Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ഓഫര്‍ ലഭിച്ചിരുന്നു, ഇത് സഞ്ജു കള്ളം പറഞ്ഞതാണ്! സഹതാരം അന്ന് വെളിപ്പെടുത്തിയത്

കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കും ഐപിഎല്ലിലേക്കും വളര്‍ന്ന താരമാണ് സഞ്ജു സാംസണ്‍. കേരളത്തില്‍ നിന്ന് ക്രിക്കറ്റില്‍ ഏറ്റവും വലിയ ഉന്നതിയിലേക്കെത്തിയ താരമായിത്തന്നെ സഞ്ജുവിനെ വിലയിരുത്താം. ഇപ്പോള്‍ ബിസിസി ഐയുടെ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയിലും സഞ്ജു തിളങ്ങുന്നു. രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചു.

ഗംഭീര ബാറ്റിങ് റെക്കോഡുകള്‍ ഐപിഎല്ലില്‍ അവകാശപ്പെടാന്‍ സാധിക്കുന്ന സഞ്ജുവിന് വലിയ ആരാധക പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സജീവ സാന്നിധ്യമാണെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ വമ്പന്‍ ടീമുകളിലേക്ക് കൂടുമാറണമെന്ന് പല ആരാധകരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജു ഇപ്പോഴും രാജസ്ഥാന്‍ റോയല്‍സില്‍ തുടരുകയാണ്.

ഇതിനിടെ സഞ്ജു ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചില വമ്പന്‍ ടീമുകള്‍ തന്നെ സമീപിച്ചിരുന്നെങ്കിലും താന്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരാന്‍ താല്‍പര്യം കാട്ടുകയായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. തന്നെ വളര്‍ത്തിയ ടീമെന്ന നിലയില്‍ രാജസ്ഥാനൊപ്പം കപ്പ് നേടുന്നതാണ് തനിക്ക് വലിയ കാര്യമായി തോന്നിയതെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. സഞ്ജു ഇത് പറഞ്ഞതിന് പിന്നാലെ സിഎസ്‌കെയിലേക്ക് സഞ്ജു കൂടുമാറാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് വൈറലായത്.

എംഎസ് ധോണി വിരമിക്കുമ്പോള്‍ സിഎസ്‌കെയുടെ നായകനായി സഞ്ജു സാംസണ്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. സഞ്ജു സിഎസ്‌കെ വിളിച്ചുവെന്ന് പറഞ്ഞില്ലെങ്കിലും സൂചിപ്പിച്ച പ്രമുഖ ടീം സിഎസ്‌കെയാണെന്ന് വ്യക്തം. എന്നാല്‍ ഇത് സഞ്ജു പറഞ്ഞ വെറും കള്ളം മാത്രമായിരുന്നു. സിഎസ്‌കെ ടീം വൃത്തങ്ങള്‍ സഞ്ജുവിനായി തങ്ങള്‍ ശ്രമം നടത്തിയിട്ടില്ലെന്ന് പ്രതികരിച്ചിരുന്നു. സഞ്ജുവിനെ സിഎസ്‌കെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ആര്‍ അശ്വിന്‍ പറഞ്ഞുവെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായിരുന്നു.

sanju samson

എന്നാല്‍ ഈ പ്രചാരണങ്ങളെത്തള്ളി അശ്വിന്‍തന്നെ രംഗത്തെത്തിയിരുന്നു. താന്‍ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് അശ്വിന്‍ പറഞ്ഞത്. സിഎസ്‌കെയിലേക്ക് രോഹിത് എത്തുമെന്നത് ആരാധകരുടെ അമിത പ്രതീക്ഷ മാത്രമാണ്. സിഎസ്‌കെയുടെ ശൈലിയുമായി യാതൊരു പൊരുത്തവുമില്ലാത്ത കളിക്കാരനാണ് സഞ്ജു. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ സഞ്ജുവിന് അറിയില്ല. അവസാന അഫ്ഗാന്‍ ടി20 പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം ഇതിന് ഉദാഹരണമാണ്.

ധോണിയുടെ പകരക്കാരനായി സിഎസ്‌കെ സഞ്ജുവിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതകളുമില്ല. സിഎസ്‌കെ അടുത്ത നായകനായി റുതുരാജ് ഗെയ്ക് വാദിനെയാവും പരിഗണിക്കുക. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ സിഎസ്‌കെ പ്രവേശനം ആരെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കില്‍ നിരാശപ്പെടേണ്ടി വരും. മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതികളിലും സഞ്ജുവിന് ഇടമില്ല. എന്നാല്‍ സഞ്ജുവിനെ പിന്തുണക്കുന്ന മറ്റ് ചില ടീമുകളുണ്ട്.

അതിലൊന്ന് ഡല്‍ഹി ക്യാപിറ്റല്‍സാണ്. നേരത്തെ രാജസ്ഥാന് വിലക്ക് നേരിട്ടപ്പോള്‍ സഞ്ജു ഡല്‍ഹിക്കായി കളിക്കുകയും സെഞ്ച്വറി പ്രകടനമടക്കം കാഴ്ചവെക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സഞ്ജുവിനെ വീണ്ടും ടീമിലെത്തിക്കാന്‍ ഡല്‍ഹിക്ക് താല്‍പര്യമുണ്ടാവും. സഞ്ജു ഐപിഎല്‍ കരിയര്‍ ആരംഭിച്ചത് കെകെആറിലൂടെയാണ്. ടീമിലെത്തിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

ഇതിന്റെ കുറ്റബോധം കെകെആറിനുണ്ടാവും. അതുകൊണ്ടുതന്നെ സഞ്ജുവിനെ വീണ്ടും ഒപ്പം കൂട്ടാന്‍ കെകെആര്‍ ആഗ്രഹിക്കുന്നുണ്ടാവും. നിലവില്‍ മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവം കെകെആറിലുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു ടീമിലേക്കെത്തിയാല്‍ കെകെആര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചേക്കും. ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാനായില്ലെങ്കില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Thursday, February 8, 2024, 15:10 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+