മെസ്സിയെ ഫിഫ വിലക്കണം!! ആവശ്യവുമായി ഇറാന്‍ കോച്ച്, പറഞ്ഞ കാരണം കേട്ടില്ലേ?

Written By:

ടെഹ്‌റാന്‍: അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളിലൂടെ കാല്‍പ്പന്തുകളിയിലെ അമാനുഷികനായി മാറിയ കളിക്കാരനാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി. ബാഴ്‌സലോണയ്‌ക്കൊപ്പവും അര്‍ജന്റീനയ്‌ക്കൊപ്പവും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ് താരം കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും അര്‍ജന്റീനയുടെ തുറുപ്പുചീട്ടാണ് മിശിഹായെന്ന് ലോകം വിശേഷിപ്പിക്കുന്ന മെസ്സി.

ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസ് വിചിത്രമായ ആവശ്യവുമായി രംഗത്ത് എത്തിയതാണ് ഇപ്പോഴത്തെ വാര്‍ത്ത.
മെസ്സിയെ ഫുട്‌ബോളില്‍ നിന്നും ഫിഫ വിലക്കണമെന്നാണ് ക്വിറോസ് തമാശരൂപേണ ആവശ്യപ്പെട്ടിരിക്കുന്നത്.

മെസ്സി മനുഷ്യനല്ല!!

മെസ്സി മനുഷ്യനല്ല!!

മെസ്സിയെ വിലക്കാനുള്ള പ്രധാന കാരമായി ക്വിറോസ് ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹം മനുഷ്യനല്ലെന്നതാണ്. മെസ്സി മറ്റെവിടെയോ നിന്നെത്തിയ ആളാണ്. ഒരു സാധാരണ മനുഷ്യന് സാധിക്കുന്നതല്ല മെസ്സി കളിക്കളത്തില്‍ കാഴ്ചവയ്ക്കുന്ന പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിഫ അന്വേഷിക്കണം

ഫിഫ അന്വേഷിക്കണം

മെസ്സി ഏതു ലോകത്തു നിന്നാണ് വന്നത് എന്നതിനെക്കുറിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ തന്നെ അന്വേഷിക്കണമെന്നും ക്വിറോസ് തമാശയായി ആവശ്യപ്പെടുന്നു. എങ്കില്‍ മാത്രമേ മെസ്സിയുടെ 'ഉറവിടം' മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

അസാധാരണ താരം

അസാധാരണ താരം

മെസ്സി ഒരു അസാധാരണ താരം തന്നെയാണെന്നു ക്വിറോസ് അഭിപ്രായപ്പെട്ടു. അദ്ദേഹം ഈ ലോകത്തു നിന്നുള്ള ആളല്ല. മനുഷ്യനായിരുന്നെങ്കില്‍ കളിക്കളത്തില്‍ ഇങ്ങനെ പ്രകടനം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഇറാനെതിരേ മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടി കളിച്ചിരുന്നു. അന്ന് ഇഞ്ചുറിടൈമില്‍ മെസ്സിയുടെ ഗോളാണ് അര്‍ജന്റീനയ്ക്കു ജയം സമ്മാനിച്ചത്.

അന്നത്തെ തോല്‍വി വേട്ടയാടുന്നു

അന്നത്തെ തോല്‍വി വേട്ടയാടുന്നു

അര്‍ജന്റീനയോട് നാലു വര്‍ഷങ്ങള്‍ക്കു മുമ്പേറ്റ തോല്‍വി തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് ക്വിറോസ് വ്യക്തമാക്കി. അന്ന് അവസാന മിനിറ്റില്‍ മെസ്സിയുടെ ഒരു മാജിക്ക് തന്നെയാണ് അര്‍ജന്റീനയ്ക്കു ജയം സമ്മാനിച്ചത്. മെസ്സിക്കു മാത്രമേ അത്തരമൊരു മായാജാലം കളിക്കളത്തില്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും ഇറാന്‍ കോച്ച് വിശദമാക്കി.

ഇത്തവണ റൊണാള്‍ഡോയ്‌ക്കെതിരേ

ഇത്തവണ റൊണാള്‍ഡോയ്‌ക്കെതിരേ

കഴിഞ്ഞ തവണ മെസ്സിയാണ് ഇറാന്റെ വഴി മുടക്കിയതെങ്കില്‍ ഇത്തവണ മറ്റൊരു ഇതിഹാസമായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അവര്‍ക്കു മുന്നിലുള്ളത്. നേരത്തേ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അസിസ്റ്റന്റ് കോച്ചായിരുന്നപ്പോള്‍ ക്വിറോസിനു കീഴില്‍ റൊണാള്‍ഡോ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍, സ്‌പെയിന്‍, മൊറോക്കോ എന്നിവരടങ്ങിയ ശക്തമായ ഗ്രൂപ്പിലാണ് ഇറാന്റെ സ്ഥാനം.

'ഫാബ് ഫോറി'ല്‍ തട്ടി വീണ നക്ഷത്രങ്ങള്‍... പ്രതിഭയുണ്ടായിട്ടും കാഴ്ചക്കാര്‍, നഷ്ടം ഇന്ത്യക്കു തന്നെ

ഇപ്പോഴില്ലെങ്കില്‍, ഇനിയില്ല!! ഇത് സുവര്‍ണാവസരം, ലങ്കയില്‍ ഇന്ത്യന്‍ ഹീറോയാവാന്‍ അഞ്ച് പേര്‍

ബ്ലാസ്‌റ്റേഴ്‌സിന് 'ചുവപ്പ് കാര്‍ഡ്'... കലിപ്പടക്കും മുമ്പ് കഥ കഴിഞ്ഞു, ഇനി ലക്ഷ്യം സൂപ്പര്‍ കപ്പ്

Story first published: Thursday, March 1, 2018, 13:32 [IST]
Other articles published on Mar 1, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