Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി പവര്‍, പിന്തുണ പിന്‍വലിച്ചതോടെ ഇവരുടെ പൊടിപോലുമില്ല ! ഓസീസ് താരവും

പല ക്രിക്കറ്റര്‍മാരുടെയും തലവര മാറ്റിയ ക്യാപ്റ്റനെന്നാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ഓരോ താരത്തിന്റെ കഴിവും വീക്ക്‌നെസും കണ്ടെത്താനും അതിനു അനുസരിച്ച് അവരെ ഏറ്റവും നന്നായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഏറ്റവും നന്നായി അറിയാവുന്നയാള്‍ കൂടിയാണ് അദ്ദേഹം.

ഈ കാരണത്താല്‍ തന്നെ ശരാശരിക്കാര്‍ മാത്രമായിരുന്ന ചില കളിക്കാരെ താരപദവിയിലേക്കുയര്‍ത്താനും ധോണിക്കായിട്ടുണ്ട്. ദേശീയ ടീമില്‍ മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പവും പല കളിക്കാരുടെയും തലവര മാറ്റിയ ക്യാപ്റ്റനാണ് അദ്ദേഹം.

Shadab Jakati

ധോണിക്കു കീഴില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ചില താരങ്ങള്‍ക്കു മറ്റു ക്യാപ്റ്റന്‍മാര്‍ക്കൊപ്പം തിളങ്ങാന്‍ സാധിക്കാതെ പോയിട്ടുള്ളതായി നമുക്കു കാണാം. അദ്ദേഹത്തിന്റെ പിന്തുണ നഷ്ടമായതോടെ ക്രിക്കറ്റില്‍ നിന്നു തന്നെ അപ്രത്യക്ഷരായ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഈശ്വര്‍ പാണ്ഡെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. സിഎസ്‌കെയില്‍ ധോണിക്കു കീഴില്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. തുടക്കത്തില്‍ നല്ല പ്രതീക്ഷ നല്‍കിയ താരമായിരുന്നു പാണ്ഡെ. പക്ഷെ പിന്നീട് ഈ മികവ് തുടരാന്‍ അദ്ദേഹത്തിനായില്ല. ഒടുവില്‍ ധോണിയും കൈവിട്ടതോടെ പാണ്ഡെയുടെ ക്രിക്കറ്റ് കരിയര്‍ എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്യുകയായിരുന്നു.

സ്പിന്‍ ബൗളര്‍ ഷതാബ് ജഗാത്തിയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. സിഎസ്‌കെയില്‍ ഒരു സമയത്തു മധ്യനിരയില്‍ ധോണിയുടെ ഏറ്റവും പ്രധാനപ്പെട്ട ബൗളര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2009ല്‍ സ്പിന്‍ ബൗളിങിനെ അത്ര തുണയ്ക്കാത്ത സൗത്താഫ്രിക്കയില്‍ നടന്ന ഐപിഎല്ലില്‍ പോലും ബൗളിങില്‍ മിന്നിക്കാന്‍ ജഗാത്തിക്കായിരുന്നു.

ഇതിനു പിന്നില്‍ ധോണി തന്നെയായിരുന്നു. പക്ഷെ പിന്നീട് കരിയറില്‍ ഈ മികവ് തുടരാന്‍ ജഗാത്തിക്കു സാധിക്കാതെ വരികയും ധോണിയുടെ പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തതോടെ കരിയര്‍ അവസാനിക്കുകയുമായിരുന്നു.

ഫാസ്റ്റ് ബൗളര്‍ മന്‍പ്രീത് ഗോണിയാണ് ലിസ്റ്റിലെ മൂന്നാമന്‍. ധോണിക്കു കീഴില്‍ 2008ല്‍ ഇന്ത്യന്‍ ടീമിലും പിന്നീട് സിഎസ്‌കെയിലുമെല്ലാം അരങ്ങേറിയ താരമാണ് ഗോണി. പക്ഷെ ധോണിയുടെ പിന്തുണ വൈകാതെ നഷ്ടമായതോടെ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫും താഴേക്കു പോയി. പിന്നീട് സിഎസ്‌കെ ടീമില്‍ നിന്നും ദേശീയ ടീമില്‍ നിന്നുമെല്ലാം പുറത്തായ ഗോണിക്കു തിരിച്ചുവരവുമുണ്ടായില്ല.

പേസര്‍ സുദീപ് ത്യാഗിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനങ്ങളൊന്നും നടത്താന്‍ കഴിയാതിരുന്നിട്ടും ധോണിയുടെ പിന്തുണ കാരണം ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ ഭാഗ്യമുണ്ടായ താരമാണ് അദ്ദേഹം. പക്ഷെ ധോണിയുടെ വിശ്വാസത്തോടു നീതി പുലര്‍ത്താന്‍ ത്യാഗിക്കായില്ല. ഇതോടെ അദ്ദേഹം ത്യാഗിയുടെ പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതൊടെ പേസറുടെ കരിയറും തീരുകയായിരുന്നു.

BOLLINGER

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഡഗ് ബൊല്ലിങറും ഈ ലിസ്റ്റിലുണ്ട്. സിഎസ്‌കെയില്‍ ധോണിക്കു കീഴില്‍ നടത്തിയ മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 2010 മുതല്‍ 12 വരെയാണ് സിഎസ്‌കെയ്ക്കു വേണ്ടി ബൊല്ലിങര്‍ പന്തെറിഞ്ഞത്.

പേസറുടെ ഏറ്റവും മികച്ച പ്രകടനം കാണാനായതും ഇതേ കാലയളവില്‍ തന്നെയാണ്. ധോണി കൈവിട്ട ശേഷം മറ്റൊരു ക്യാപ്റ്റനു കീഴിലും ബൊല്ലിങര്‍ക്കു ഈ മാജിക്കല്‍ പ്രകടനം ആവര്‍ത്തിക്കാനായിട്ടില്ല. അധികം വൈകാതെ അദ്ദേഹം വിരമിക്കുകയും ചെയ്തിരുന്നു.

സ്പിന്നര്‍ പവന്‍ നേഗിയാണ് ധോണി പിന്തുണ പിന്‍വലിച്ച ശേഷം കരിയര്‍ തകര്‍ന്ന മറ്റൊരു താരം. 2016ലെ ഐപിഎല്‍ ലേലത്തില്‍ വലിയ തുക ലഭിച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നേഗി. പക്ഷെ തന്റെ ഈ വിലയോടു നീതി പുലര്‍ത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായില്ല. സിഎസ്‌കെയില്‍ ധോണിക്കു കീഴില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നേഗി കാഴ്ചവച്ചിരുന്നു. പക്ഷെ അദ്ദേഹം കൈവിട്ടതോടെ സ്പിന്നറുടെ കരിയറും വഴിമുട്ടുകയായിരുന്നു.

Story first published: Tuesday, February 13, 2024, 19:18 [IST]
Other articles published on Feb 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+