വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിഷേധം തിരിച്ചടിയായി, ചെന്നൈയില്‍ ഇനി ഐപിഎല്‍ ഇല്ല!! എല്ലാ മല്‍സരങ്ങളും മാറ്റി

കാവേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റിയത്

IPL 2018: Chennai Home Matches To Be Shifted From Chepauk Stadium

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ശേഷിക്കുന്ന ഹോം
മല്‍സരങ്ങള്‍ക്കു ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാവില്ല. കാവേരി പ്രക്ഷോഭത്തെ തുടര്‍ന്ന് സുരക്ഷാ ഭീഷണിയുള്ളതിനെ തുടര്‍ന്നാണ് ഇവിടെ നടക്കാനിരുന്ന ശേഷിക്കുന്ന മല്‍സരങ്ങള്‍ മാറ്റിയത്. ബിസിസിഐ തന്നെയാണ് ഇക്കാര്യമറിയിച്ചത്. ചൊവ്വാഴ്ച രാത്രി ചെപ്പോക്കില്‍ നടന്ന ചെന്നൈ- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മല്‍സരത്തിനിടെ സ്‌റ്റേഡിയത്തിനകത്തും പുറത്തും സമരാനുകൂലികള്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കളിക്കിടെ ചെന്നൈ താരങ്ങള്‍ക്കു നേരെ സമരക്കാര്‍ ചെരിപ്പുകളും മറ്റും വലിച്ചെറിയുകയും ചെയ്തിരുന്നു.

1

സ്റ്റേഡിയത്തിനു പുറത്ത് സമരക്കാരുടെ പ്രതിഷേധം കാരണം മാച്ച് ഒഫീഷ്യല്‍സിനു സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടര്‍ന്ന് ചെന്നൈ- കൊല്‍ക്കത്ത മല്‍സരത്തിന്റെ ടോസ് 13 മിനിറ്റ് വൈകുകയും ചെയ്തിരുന്നു. മല്‍സരത്തിനു കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും സമരക്കാര്‍ സ്റ്റേഡിയത്തിനകത്തും അക്രമം തുടരുകയായിരുന്നു.

ഐപിഎല്‍: സ്റ്റേഡിയത്തിനു പുറത്തേക്കു പറക്കുന്ന സിക്‌സറിന് എട്ട് റണ്‍സ് വേണമെന്ന് ധോണി!!ഐപിഎല്‍: സ്റ്റേഡിയത്തിനു പുറത്തേക്കു പറക്കുന്ന സിക്‌സറിന് എട്ട് റണ്‍സ് വേണമെന്ന് ധോണി!!

ഐപിഎല്‍: റണ്‍മല തീര്‍ത്തിട്ടും ചെപ്പോക്കില്‍ കൊല്‍ക്കത്തയ്ക്കു പിഴച്ചതെവിടെ? ഇതാ അഞ്ചു കാരണങ്ങള്‍...ഐപിഎല്‍: റണ്‍മല തീര്‍ത്തിട്ടും ചെപ്പോക്കില്‍ കൊല്‍ക്കത്തയ്ക്കു പിഴച്ചതെവിടെ? ഇതാ അഞ്ചു കാരണങ്ങള്‍...

ചെന്നൈ താരങ്ങളായ ഫഫ് ഡുപ്ലെസി, രവീന്ദ്ര ജഡേജ എന്നീ താരങ്ങള്‍ക്കു നേരെയാണ് സമരക്കാര്‍ ഗ്രൗണ്ടിലേക്കു ചെരിപ്പുകള്‍ വലിച്ചെറിഞ്ഞത്. ഈ സംഭവത്തെ തുടര്‍ന്നു നാലു പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, April 11, 2018, 16:54 [IST]
Other articles published on Apr 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X