ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ന് തീപാറും, കണക്കുതീര്‍ക്കാന്‍ ബ്രസീല്‍ അര്‍ജന്റീനക്കെതിരേ

റിസീഫി (ബ്രസീല്‍): തെക്കേ അമേരിക്ക ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ ഇന്ന് തീപാറും പോരാട്ടം.കരുത്തരായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കത് ആവേശരാവ്. കോപ്പാ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കണ്ണീരണിയിച്ച് കപ്പില്‍ മുത്തമിട്ട ലയണല്‍ മെസ്സിയോടും കൂട്ടരോടും പകരം വീട്ടാനുറച്ചാവും ബ്രസീല്‍ ഇറങ്ങുക. ബ്രസീലിലാണ് മത്സരമെന്നത് കാനറികള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നു. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30നാണ് മത്സരം. എന്നാല്‍ മത്സരം ടിവി ചാനലില്‍ തത്സമയ സംപ്രേഷണം ഉണ്ടാകില്ല.

INDvENG: റണ്ണായിരുന്നില്ല പ്രഥമ ലക്ഷ്യം, മികച്ച ബാറ്റിങിന്റെ രഹസ്യം തുറന്നുപറഞ്ഞ് രോഹിത്INDvENG: റണ്ണായിരുന്നില്ല പ്രഥമ ലക്ഷ്യം, മികച്ച ബാറ്റിങിന്റെ രഹസ്യം തുറന്നുപറഞ്ഞ് രോഹിത്

രണ്ട് ടീമും ഒന്നിനൊന്ന് മികച്ച താരനിരയായതിനാല്‍ ഭാഗ്യം തുണക്കുന്ന ടീമിനാവും വിജയം. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ബ്രസീലാണ് തലപ്പത്ത്. കളിച്ച ഏഴ് യോഗ്യതാ മത്സരങ്ങളിലും ബ്രസീല്‍ വിജയം നേടിയിട്ടുണ്ട്. 21 പോയിന്റാണ് മഞ്ഞപ്പടക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീന ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയവും മൂന്ന് സമനിലയുമടക്കം 15 പോയിന്റാണ് നേടിയത്.

മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാറില്ല, ജിമ്മി പറഞ്ഞത് അറിഞ്ഞപ്പോള്‍ അസ്വസ്ഥനായി! മനസ്സ് തുറന്ന് ബുംറ

ബ്രസീല്‍ നിരയില്‍ നെയ്മര്‍ ഉണ്ടാവുമെങ്കിലും പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ബ്രസീലിന്റെ ഒമ്പത് താരങ്ങളും യോഗ്യതാ മത്സരത്തിനുണ്ടാവില്ല. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ താരങ്ങള്‍ക്ക് യാത്ര അനുവദിക്കുന്നില്ല. ഇതോടെ അലിസന്‍ ബെക്കര്‍,ഗബ്രിയേല്‍ ജീസസ്,തിയാഗോ സില്‍വ,ഫ്രഡ്,റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരൊന്നും ബ്രസീലിനായി കളിക്കില്ല. ഇത് മുതലാക്കാന്‍ ബ്രസീലിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

അതേ സമയം അര്‍ജന്റീനയുടെ നിരയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കും. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയ മെസ്സി കഴിഞ്ഞ ദിവസം വെനസ്വേലക്കെതിരായ മത്സരത്തില്‍ കളിച്ചിരുന്നു. പിഎസ്ജിയിലെ സഹതാരവും അടുത്ത സുഹൃത്തുക്കളുമായ മെസ്സിയും നെയ്മറും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്.

