For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇത്തവണ ആര്‍സിബി കപ്പടിക്കും! ഉറപ്പിച്ച് ഇര്‍ഫാന്‍ പഠാന്‍- കാരണമിതാണ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആര്‍സിബി) നേരിടും. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. വിരാട് കോലിയെന്ന സൂപ്പര്‍ താരം കളിക്കുന്ന ടീമായിട്ടും കിരീടത്തിലേക്കെത്താനുള്ള ഭാഗ്യം ടീമിനുണ്ടായില്ല.

ഇത്തവണ ശക്തമായ താരനിരയോടെ ഇറങ്ങുന്ന ആര്‍സിബി കന്നി കിരീടമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യം വീണ്ടും വേട്ടയാടുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ ഇത്തവണ കിരീടം നേടുക ആര്‍സിബിയായിരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. അതിന്റെ കാരണവും ഇര്‍ഫാന്‍ പറയുന്നു. 'ഇത്തവണ മികച്ച ടീമിനെത്തന്നെ ആര്‍സിബിക്ക് ലഭിച്ചിട്ടുണ്ട്.

ബാറ്റിങ് പരിഗണിച്ചാല്‍ വാലറ്റംവരെ തിളങ്ങാന്‍ ശേഷിയുള്ളവരുടേതാണ്. എന്നാല്‍ മുമ്പ് ഇതില്ലായിരുന്നു. അതേ പോലെ തന്നെ പല ആളുകളും ആര്‍സിബിക്ക് കിരീട സാധ്യത നല്‍കാത്തത് ടീമിന്റെ ബൗളിങ് നിര മോശമായതിനാലാണ്. ഇത്തവണ ബൗളിങ്ങും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ചിന്നസ്വാമിയില്‍ അതിവേഗം കണ്ടെത്തുകയെന്നതാണ് വളരെ പ്രധാനപ്പെട്ടത്. പിച്ചില്‍ 140 പ്ലസ് വേഗം തുടര്‍ച്ചയായി എറിയുകയാണെങ്കില്‍ അത് ഫലം കാണാന്‍ സാധ്യതയുണ്ട്.

ഫ്‌ളാറ്റ് പിച്ചാണ് അവിടെയുള്ളത്. എന്നാല്‍ നിലവിലെ ബൗളര്‍മാരെ ഉപയോഗിച്ച് കപ്പടിക്കാനാവുമോയെന്നതോര്‍ത്ത് നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായേക്കാം. വിരാട് കോലി 2008 മുതല്‍ കിരീടത്തില്‍ ഒന്ന് തൊടാനായി കാത്തിരിക്കുകയാണ്' ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ആര്‍സിബിക്ക് ഇതുവരെ കപ്പിലേക്കെത്താനായില്ലെങ്കിലും വലിയ ആരാധക പിന്തുണ ടീമിനുണ്ട്. പ്രതിസന്ധിയിലും ടീമിനെ നെഞ്ചോടുചേര്‍ത്തുവെക്കുന്ന ആരാധകരാണ് ആര്‍സിബിയുടെ കരുത്ത്.

glenn maxwell faf du plessis

ഫഫ് ഡുപ്ലെസിസ് നയിക്കുന്ന ആര്‍സിബിയില്‍ വിരാട് കോലി, രജത് പാട്ടീധാര്‍, ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം ബാറ്റിങ് കരുത്ത് പകരുന്നു. കടലാസില്‍ കരുത്ത് കാട്ടാനാവുമെങ്കിലും ടീം കോലി, ഡുപ്ലെസിസ് എന്നിവരുടെ ബാറ്റിങ്ങിനെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നതാണ് വസ്തുത. രണ്ട് പേരും ഫ്‌ളോപ്പായാല്‍ ടീമിന്റെ പ്രകടനം പിന്നോട്ട് പോകുമെന്നുറപ്പ്. മാക്‌സ് വെല്ലിനെ വിശ്വസിക്കാനാവില്ല.

ദിനേഷ് കാര്‍ത്തിക് ഏറെ നാളുകള്‍ക്ക് ശേഷം കളിക്കാനിറങ്ങുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ വേണ്ട. മുംബൈയില്‍ നിന്ന് ടീമിലെത്തിച്ച ഗ്രീനിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് ഇനി അറിയേണ്ടത്. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച് താരം കസറിയാല്‍ മുംബൈക്കത് വലിയ കരുത്തായിത്തീരുമെന്നുറപ്പാണ്. മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനും ഇത്തവണത്തെ ആര്‍സിബിയുടെ കിരീട സാധ്യതകള്‍ വിലയിരുത്തി.

'വിരാട് കോലിയും ടീമും ശക്തമാണ്. എന്നാല്‍ ഇതുവരെ ആര്‍സിബിക്ക് കപ്പിലെത്താന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം തട്ടകത്തില്‍ സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതാണ്. ചിന്നസ്വാമിയില്‍ 300 റണ്‍സ് നേടിയിട്ടും ചിലപ്പോള്‍ കാര്യമില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തില്‍ എങ്ങനെ താരങ്ങളെ പുറത്താക്കാമെന്ന് മനസിലാക്കേണ്ടതായുണ്ട്' ഹെയ്ഡന്‍ പറഞ്ഞു.

ആര്‍സിബിയുടെ ബൗളിങ് നിര ഇത്തവണയും വലിയ ശക്തമാണെന്ന് പറയാനാവില്ല. മുഹമ്മദ് സിറാജാണ് ടീമിന്റെ തുറുപ്പുചീട്ട്. സമീപകാലത്ത് ഇന്ത്യക്കായി തിളങ്ങുന്നുണ്ടെങ്കിലും ടി20യിലെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍, ടോം കറെന്‍, റീസെ ടോപ്ലി എന്നിവരെല്ലാം തല്ലുകൊള്ളികളാണ്. അല്‍സാരി ജോസഫ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധ്യതയുണ്ട്. ആകാശ് ദീപില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.

കരണ്‍ ശര്‍മയാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഇത്തവണയും ആര്‍സിബിക്ക് വലിയ കിരീട സാധ്യതയില്ലെന്നതാണ് വസ്തുത. ഭാഗ്യം തുണച്ചാല്‍ കപ്പിലേക്കെത്താന്‍ ടീമിന് സാധിച്ചേക്കും. ടീമിന്റെ വിധി എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, March 10, 2024, 6:47 [IST]
Other articles published on Mar 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+