
എംബാപ്പെയുടേതും ഗോളല്ല!
ലയണല്‍ മെസ്സിയെയും അര്‍ജന്റീനയെയു വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടിയും തെളിവുമായിട്ടാണ് ഫൈനലിലെ റഫറി സിസ്മണ്‍ മാര്‍സിനിയക്ക് രംഗത്തു വന്നിരിക്കുന്നത്. മെസ്സിയുടെ ഗോള്‍ അനുവദിക്കപ്പെടാന്‍ പാടില്ലായിരുന്നുവെങ്കില്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഫ്രാന്‍സിനെ ഒപ്പമെത്തിച്ച കിലിയന്‍ എംബാപ്പെയുടെ ഗോളും അനുവദിക്കപ്പെടാന്‍ പാടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
ഫ്രഞ്ചുകാര്‍ ഈ ഫോട്ടോയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. എംബാപ്പെ ഗോള്‍ നേടുന്ന സമയത്തു പിച്ചില്‍ ഫ്രാന്‍സിന്റെ പകരക്കാരായ ഏഴു കളിക്കാരെ ചിത്രത്തില്‍ കാണാമെന്നും മാര്‍സിനിയക്ക് തുറന്നടിച്ചു. ജന്മനാടായ പോളണ്ടില്‍ മടങ്ങിയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: FIFA World Cup: മെസ്സിയുടെ ഒന്നൊന്നര തിരിച്ചുവരവ് 2026ല്‍ സംഭവിക്കും! മുന്‍ താരം

എന്തു കൊണ്ട് ഗോള്‍ അനുവദിച്ചു?
ആദ്യത്തെ കാര്യം ഇരുടീമുകളും ഗോള്‍ നേടിയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതു അനുവദിക്കപ്പെടാതിരിക്കുകയാണെങ്കില്‍ അതു കളിയെ ബാധിക്കും. സ്വന്തം ടീം ഗോള്‍ സ്‌കോര്‍ ചെയ്യവെ ചില കളിക്കാര്‍ അമിതാവേശം കാരണം പിച്ചിനകത്തേക്കു കയറിപ്പോയതു കൊണ്ട് എന്ത് ആഘാതമാണ് ഉണ്ടായതെന്നും സിസ്മണ്‍ മാര്‍സിനിയക്ക് ചോദിക്കുന്നു.
ഫ്രാന്‍സില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളിലൊന്നും കഴമ്പില്ല. സുഹൃത്തുക്കളായ ഫ്രാന്‍സിലെ മികച്ച റഫറിമാര്‍ എനിക്ക് കത്ത് എഴുതിയിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നിരവധി പ്രൊഫഷണലുകളും ഫുട്‌ബോളര്‍മാരും ഞങ്ങള്‍ക്കു അഭിനന്ദനം അറിയിക്കുകയും ഞങ്ങള്‍ മികച്ച റഫറിമാരാണെന്നു കിലിയന്‍ എംബാപ്പെ പറയുകയും ചെയ്തിരുന്നു.
Also Read: കൂട്ടുകാരനെ കാണാനെത്തിയ കസിന്‍, പിന്നീടവള്‍ മെസ്സിയുടെ സ്വന്തം!
കളിക്കാര്‍ എന്താണോ പറയുന്നത് അതാണ് പ്രധാനം. മല്‍സരശേഷം ഫ്രാന്‍സ് ഞങ്ങളോടു നന്ദി പറയുകയും ചെയ്തു. റഫറിയിങില്‍ അവര്‍ സംതൃപ്തരുമായിരുന്നുവെന്നും മാര്‍സിനിയക്ക് കൂട്ടിച്ചേര്‍ത്തു.

മെസ്സിയുടെ ഗോള്‍
ഫൈനലില്‍ നിശ്ചിത സമയത്തു അര്‍ജന്റീനയും ഫ്രാന്‍സും 2-2നു തുല്യത പാലിക്കുകയായിരുന്നു. 80 മിനിറ്റ് വരെ അര്‍ജന്റീന 2-0നു മുന്നിട്ടു നിന്നിരുന്നു.എന്നാല്‍ 80, 81 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെയുടെ ഡബിള്‍ അര്‍ജന്റിനയെ സ്തബരാക്കി. തുടര്‍ന്നാണ് മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടത്.
108ാം മിനിറ്റില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തുകയായിരുന്നു. വലതു വിങിലൂടെ ഇരമ്പിക്കയറി ലൊറ്റാറോ മാര്‍ട്ടിനസ് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും തൊടുത്ത ഷോട്ട് ഫ്രഞ്ച് ക്യാപ്റ്റന്‍ കൂടിയായ ഗോളി ഹ്യൂഗോ ലോറിസ് ഒരു വിധം ബ്ലോക്ക് ചെയ്യുകയായിരുന്നു.
പക്ഷെ അവസരം കാത്ത് മെസ്സി നില്‍പ്പുണ്ടായിരുന്നു.
റീബൗണ്ട് മെസ്സി മനോഹരമായ വലംകാല്‍ വോളിയിലൂടെ ഗോള്‍വര കടത്തുകയും ചെയ്തു.ഇതിനിടെ ഒരു ഫ്രഞ്ച് താരം വലയ്ക്കുള്ളില്‍ നിന്നും ബോള്‍ പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. റഫറി ഗോള്‍ നല്‍കുകയും ചെയ്യുകയായിരുന്നു.
മെസ്സി റീബൗണ്ട് വലയിലേക്കു തൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അര്‍ജന്റീനയുടെ ചില സബ്സ്റ്റിറ്റിയൂട്ടുകള്‍ പിച്ചിനകത്തേക്കു കയറിയത്. ഇതിന്റെ റീപ്ലേകള്‍ സഹിതമായിരുന്നു ഫ്രഞ്ചുകാരും അവരെ അനുകൂലിക്കുന്നവരും ഗോളിനെതിരേ വലിയ വിമര്‍ശനങ്ങളുന്നയിച്ചത്.