Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിലെത്തി, പിന്നാലെ ജാഡ കാട്ടി സഞ്ജു! സുഹൃത്തുക്കളെ അവഗണിച്ചു- സംഭവമിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളിക്കരുത്താണ് സഞ്ജു സാംസണ്‍. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തി ഏറ്റവും ശ്രദ്ധേയനായ താരം സഞ്ജുവാണെന്ന് നിസംശയം പറയാം. വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ഇന്ന് കോടികളുടെ ആസ്തിയും സഞ്ജുവിനുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമെന്ന് സഞ്ജുവിനെ പറയാനാവില്ലെങ്കിലും ടി20, ഏകദിന ടീമുകളിലേക്ക് ഇപ്പോഴും പരിഗണിക്കപ്പെടുന്ന താരമാണ് സഞ്ജു.

ബിസിസിഐയുടെ കരാറും നിലവില്‍ സഞ്ജുവിനുണ്ട്. താന്‍ പ്രതീക്ഷിച്ചതിലും വലിയ വളര്‍ച്ചയാണ് തനിക്ക് ലഭിച്ചതെന്ന് സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നുവെന്നും എല്ലാം പൂര്‍ത്തിയായെന്ന തോന്നലുമുണ്ടായിയെന്നും സഞ്ജു വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം താന്‍ അഹങ്കാരം കാട്ടിയ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ സഞ്ജു തന്നെ വെളിപ്പെടുത്തിയിരുന്നു.

അത് തന്റെ പഴയ സുഹൃത്തുക്കളെ അവഗണിച്ചതാണ്. ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം അച്ഛനോടൊപ്പം സഞ്ജു പോകവെ തന്റെ പഴയ മൈതാനത്ത് സുഹൃത്തുകള്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടു. എന്നാല്‍ അവരെ ഗൗനിക്കാതെ സഞ്ജു നിന്നു. താന്‍ ഇന്ത്യന്‍ താരമായെന്ന തലക്കനമായിരുന്നു അന്ന് സഞ്ജുവിനുണ്ടായിരുന്നത്. എന്നാല്‍ സഞ്ജുവിന്റെ പിതാവ് അന്ന് സഞ്ജുവിനെ ശാസിക്കുകയാണ് ചെയ്തത്. നീ വലിയ താരമായെന്ന് കരുതുന്നുണ്ടോയെന്നാണ് സഞ്ജുവിനോട് പിതാവ് ചോദിച്ചത്.

നീ തുടങ്ങിയിട്ടേയുള്ളൂവെന്നും കരിയറില്‍ ഒന്നുമായിട്ടില്ലെന്നും സഞ്ജുവിനോട് തുറന്ന് പറയാന്‍ അദ്ദേഹത്തിന്റെ പിതാവ് ധൈര്യം കാട്ടി. പിതാവിന്റെ ശാസനയില്‍ നിന്ന് തെറ്റു മനസിലാക്കിയ സഞ്ജു സുഹൃത്തുക്കളോടൊപ്പം കളിക്കാന്‍ തയ്യാറാവുകയും ചെയ്തു. സഞ്ജുവിന്റെ തലക്കനം മാറ്റാന്‍ പിതാവിന്റെ വാക്കുകളാണ് കാരണമായത്. പിതാവിന്റെ വാക്കുകളില്‍ നിന്ന് തന്റെ തെറ്റ് മനസിലായെന്നാണ് സഞ്ജു തുറന്ന് പറഞ്ഞത്.

sanju samson

എന്നാല്‍ ഇപ്പോള്‍ സഞ്ജു എല്ലാവരോടും വലിയ സൗഹൃദം കാട്ടുന്ന ഏറ്റവും ലളിതമായി ആരാധകരോട് പെരുമാറുന്ന താരമാണ്. കേരള താരമെന്ന നിലയില്‍ കേരളത്തില്‍ നിന്നുള്ള വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. ഇതേ സ്‌നേഹം സഞ്ജു ആരാധകര്‍ക്ക് തിരിച്ചും നല്‍കുന്നു. ഇന്ന് ഇന്ത്യന്‍ ടീമില്‍ ഏറ്റവും ആരാധക പിന്തുണയുള്ള താരമാക്കി സഞ്ജുവിനെ മാറ്റിയത് അദ്ദേഹത്തിന് ആരാധകരോടുള്ള പെരുമാറ്റമാണെന്ന് പറയാം.

ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടുമ്പോഴെല്ലാം വലിയ ആരാധക പ്രതിഷേധം ഉയരാറുണ്ട്. ഇക്കാര്യം ഇന്ത്യന്‍ സെലക്ടര്‍മാരെപ്പോലും സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. നിലവില്‍ സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്താണ്. വരാനിരിക്കുന്ന ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സഞ്ജുവിന് വിളി ലഭിക്കാന്‍ സാധ്യതയില്ല. ടി20 ലോകകപ്പില്‍ നിന്നും സഞ്ജു തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.

കേരളത്തിനായി രഞ്ജി ട്രോഫിയില്‍ തിളങ്ങാന്‍ സഞ്ജുവിനായിരുന്നു. കേരള ടീമിനെ രഞ്ജി ട്രോഫിയില്‍ നയിച്ചത് സഞ്ജുവാണ്. സമനിലക്കുരുക്കില്‍ അകപ്പെട്ട കേരളത്തിന് ഇത്തവണയും കപ്പിലേക്കെത്താനായില്ല. എന്നാല്‍ നായകനായും ബാറ്റ്‌സ്മാനായും ഭേദപ്പെട്ട പ്രകടനം തന്നെ സഞ്ജു കാഴ്ചവെച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. സഞ്ജുവിനെതിരേ വിമര്‍ശനം ഉയരുമ്പോഴെല്ലാം ആരാധകര്‍ ശക്തമായ പിന്തുണയോടെ രംഗത്തെത്താറുണ്ട്.

അതാണ് സഞ്ജുവിന്റെ കരുത്തും. തന്റെ ആരാധകരുമായി സംസാരിക്കാനും അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനുമൊന്നും മടികാട്ടാത്ത താരമാണ് സഞ്ജു സാംസണ്‍. അന്ന് അച്ഛന്‍ തെറ്റ് തിരുത്തിയതിന് ശേഷം താന്‍ വലിയ താരമായിപ്പോയെന്ന് തോന്നിയിട്ടേ ഇല്ലെന്നാണ് സഞ്ജു പിന്നീട് പറഞ്ഞത്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ആരാധകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് സഞ്ജു സാംസണെന്ന് പറയാം. ഇതിന്റെ സ്‌നേഹം ആരാധകര്‍ അദ്ദേഹത്തിന് തിരിച്ചും നല്‍കുന്നുണ്ട്.

Story first published: Wednesday, February 7, 2024, 10:51 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+