INDvENG: വന്‍ നേട്ടവുമായി രോഹിത്, സച്ചിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! ഈ വര്‍ഷം ആയിരവും കടന്നു

ഗോളടിച്ച് കൂട്ടിയാണ് ബ്രസീലിന്റെ വരവ്. ഏഴ് മത്സരത്തില്‍ നിന്ന് 17 ഗോളുകള്‍ വലയിലാക്കിയ ബ്രസീല്‍ വഴങ്ങിയത് വെറും രണ്ട് ഗോളുകളാണ്. അതിനാല്‍ത്തന്നെ അര്‍ജന്റീനയുടെ പ്രതിരോധ നിരക്ക് പണികൂടും. എന്നാല്‍ പ്രമുഖ താരങ്ങളുടെ അഭാവം ബ്രസീലിന്റെ പോരാട്ടവീര്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന് തോല്‍പ്പിക്കാനായത്.

IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍

21 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് അര്‍ജന്റീനയെത്തുന്നത്. ഇതില്‍ 12 മത്സരങ്ങളിലും ഒരു ഗോളെങ്കിലും അര്‍ജന്റീന വഴങ്ങിയിട്ടുണ്ട്. പ്രതിരോധത്തിലെ പാളിച്ചകള്‍ അടക്കുകയാവും അര്‍ജന്റീനക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ബ്രസീലിനെ വീഴ്ത്താന്‍ അര്‍ജന്റീന്‍ കോച്ച് ലയണല്‍ സ്‌കലോണി കരുതിവെച്ചിരിക്കുന്നതെന്താവുമെന്ന് കണ്ടറിയാം. അവസാനം കളിച്ച് അഞ്ച് എവേ മത്സരങ്ങളില്‍ രണ്ട് ഗോളെങ്കിലും അര്‍ജന്റീന നേടിയിട്ടുണ്ട്. ഇതില്‍ നാലിലും ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി.

T20 World Cup 2021: ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആര്? എട്ട് ടീമുകള്‍ പരിഗണിച്ച് റാങ്കിങ് അറിയാം

നെയ്മര്‍,കാസെമിറോ,വിനീഷ്യസ് ജൂനിയര്‍,ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരൊക്കെയാവും ബ്രസീലിന്റെ പ്രതീക്ഷാ താരങ്ങള്‍. അര്‍ജന്റീനയില്‍ മെസ്സിക്കൊപ്പം മുന്നേറ്റത്തില്‍ ലൗട്ടാറോ മാര്‍ട്ടിനെസ് ഉണ്ടാവും. വെനസ്വേലക്കെതിരേ ഇരട്ട ഗോളുമായി അര്‍ജന്റീനയെ വിജയത്തിലെത്തിച്ച ജോക്വിന്‍ കോറിയയയിലും പ്രതീക്ഷകളേറെ. അര്‍ജന്റീനന്‍ നിരയില്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുമുണ്ട്. ഇത് ബ്രസീലിനെതിരേ ആധിപത്യം പുലര്‍ത്താന്‍ അര്‍ജന്റീനയെ സഹായിച്ചേക്കും.

IND vs ENG: 'അവന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് അനാവശ്യ പ്രതീക്ഷ', ജഡേജക്കെതിരേ വീണ്ടും സഞ്ജയ്

INDvENG: ഇംഗ്ലണ്ടിനു എത്ര റണ്‍സ് വിജയലക്ഷ്യം നല്‍കണം? ലക്ഷ്മണ്‍ പറയുന്നു

അവസാന അഞ്ച് മത്സരത്തിലെ നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം അര്‍ജന്റീനക്ക് തന്നെയാണ്. 2017 മുതല്‍ 2021വരെ നേര്‍ക്കുനേര്‍ എത്തിയ അഞ്ച് മത്സരത്തില്‍ മൂന്ന് തവണയും അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ട് തവണ ബ്രസീലും ജയം നേടി. അവസാനമായി ഏറ്റുമുട്ടിയ കോപ്പാ അമേരിക്ക ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. അതും ബ്രസീലിന്റെ തട്ടകത്തില്‍. ഈ ആത്മവിശ്വാസം അര്‍ജന്റീനക്ക് കരുത്ത് പകരുമെന്നുറപ്പാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Story first published: Sunday, September 5, 2021, 12:19 [IST]
Other articles published on Sep 5, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X