്കിന് പരിഹാസം! ഇര്‍ഫാന് വിമര്‍ശനം

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്ഥിരമായി ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന് രൂക്ഷ വിമര്‍ഷനം. രാജസ്ഥാന്‍ റോയല്‍സിനെതിരേ കഴിഞ്ഞ ദിവസം വാംഖഡെയില്‍ നടന്ന കളിക്കിടെയും ഹാര്‍ദിക്കിന്റെ പേരെടുത്ത് പറയാതെ പരോക്ഷമായി ഇര്‍ഫാന്‍ വിമര്‍ശിച്ചിരുന്നു. മല്‍സരശേഷമായിരുന്നില്ല ഇത്, മറിച്ച് മുംബൈയുടെ ഇന്നിങ്‌സിനു പിന്നാലെയായിരുന്നു ഇത്.

ഗെയിമിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്കു ഇക്കാര്യമറിയാം, നിങ്ങള്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോവണമെന്നായിരുന്നു എക്‌സില്‍ ഇര്‍ഫാന്‍ കുറിച്ചത്. ഇതു ഹാര്‍ദിക്കിനെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നു വ്യക്തമാണ്. കാരണം മുംബൈയുടെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു. 21 ബോളില്‍ ആറു ഫോറുള്‍പ്പെടെ 34 റണ്‍സാണ് ഹാര്‍ദിക് നേടിയത്.

HARDIK PANDYA

തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നും മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് ഹാര്‍ദിക്കും 32 റണ്‍സെടുത്ത തിലക് വര്‍മയുമാണ്. നാലിനു 20 റണ്‍സിലേക്കു വീണ മുംബൈയെ അഞ്ചാം വിക്കറ്റില്‍ 56 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഹാര്‍ദിക്- തിലക് ജോടി രക്ഷിക്കുകയായിരുന്നു. ഭേദപ്പെട്ട ഒരു ടോട്ടലിലേക്കു ടീം നീങ്ങവെയാണ് 10ാം ഓവറില്‍ ഹാര്‍ദിക് പുറത്തായത്.

യുസ്വേന്ദ്ര ചഹലിനെതിരേ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ഹാര്‍ദിക്കിനെ ബൗണ്ടറി ലൈനിന് അരികെ റോവ്‌മെന്‍ പവെല്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അതിനു ശേഷം തുടരെ വിക്കറ്റുകള്‍ കൈവിട്ട മുംബൈ ഒമ്പതു വിക്കറ്റിനു 125 റണ്‍സിലൊതുങ്ങുകയുമായിരുന്നു.

ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞതിനാല്‍ തന്നെ ഹാര്‍ദിക് അവസാനം വരെ തുടരേണ്ടത് പ്രധാനമായിരുന്നെന്നും ഇതു തന്നെയാണ് മുംബൈയുടെ തകര്‍ച്ചയുടെ മുഖ്യ കാരണമെന്നുമാണ് ഇര്‍ഫാന്‍ തന്റെ വാക്കുകളിലൂടെ പറയാതെ പറഞ്ഞത്. പക്ഷെ ഇര്‍ഫാന്റെ ഈ വിമര്‍ശനം ഹാര്‍ദിക്കിനെ അനുകൂലിക്കുന്നവരടക്കമുള്ള ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

HARDIK PANDYA

കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ അഗ്രസീവായ 40കള്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ സ്വാര്‍ഥതയില്ലാത്ത ഇന്നിങ്‌സുകളെന്നു വിളിച്ചയാളാണ് ഇര്‍ഫാന്‍ പഠാന്‍. പക്ഷെ ഇപ്പോള്‍ ടി20യില്‍ അതിവേഗത്തില്‍ ഒരു താരം 40 നേടുമ്പോള്‍ അതിനൈ പരിഹസിക്കുകയും ചെയ്യുകയാണ്. എന്തൊരു ഇരട്ടത്താപ്പാണ് ഇതെന്നും ഫാന്‍സ് ചോദിക്കുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മുംബൈ ഇന്ത്യന്‍സിന്റെ തൊട്ടുമുമ്പത്തെ കളിയില്‍ 270 പ്ലസ് റണ്‍സ് ചേസ് ചെയ്യവെ രോഹിത ശര്‍മ 26 റണ്‍സ് നേടി പുറത്തായപ്പോള്‍ അതിനെ അനുകൂലിച്ചയാളാണ് നിങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മറ്റൊരാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 40നടുത്ത് സ്‌കോര്‍ ചെയ്തപ്പോള്‍ കരയുകയാണ്. ചിലരെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്ന ഈ നീക്കം ഇര്‍ഫാന്‍ പഠാന്‍ അവസാനിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ കഴിഞ്ഞ മല്‍സരത്തിനു ശേഷം നിങ്ങള്‍ കൂടുതല്‍ പോരാട്ടവീര്യം കാണിക്കണമെന്നും അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യണമെന്നുമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ചുകൊണ്ട് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ഒറ്റയടിക്കു നിലപാട് മാറ്റിയിരിക്കുകയാണ്. ആങ്കറുടെ റോളില്‍ കൂടുതല്‍ ബുദ്ധിപരമായി ടീമിനായി ബാറ്റ് ചെയ്യണമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ തരത്തില്‍ നിലപാടുകള്‍ മാറ്റാന്‍ ഇര്‍ഫാന്‍ പഠാന് നാണമില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Tuesday, April 2, 2024, 7:40 [IST]
Other articles published on Apr 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+