ഐപിഎല്‍: സ്റ്റേഡിയത്തിനു പുറത്തേക്കു പറക്കുന്ന സിക്‌സറിന് എട്ട് റണ്‍സ് വേണമെന്ന് ധോണി!!

Written By:

ചെന്നൈ: രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ടീം. ചൊവ്വാഴ്ച രാത്രി റണ്‍മഴ കണ്ട പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സിഎസ്‌കെ അഞ്ചു വിക്കറ്റിനു തുരത്തുകയായിരുന്നു.

ബൗണ്ടറികളുടെയും സിക്‌സറുകളുടെയും പെരുമഴ തന്നെയാണ് ചെപ്പോക്കില്‍ കണ്ടത്. വിജയത്തോടെ തന്നെ ഹോംഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ക്യാപ്റ്റന്‍ എംഎസ് ധോണി. മല്‍സരശേഷം സംസാരിക്കവെയാണ് ധോണി ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്.

കാണികള്‍ക്കുള്ള സമ്മാനം

കാണികള്‍ക്കുള്ള സമ്മാനം

കാണികള്‍ക്കുള്ള സമ്മാനമാണ് ഈ വിജയമെന്നാണ് മല്‍സരക്കുറിച്ച് ധോണി പറഞ്ഞത്. ചെന്നൈയുടെ ഇന്നിങ്‌സ് മാത്രമല്ല കൊല്‍ക്കത്തയുടെ ഇന്നിങ്‌സും കാണികള്‍ക്കുള്ള വിരുന്നായിരുന്നു. വലിയ സ്‌കോര്‍ വഴങ്ങിയെങ്കും ബാറ്റ്‌സ്മാന്‍മാരില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു.
ഈ ജയം മികച്ച അനുഭവമാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് ഇവിടെ ആദ്യമായി കളിച്ച മല്‍സരം തന്നെ ജയിക്കാന്‍ കഴിയുന്നത് വലിയ ആഹ്ലാദമാണ് നല്‍കുന്നതെന്നും ധോണി വിശദമാക്കി. ധോണിയുടെ വാക്കുകളെ ആര്‍പ്പുവിളികളോടെയാണ് ചെപ്പോക്കിലെ മഞ്ഞപ്പട സ്വീകരിച്ചത്.

പോസിറ്റീവ് എനര്‍ജി

പോസിറ്റീവ് എനര്‍ജി

പോസിറ്റീവ് എനര്‍ജിയോടെയാണ് ഈ മല്‍രത്തില്‍ ഇറങ്ങിയത്. ടീമിലെ മറ്റു കളിക്കാര്‍ക്കും ഇങ്ങനെയായിരുന്നു. സമ്മര്‍ദ്ദം മൂലം തന്റെ ഹൃദയമിടിപ്പ് ഉയരാറുണ്ട്. ഡഗ് ഔട്ടില്‍ വച്ച് വികാരങ്ങള്‍ കാര്യമായി പ്രകടിപ്പിക്കാന്‍ സാധിക്കില്ല. അതിനാണ് ഡ്രസിങ് റൂം. കളിക്കളത്തില്‍ വികാരങ്ങള്‍ കൂടുതലായി പ്രകടിപ്പിക്കുകയാണെങ്കില്‍ അതു കമന്റേറ്റര്‍മാര്‍ക്കു ചര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നും തമാശയായി ധോണി പറഞ്ഞു.
ഇരുടീമിലെയും ബൗളര്‍മാര്‍ക്ക് മോശം ദിനമായിരുന്നു കഴിഞ്ഞ മല്‍സരമെങ്കിലും ബാറ്റ്‌സ്മാന്മാരുടെ പ്രകടനം അവരെ ശരിക്കും ത്രില്ലടിപ്പിക്കുക തന്നെ ചെയ്തുവെന്നും അദ്ദേഹം വിശദമാക്കി.
ബില്ലിങ്‌ലിന്റെ ബാറ്റിങ് ഉജ്ജ്വലമായിരുന്നു. ടീമിലെ മറ്റു താരങ്ങളും തങ്ങളുടെ റോള്‍ ഭംഗിയാക്കിയെന്നും ധോണി ചൂണ്ടിക്കാട്ടി.

സിക്‌സറിന് എട്ട് റണ്‍സ്!!

സിക്‌സറിന് എട്ട് റണ്‍സ്!!

