Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കോലിയെ പൂട്ടാന്‍ ചെന്നൈ ചെയ്യേണ്ടത്! തന്ത്രം പറഞ്ഞു കൊടുത്ത് മാത്യു ഹെയ്ഡന്‍

ചെന്നെെ: കാത്തിരിപ്പുകള്‍ അവസാനിക്കുന്നു. ഐപില്‍ മേളത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സീസണിലെ ആദ്യ മത്സരത്തില്‍ ഇന്ന് കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. വിരാട് കോലിയും എംഎസ് ധോണിയും മുഖാമുഖം വരുന്ന മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ചെന്നൈ ആരാധകരെ സംബന്ധിച്ച് വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. താളത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ചെന്നൈയ്ക്ക് വിരാട് കോലി വലിയ തലവേദനയാകും നല്‍കുക എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ വിരാട് കോലിയെ പുറത്താക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മാത്യു ഹെയ്ഡന്‍. ഓസീസ് ഇതിഹാസവും മുന്‍ ചെന്നൈ താരവുമായ ഹെയ്ഡന്‍ ഐപിഎല്ലിന്റെ കര്‍ട്ടന്‍ റെയ്‌സറിലാണ് കോലിയെക്കുറിച്ച് സംസാരിച്ചത്.

വിരാട് കോലിയെ പവര്‍പ്ലേയുടെ തുടക്കത്തില്‍ തന്നെ പുറത്താക്കണമെന്നാണ് ഹെയ്ഡന്‍ പറയുന്നത്. ചെന്നൈ പോലൊരു പിച്ചില്‍ റണ്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ കോലി നിലയുറപ്പിച്ചാല്‍ അത് എതിരാളികള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക എന്നാണ് ഹെയ്ഡന്‍ പറയുന്നത്. ചെന്നൈയിലെ വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ശരാശരിയാണെങ്കില്‍ കൂടിയും ഭയക്കണമെന്നാണ് ഹെയ്ഡന്‍ പറയുന്നത്.

virat kohli

''ഒരു കാര്യം ഉറപ്പാണ്, ഇതൊരു ബ്ലോക്ബസ്റ്റര്‍ മത്സരമാണ്. ഇക്കൊല്ലം എല്ലാ അര്‍ത്ഥത്തിലും വിരാട് കോലി ആഘോഷിക്കപ്പെടും. ചെന്നൈയിലെ അദ്ദേഹത്തിന്റെ ആവറേജ് 30 ആണ്, സ്‌ട്രൈക്ക് റേറ്റ് 111 ഉം. അതിനിര്‍ത്ഥം എന്താണെന്ന് അറിയാമോ? വിരാട് കോലിയെ പോലെ മഹാനായൊരാളുടെ പ്രകടനം പോലും ചെപ്പോക്കില്‍ താഴേക്ക് പോന്നിട്ടുണ്ട്. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചാണിത്. പ്രത്യേകിച്ച് ഒരു ഓപ്പണിംഗ് ബാറ്റര്‍ക്ക്'' ഹെയ്ഡന്‍ പറയുന്നു.

''ടെന്നീസ് ബോള്‍ പോലെ ബൗണ്‍സ് വരും. പക്ഷെ ദീര്‍ഘനേരം ബാറ്റ് ചെയ്താല്‍ മത്സരം തുറക്കപ്പെടും. അവിടെയാണ് വിരാട് കോലി ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നത്.'' എന്നാണ് ഹെയ്ഡന്‍ പറയുന്നത്.

''അദ്ദേഹം 20 ഓവറുകള്‍ ബാറ്റ് ചെയ്യാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് പുറത്തെടുക്കാനാകും. ചിന്നസ്വാമിയില്‍ 200 നേടാനാകും. പക്ഷെ ചെപ്പോക്കില്‍ ഉറപ്പില്ല. ചിലപ്പോള്‍ 150 ഉം 130 ഉം ധാരാളമാകും. അതിനാല്‍ വിരാട് കോലിയെ പവര്‍പ്ലേയ്ക്ക് ഉള്ളില്‍ തന്നെ പുറത്താക്കണം. കഴിഞ്ഞ അഞ്ച് കളികളില്‍ മൂന്ന് തവണ അവരത് ചെയ്തിട്ടുണ്ട്. അത് നാലാം തവണയും ചെയ്യാന്‍ സാധിക്കണം'' എന്നാണ് മാത്യു ഹെയ്ഡന്‍ പറയുന്നത്.

അതേസമയം, ചെന്നെെയുടെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയത്. ധോണിയ്ക്ക് പകരം പുതിയ നായകനായി റുതുരാജ് ഗെയ്ക് വാദിനെയാണ് സിഎസ്‌കെ തീരുമാനിച്ചത്. ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഈ തീരുമാനം. സിഎസ്കെയിലെ തലമുറ മാറ്റമാണ് റുതുരാജിന്റെ നായകത്വം സൂചിപ്പിക്കുന്നത്.

Story first published: Friday, March 22, 2024, 15:12 [IST]
Other articles published on Mar 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+