Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ 3ന് 20, എന്തുകൊണ്ട് ഹാര്‍ദിക് നേരത്തെ ബാറ്റ് ചെയ്തില്ല? തുറന്നടിച്ച് ഇര്‍ഫാന്‍

ജയ്പൂര്‍: വീണ്ടുമൊരു പരാജയത്തോടെ കുരുക്കിലായ മുംബൈ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രാജസ്ഥാന്‍ റോയല്‍സിനോടു മുംബൈ ഒമ്പതു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ഹാര്‍ദിക്കിനെതിരേ ഇര്‍ഫാന്‍ രംഗത്തുവന്നത്. ഈ സീസണില്‍ ഇതാദ്യമായല്ല മുംബൈ നായകനെതിരേ അദ്ദേഹം ആഞ്ഞടിക്കുന്നത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെയും ബാറ്റിങിനെയുമെല്ലാം ഇര്‍ഫാന്‍ നേരത്തേയും വിമര്‍ശിച്ചിരുന്നു.

റോയല്‍സിനെതിരേ ക്യാപ്റ്റന്‍സിയില്‍ ഫ്‌ളോപ്പാവുന്നതോടൊപ്പം ബാറ്റിങ്, ബൗളിങ് എന്നിവയിലും ഹാര്‍ദിക് ദുരന്തമായി തീര്‍ന്നിരുന്നു. ടീം അതിവേഗം മുന്നേറവെ ഏഴാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം സ്ലോ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. 10 ബോളില്‍ ഒരു ഫോറടക്കം 10 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. ബൗളിങിലാവട്ടെ ആദ്യ ഓവറടക്കം രണ്ടോവറുകളാണ് ഹാര്‍ദിക് ബൗള്‍ ചെയ്തത്. 10.5 ഇക്കോണമി റേറ്റില്‍ വിക്കറ്റൊന്നുമില്ലാതെ 21 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

HARDIK PANDYA

മുംബൈ ടീമിനകത്തു സഹതാരങ്ങളില്‍ നിന്നും ഹാര്‍ദിക് ബഹുമാനം നേടിയെടുക്കേണ്ടത് ആവശ്യമാണെന്നും ഇതിനായി കടുപ്പമേറിയ കാര്യങ്ങള്‍ കളിക്കളത്തില്‍ ചെയ്തു കാണിക്കണമെന്നും ഇര്‍ഫാന്‍ ആവശ്യപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് കടലാസില്‍ ഇപ്പോഴും വളരെ മികച്ച ടീം തന്നയാണ്. പക്ഷെ വളരെ മോശം രീതിയിലാണ് അവര്‍ ടീമിനെ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു ലീഡറെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ഫോമില്‍ ആയില്ലെങ്കില്‍ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായി മാറുമെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

ബാറ്റിങില്‍ ഹാര്‍ദിക് തന്റെ പ്രഹരശേഷിയെ താഴേക്കാണ് ഇപ്പോള്‍ കൊണ്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതു തീര്‍ച്ചയായും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ഇതൊരു നല്ല കാര്യമല്ല. ഫോമിലേക്കു തിരിച്ചെത്താന്‍ വളരെ എളുപ്പമുള്ള മാര്‍ഗങ്ങളാണ് ഹാര്‍ദിക്ക് നോക്കുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതിലൂടെ ടീമില്‍ നിന്നു ലഭിക്കേണ്ട ബഹുമാനം കൂടിയാണ് അദ്ദേഹത്തിനു കിട്ടാതെ പോവുന്നത്. സ്വന്തം ടീമിലെ താരങ്ങളില്‍ നിന്നും ബഹുമാനം നേടിയെടുക്കാന്‍ ഹാര്‍ദിക്കിനു ഇതിലൂടെ സാധിക്കില്ലെന്നും ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കി.

രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയില്‍ തന്നേക്കാള്‍ മുമ്പ് നെഹാല്‍ വദേര, മുഹമ്മദ് നബി എന്നിവരെയെല്ലാം ഹാര്‍ദിക് ബാറ്റിങിനു അയക്കുന്നത് നമ്മള്‍ കണ്ടു. ടീമിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ പൊസിഷനില്‍ കളിക്കാന്‍ ഹാര്‍ദിക് സ്വയം മുന്നോട്ടു വന്നില്ല. ഇക്കാര്യം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണ്. ഒരു ലീഡറെന്ന നിലയില്‍ നിങ്ങള്‍ക്കു സ്വന്തം ടീമംഗങ്ങളില്‍ നിന്നും ബഹുമാനം നേടിയെടുക്കണമെങ്കില്‍ ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ചെയ്ത് വിജയിപ്പിച്ചു കാണിക്കണം. എളുപ്പമുള്ള കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്കു അതൊരിക്കലും ലഭിക്കാന്‍ പോവുന്നില്ല.

MI- RR

റോയല്‍സിനെതിരേ ആദ്യ ഓവര്‍ തന്നെ ഹാര്‍ദിക് ബൗള്‍ ചെയ്യാനെത്തി. വലിയ തല്ലൊന്നും കിട്ടാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം ഇങ്ങനെയൊരു നീക്കം നടത്തിയത്. പക്ഷെ അവിടെയും ഹാര്‍ദിക്കിനു പിഴയ്ക്കുകയായിരുന്നു. രണ്ടു ഫോറുകള്‍ ഈ ഓവറില്‍ വഴങ്ങുകയും ചെയ്തുവെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുംബൈ നല്‍കിയ 180 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസമാണ് റോയല്‍സ് മറികടന്നത്. യശസ്വി ജയ്‌സ്വാള്‍ (104*) അപരാജിത സെഞ്ച്വറിയുമായി കസറിയതോടെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 18.4 ഓവറില്‍ റോയല്‍സ് വിജയത്തിലെത്തുകയായിരുന്നു. ഇതോടെ പ്ലേഓഫ് യോഗ്യതയ്ക്കും തൊട്ടരികിലെത്തിയിരിക്കുകയാണ് റോയല്‍സ്.

Story first published: Tuesday, April 23, 2024, 7:33 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+