മല്‍സരത്തില്‍ സിക്‌സറുകളെ പെരുമഴയാണ് കണ്ടത്. ഇരുടീമുകളും കൂടി നേടിയത് 31 സിക്‌സറുകളാണ്. ഇതില്‍ 17ഉം കൊല്‍ക്കത്തയുടെ വകയായിരുന്നെങ്കില്‍ 14 സിക്‌സറുകളാണ് ചെന്നൈ അടിച്ചെടുത്തത്. കൊല്‍ക്കത്ത സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍ മാത്രം വാരിക്കൂട്ടിയത് 11 സിക്‌സറുകളാണ്. ഇതില്‍ ചില സിക്‌സറുകള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ചെന്നു പതിച്ചപ്പോള്‍ ചിലതു സ്റ്റേഡിയത്തിനു മുകളിലൂടെ പുറത്തേക്കു പറന്നിരുന്നു.
നിരവധി സിക്‌സറുകള്‍ കളിയില്‍ കണ്ടു. ഐപിഎല്ലില്‍ സ്റ്റേഡിയത്തിനു മുകളിലൂടെ പുറത്തേക്കു പോവുന്ന സിക്‌സറിന് ആറു റണ്‍സ് പോരെന്നും എട്ടു റണ്‍സെങ്കിലും നല്‍കണമെന്നും ധോണി തമാശയായി പറഞ്ഞു.

ഇതിഹാസങ്ങള്‍ക്കൊപ്പം ലഭിച്ച അവസരമെന്ന് ബില്ലിങ്സ്

ഇതിഹാസങ്ങള്‍ക്കൊപ്പം ലഭിച്ച അവസരമെന്ന് ബില്ലിങ്സ്

ഇതിഹാസതാരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് ചെന്നൈയുടെ ടോപ്‌സ്‌കോററും മാന്‍ ഓഫ് ദി മാച്ചുമായ സാം ബില്ലിങ്‌സ് പറഞ്ഞു. ധോണി, റെയ്‌ന, ഹര്‍ഭജന്‍ എന്നിവര്‍ക്കൊപ്പം കളിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ബാറ്റിങ് കോച്ച് മൈക്ക് ഹസ്സിയില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും.
മൂന്നു വ്യത്യസ്ത പ്ലാനുകള്‍ തയ്യാറാക്കിയാണ് ടീം മല്‍സരത്തിനു തയ്യാറെടുക്കുന്നത്. വാലറ്റത്തിനു പോലു മല്‍സരം വിജയിപ്പിക്കാനാവുമെന്ന് ആദ്യ കളിയില്‍ ഞങ്ങള്‍ തെളിയിച്ചു.
റെയ്‌ന, ധോണി, ജഡേജ എന്നിവര്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കുള്ളവരാണ്. ഇത്രയും ശക്തമായ ബാറ്റിങ് ലൈനപ്പുള്ളപ്പോള്‍ എത്ര വലിയ സ്‌കോറും പിന്തുടര്‍ന്നു വിജയിക്കാനാവുമെന്ന് ടീമിന് ആത്മവിശ്വാസമുണ്ടെന്നും ബില്ലിങ്‌സ് വിശദമാക്കി.

ചെന്നൈയെ അഭിനന്ദിച്ച് കാര്‍ത്തിക്

ചെന്നൈയെ അഭിനന്ദിച്ച് കാര്‍ത്തിക്

അവിസ്മരണീയ പ്രകടനത്തിലൂടെ ജയം തങ്ങളില്‍ നിന്നും തട്ടിയകറ്റിയ ചെന്നൈ ടീമിനെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് അഭിനന്ദിച്ചു. ചെന്നൈക്ക് ഈ ഗ്രൗണ്ടില്‍ ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. തങ്ങള്‍ ഇതു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 202 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. റസ്സലിന്റെ പ്രകടനം ഗംഭീരമായിരുന്നു.
ട്വന്റി20 ക്രിക്കറ്റില്‍ ഇവയെല്ലാം നടക്കും. അതുകൊണ്ടു തന്നെ മല്‍സരഫലത്തെക്കുറിച്ച് ചിന്തിക്കാതെ അടുത്ത കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ചില മല്‍സരങ്ങള്‍ തോല്‍ക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിലെ പോസ്റ്റീവായ കാര്യങ്ങള്‍ മാത്രം സ്വീകരിച്ച് തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍: റണ്‍മല തീര്‍ത്തിട്ടും ചെപ്പോക്കില്‍ കൊല്‍ക്കത്തയ്ക്കു പിഴച്ചതെവിടെ? ഇതാ അഞ്ചു കാരണങ്ങള്‍...

ഐപിഎല്‍: തോറ്റവര്‍ വീണ്ടും അങ്കത്തട്ടില്‍... റോയലാവാന്‍ രാജസ്ഥാന്‍, ഗംഭീറിനും ചിലത് തെളിയിക്കണം

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 11, 2018, 14:42 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