വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup: മെസ്സിയുടെ ഒന്നൊന്നര തിരിച്ചുവരവ് 2026ല്‍ സംഭവിക്കും! മുന്‍ താരം

ജോര്‍ജെ വാല്‍ഡാനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

MESSI

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ഇനിയുമൊരു ലോകകപ്പില്‍ കാണാന്‍ സാധിക്കില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ! അപ്രതീക്ഷിത ട്വിസ്റ്റ് തന്നെ സംഭവിച്ചേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ താരം ജോര്‍ജെ വാല്‍ഡാനോ. കാല്‍പ്പന്തുകളിയില്‍ ഒരു ഫുട്‌ബോളര്‍ക്കു നേടാന്‍ സാധിക്കുന്നതെല്ലാം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടും ലോകകപ്പെന്ന മെസ്സിയുടെ മോഹം യാഥാര്‍ഥ്യമായത് 35ാം വയസ്സിലാണ്.

Also Read: FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?Also Read: FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?

ഖത്തര്‍ ലോകകപ്പില്‍ സുവര്‍ണ കിരീടത്തിനായുള്ള ഫുട്‌ബോള്‍ ജീനിയസിന്റെ കാത്തിരിപ്പിനു അറുതിയിടുകയായിരുന്നു. ഈ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേത്ത് ആയിരിക്കമെന്നു ഫൈനലിനു മുമ്പ് മെസ്സി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിനു അസാധ്യമായ മറ്റൊരു സ്വപ്‌നം കൂടിയുണ്ടെന്നാണ് വാല്‍ഡാനോ വെളിപ്പെടുത്തിയിരിക്കുന്നത്.

2026ലെ ലോകകപ്പ്

2026ലെ ലോകകപ്പ്

2026ലായിരിക്കും ഫിഫയുടെ അടുത്ത ലോകകപ്പ് അരങ്ങേറുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ മൂന്നു രാജ്യങ്ങള്‍ സംയുക്തമായിട്ടാണ് ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുക.ഇത്തവണത്തെ ലോകകപ്പില്‍ കളിച്ചിട്ടുള്ള പലരെയും നമുക്ക് അടുത്ത എഡിഷനില്‍ കാണാന്‍ സാധിക്കില്ല.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയടക്കമുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടും. നിലവില്‍ 35 കാരനായ ലയണല്‍ മെസ്സിക്കു അടുത്ത ടൂര്‍ണമെന്റാവുമ്പോഴേക്കും 39 വയസ്സാവും. ഒരു ഫുട്‌ബോളറെ സംബന്ധിച്ച് ഇതു കൂടുതലുമാണ്.

മെസ്സിയുടെ വെളിപ്പെടുത്തല്‍

മെസ്സിയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റൈന്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന വെളിപ്പെടുത്തലാണ് ജോര്‍ജെ വാല്‍ഡാനോ നടത്തിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിനു മുമ്പ് ഞാന്‍ മെസ്സിയുമായി അഭിമുഖം നടത്തിയിരുന്നു. ഓഫ് ക്യാമറയായിട്ട് അദ്ദേഹം എന്നോടൊരു കാര്യം തുറന്നു പറഞ്ഞു-

ഖത്തറിലേത് എന്റെ അഞ്ചാമത്തെ ലോകകപ്പാണ്. ലോകത്തില്‍ ഇതുവരെ ഒരു ഫുട്‌ബോളറും ആറു ലോകകപ്പുകളില്‍ കളിച്ചിട്ടില്ല. അതു അസാധ്യവുമാണ്. എന്നാല്‍ ഖത്തറില്‍ ഞാന്‍ ലോകകപ്പ് നേടിയാല്‍ 2026ലെ അടുത്ത ലോകകപ്പ് വരെ അര്‍ജന്റൈന്‍ കുപ്പായം ധരിക്കും- ഇതായിരുന്നു മെസ്സിയുടെ വാക്കുകള്‍.

Also Read: FIFA World Cup 2022: നന്ദി വറാന്‍, നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ അര്‍ജന്റീന കപ്പടിക്കില്ല!

മെസ്സിക്കു അതു സാധ്യമാവുമോയെന്നു നമുക്ക് നോക്കാം. കാരണം ആറു ലോകകപ്പുകളില്‍ ഒരു താരം കളിക്കുകയെന്നത് പ്രായോഗികമയി അസാധ്യമാണെന്നു ഫുട്‌ബോള്‍ നമുക്ക് കാണിച്ചു തന്നിട്ടുള്ളതാണെന്നും വാല്‍ഡാനോ വ്യക്തമാക്കി.

കോച്ചിന്റെ വാക്കുകള്‍

കോച്ചിന്റെ വാക്കുകള്‍

ലയണല്‍ മെസ്സി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടുത്ത ലോകകപ്പിലും കളിക്കാന്‍ സാധിക്കുമെന്നാണ് അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോനി പറഞ്ഞിരിക്കുന്നത്. 2026ലെ അടുത്ത ലോകകപ്പ് വരെ മെസ്സിയെ ഞങ്ങള്‍ക്കു കാത്തു വയ്‌ക്കേണ്ടതുണ്ട്. കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്ത എഡിഷനിലും ഞങ്ങളോടൊപ്പമുണ്ടാവും.

സ്വന്തം കരിയറില്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കാന്‍ മെസ്സിക്കു ഇപ്പോള്‍ അര്‍ഹതയുണ്ടെന്നും സ്‌കലോനി പറഞ്ഞിരുന്നു. അര്‍ജന്റീനയ്ക്കായി ഇതുവരെ 172 മല്‍സരങ്ങളില്‍ മെസ്സി കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 98 ഗോളുകളും അടിച്ചെടുത്തിട്ടുണ്ട്.

Also Read: IPL 2023: തന്ത്രം മെനഞ്ഞ് സംഗയും സഞ്ജുവും, ലേലത്തില്‍ സര്‍പ്രൈസ് നീക്കത്തിന് റോയല്‍സ്

പട നയിച്ച് മെസ്സി

പട നയിച്ച് മെസ്സി

ലയണല്‍ മെസ്സിയുടെ കരിയര്‍ ബെസ്റ്റ് ലോകകപ്പ് തന്നെയായിരുന്നു ഖത്തറിലേതെന്നു നിസംശയം പറയാം. നിര്‍ണായക മല്‍സരങ്ങളില്‍ ഗോളുകളടിച്ചും, അടിപ്പിച്ചും അദ്ദേഹം അര്‍ജന്റീനയുടെ പടനായകനായി മാറി. ആദ്യ കളിയില്‍ കുഞ്ഞന്മാരായ സൗദി അറേബ്യയോടു അട്ടിമറി തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ഞങ്ങളെ വിശ്വസിക്കൂ, തിരിച്ചുവരുമെന്നയിരുന്നു മെസ്സി ആരാധകര്‍ക്കു നല്‍കിയ ഉറപ്പ്.

അതു പാലിച്ചായിരുന്നു ലോകത്തിനു മുന്നില്‍ അദ്ദേഹം സ്വര്‍ണകപ്പുയര്‍ത്തിയത്. ക്ലാസിക്ക് ഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്റീന തകര്‍ത്തുവിടുകയായിരുന്നു. ഏഴു ഗോളുകളുമായി കളം നിറഞ്ഞ മെസ്സി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും തന്റെ പേരിലേക്കു കൂട്ടിച്ചര്‍ക്കുകയും ചെയ്തു.

Story first published: Wednesday, December 21, 2022, 11:13 [IST]
Other articles published on Dec 21, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X