For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിന് പിന്നാലെ പോണ്ടിങ്ങും, ഇംപാക്ട് പ്ലയര്‍ റദ്ദാക്കുമോ? റിപ്പോര്‍ട്ട് ഇങ്ങനെ

മുംബൈ: ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ പരീക്ഷണ മാറ്റങ്ങളിലൊന്നാണ് ഇംപാക്ട് പ്ലയര്‍ നിയമം. ആഭ്യന്തര ക്രിക്കറ്റില്‍ പരീക്ഷിച്ച് ഫലം കണ്ടതിന് പിന്നാലെ ഐപിഎല്ലിലേക്ക് ഇംപാക്ട് പ്ലയര്‍ നിയമം കൊണ്ടുവരികയായിരുന്നു. 11 പേര്‍ കളിക്കുന്ന ക്രിക്കറ്റില്‍ 12ാമനെന്ന നിലയിലേക്കുള്ള മാറ്റം ഇംപാക്ട് പ്ലയറിലൂടെ സാധിക്കുന്നു, നിര്‍ണ്ണായക സമയത്ത് നിയമത്തിന് അനുസരിച്ച് ഇംപാക്ട് പ്ലയറെ ഇറക്കി കളി മാറ്റാനുള്ള അവസരമാണ് ഇംപാക്ട് പ്ലയറിലൂടെ സാധിക്കുന്നത്.

എന്നാല്‍ ഇംപാക്ട് പ്ലയര്‍ നിയമം ക്രിക്കറ്റിന്റെ സ്വാഭാവികമായ ആവേശത്തെ നശിപ്പിക്കുന്നതാണെന്ന അഭിപ്രായം ഒരു പക്ഷത്തിനുണ്ട്. കഴിഞ്ഞ ദിവസം മുന്‍ മുംബൈ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ തനിക്ക് ഇംപാക്ട് പ്ലയര്‍ നിയമത്തോട് വലിയ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇത് വളരെ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ പല പ്രമുഖരും ഇംപാക്ട് പ്ലയര്‍ നിയമത്തിനോടുള്ള വിയോജിപ്പ് വ്യക്തമാക്കി.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്ങും ഇംപാക്ട് പ്ലയര്‍ നിയമത്തിനെതിരേ രംഗത്തെത്തി. ഇംപാക്ട് പ്ലയര്‍ നിയമം വലിയ ചര്‍ച്ചയാകവെ മാറ്റത്തിന് ബിസിസി ഐ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാര്‍ അരുണ്‍ ദുമാല്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയത് വൈറലായിരിക്കുകയാണ്. 'ഇപ്പോള്‍ ഇംപാക്ട് പ്ലയര്‍ നിയമത്തിനെതിരേ ചില വിയോജിപ്പുകള്‍ ഉയര്‍ന്ന് വരികെയാണ്.

തീര്‍ച്ചയായും ഇത് ഞങ്ങള്‍ പരിശോധിക്കുന്നതാണ്. ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ്. ഒരു നിയമം കൊണ്ടുവരുമ്പോള്‍ അനുകൂലിക്കാനും എതിര്‍ക്കാനും ചില കാരണങ്ങളുണ്ടാവും. ഈ സീസണിന് ശേഷം ഇക്കാര്യത്തില്‍ കൃത്യമായ ചര്‍ച്ച നടത്തുകയും തീരുമാനമെടുക്കുകയും ചെയ്യും.' എന്നാണ് അരുണ്‍ ദി ടെലഗ്രാഫിനോട് സംസാരിക്കവെ പറഞ്ഞത്. കൂടുതല്‍ പ്രമുഖര്‍ ഈ നിയമത്തിനെതിരേ രംഗത്തെത്തുന്നതോടെയാണ് മാറ്റത്തെക്കുറിച്ച് ബിസിസി ഐ ആലോചിക്കുന്നത്.

shivam dube

ഇംപാക്ട് പ്ലയറെന്നത് ക്യാപ്റ്റനും പരിശീലകനും അധിക ജോലിഭാരമാണെന്ന് പറയാം. മത്സരത്തിന്റെ ഫലം തന്നെ ചിലപ്പോള്‍ ഒരു ഇംപാക്ട് പ്ലയര്‍ക്ക് മാറ്റാനാവും. നേരത്തെ തീരുമാനിച്ച പ്ലേയിങ് 11നെ ഉപയോഗിച്ച് കളിക്കുന്ന രീതിയാണ് ഇംപാക്ട് പ്ലയര്‍ നിയമം പൊളിക്കുന്നത്. ഈ നിയമ പ്രകാരം മത്സരത്തിനിടക്ക് വെച്ച് ഇംപാക്ട് പ്ലയറെ കളത്തിലിറക്കി പ്ലേയിങ് 11ല്‍ മാറ്റം സൃഷ്ടിക്കാം. ഇത് ക്രിക്കറ്റിന്റെ ആവേശത്തെ ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത.

'ഇംപാക്ട് നിയമം ഓള്‍റൗണ്ടര്‍മാരെ ബാധിക്കുന്നതാണ്. ക്രിക്കറ്റ് 11 പേരുടെ കളിയാണ്. ഇപ്പോഴത് 12 പേരുടേതായി മാറുന്നു. ഞാന്‍ ഈ നിയമത്തിന്റെ വലിയ ആരാധകനല്ല. ആരാധകര്‍ക്ക് ചെറിയ ആഘോഷം നല്‍കാന്‍ മത്സരത്തില്‍ ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായില്ലെന്നാണ്' രോഹിത് പറയുന്നത്. ഇംപാക്ട് പ്ലയര്‍ നിയമം വന്നതോടെ പല ഓള്‍റൗണ്ടര്‍മാര്‍ക്കും കാര്യമായ റോളില്ലാതെയായി. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊന്നും വേണ്ടത്ര അവസരം ബൗളിങ്ങില്‍ ലഭിക്കുന്നില്ല.

ഇംപാക്ട് പ്ലയറായി മിക്കവരും ബൗളര്‍മാരെയാണ് ഉപയോഗിക്കുന്നത്. പല സമയത്തും ബാറ്റ്‌സ്മാനെ പിന്‍വലിച്ച് അധിക ബൗളറെയാണ് ഇംപാക്ട് പ്ലയറായി കൊണ്ടുവരുന്നത്. ഇതോടെ ഓള്‍റൗണ്ടര്‍മാരായ പലര്‍ക്കും ബൗളിങ്ങില്‍ അവസരം ലഭിക്കാതെ വരുന്നു. ഇംപാക്ട് പ്ലയര്‍ നിയമം ക്രിക്കറ്റിന്റെ സ്വാഭാവികമായ സൗന്ദര്യത്തെ നശിപ്പിക്കുന്നു. ഐപിഎല്ലില്‍ പരീക്ഷിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇംപാക്ട് പ്ലയര്‍ നിയമം കൊണ്ടുവരാമെന്നാണ് ബിസിസിഐ ആദ്യം കണക്കുകൂട്ടിയത്.

എന്നാല്‍ ഇപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വരുമ്പോള്‍ ഈ നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ബിസിസി ഐ ആലോചിച്ചേക്കും. ഈ സീസണില്‍ ഇംപാക്ട് പ്ലയര്‍ നിയമം തുടരാതിരിക്കാനാവില്ല. എന്നാല്‍ വരുന്ന സീസണില്‍ ഇംപാക്ട് പ്ലയര്‍ നിയമം പിന്‍വലിക്കാനുള്ള ഉയര്‍ന്ന സാധ്യതയാണ് നിലനില്‍ക്കുന്നത്.

Story first published: Saturday, April 20, 2024, 17:14 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+