For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: നന്ദി വറാന്‍, നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ അര്‍ജന്റീന കപ്പടിക്കില്ല!

ഷൂട്ടൗട്ടില്‍ 4-2നാണ് ഫ്രാന്‍സിന്റെ വിജയം

varane

36 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലാറ്റിനമേരിക്കന്‍ അതികായന്മാരായ അര്‍ജന്റീന ഉല്‍സവ ലഹരിയിലാണ്. മണ്‍മറഞ്ഞു പോയ മുന്‍ ഇതിഹാസം ഡീഗോ മറഡോണ സമ്മാനിച്ച ലോകകപ്പിന്റെ ഓര്‍മകള്‍ അയവിറക്കി കഴിഞ്ഞ അര്‍ന്റീനക്കാര്‍ക്കു ആഘോഷിക്കാന്‍ വീണ്ടുമൊരു സ്വര്‍ണക്കപ്പ് എത്തിയിരിക്കുന്നു. ഇതിനു അവര്‍ കടപ്പെട്ടിരിക്കുന്നതാവട്ടെ മറഡോണയുടെ പിന്‍ഗാമി കൂടിയായ ഇതിഹാസ താരം ലയണല്‍ മെസ്സിയോടുമാണ്.

എന്നല്‍ മെസ്സിയെക്കൂടാതെ അര്‍ന്റീനക്കാര്‍ സ്മരിക്കേണ്ട മറ്റൊരു പേര് കൂടിയുണ്ട്. ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വറാനാണ് ഈ താരം. ഫൈനലില്‍ വറാന്‍ നല്‍കിയ ഒരു 'സഹായമാണ്' മെസ്സിയെയും അര്‍ജന്റീനയെയും ലോകകപ്പെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്. എങ്ങനെയെന്നു അറിയാം.

ത്രില്ലടിപ്പിച്ച ഫൈനല്‍

ത്രില്ലടിപ്പിച്ച ഫൈനല്‍

അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ ഒരു ലോകകപ്പ് കലാശപ്പോരിന്റെ വീറും വാശിയുമെല്ലാം നിറഞ്ഞുനിന്നതായിരുന്നു. 80ാം മിനിറ്റ് വരെ അര്‍ജന്റീന മാത്രമേ കളിയിലുണ്ടായിരുന്നുള്ളൂ. 2-0ന്റെ ലീഡുമായി അവര്‍ വിജയവും കിരീടവും ഉറപ്പിച്ചിരിക്കുകയായിരുന്നു. പക്ഷെ ക്ലൈമാക്‌സിലാണ് അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്.

80, 81 മിനിറ്റുകളില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകള്‍ അര്‍ജന്റീനയ്ക്കു ഷോക്കായിരുന്നു. അതിനു ശേഷമാണ് കളി യഥാര്‍ഥ ഫൈനലായത്.

എക്‌സ്ട്രാ ടൈം ഗോള്‍

എക്‌സ്ട്രാ ടൈം ഗോള്‍

നിശ്ചിത സമയത്തു ഇരുടീമുകളും 2-2നു തുല്യത പാലിച്ചതോടെ കലാശപ്പോര് എക്‌സ്ട്രാ ടൈമിലെത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന 3-2നു ലീഡ് തിരിച്ചുപിടിച്ചു. 108ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

വലതു വിങിലൂടെയുള്ള അതിവേഗ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഇത്. ബോക്‌സിലേക്കു വന്ന മനോഹരമായ ത്രൂബോള്‍ ഓഫ് സൈഡ് കെണി പൊട്ടിച്ച് ലൊറ്റാറോ മാര്‍ട്ടിനസിന്റെ കാലിലേക്ക്. മുന്നില്‍ ഗോളി ഹ്യൂ ഗോ ലോറിസ് മാത്രം. മാര്‍ട്ടിനസിന്റെ ഷോട്ട് ലോറിസ് ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത ബോള്‍ മെസ്സി വലയിലേക്കു തട്ടിയിടുകയായിരുന്നു.

ഫ്രഞ്ച് താരം വലയ്ക്കുള്ളില്‍ നിന്നും ഇതു ക്ലിയര്‍ ചെയ്‌തെങ്കിലും ബോള്‍ അപ്പോഴേക്കും ഗോള്‍വര കടന്നിരുന്നു. അര്‍ജന്റീന 3-2ന് മുന്നില്‍ കടക്കുകയും ചെയ്തു.

Also Read: IND vs SL: ലങ്കയ്‌ക്കെതിരേ ഇവര്‍ക്ക് ഇന്ത്യന്‍ അരങ്ങേറ്റം, ആരൊക്കെയെന്നറിയാം

വറാന്റെ സഹായം

വറാന്റെ സഹായം

ലയണല്‍ മെസ്സിയുടെ എക്‌സ്ട്രാ ടൈമിലെ ഈ ഗോളിനാണ് റാഫേല്‍ വറാനിന്റെ സഹായം അര്‍ജന്റീനയ്ക്കു ലഭിച്ചത്. ബോക്‌സിലേക്കു വന്ന ത്രൂബോള്‍ ലൊറ്റാറോ മാര്‍ട്ടിനസ് സ്വീകരിക്കുമ്പോള്‍ അതേ ലൈനില്‍ തന്നെ വറാനുമുണ്ടായിരുന്നു. വറാന്‍ ഒന്നു കുനിഞ്ഞു നിന്നതു കൊണ്ടു മാത്രം അദ്ദേഹത്തിന്റെ പിന്‍ഭാഗവും മാര്‍ട്ടിനസിന്റെ കൈയും ഒരേ ലൈനില്‍ ആവുകയായിരുന്നു.

വറാന്‍ അപ്പോള്‍ നേരെയാണ് നിന്നിരുന്നതെങ്കില്‍ മാര്‍ട്ടിനസിന്റെ വലതു കൈ ഓഫ്‌സൈഡ് പൊസിഷനിലുണ്ടായിരുന്നു. പക്ഷെ വറാന്റെ പിന്‍ഭാഗം കാരണം അര്‍ജന്റീന ഓഫ് സൈഡില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുകയും ഗോള്‍ അനുവദിക്കപ്പെടുകയുമായിരുന്നു.

Also Read: IPL 2023: സിഎസ്‌കെ ആരെയൊക്കെ റാഞ്ചും? സാധ്യത ഈ അഞ്ചു പേര്‍ക്ക്

ഈ ഗോള്‍ കൊണ്ടും അര്‍ജന്റീന രക്ഷപ്പെട്ടില്ല

ഈ ഗോള്‍ കൊണ്ടും അര്‍ജന്റീന രക്ഷപ്പെട്ടില്ല

റാഫേല്‍ വറാനിന്റെ സഹായം കൊണ്ട് ലഭിച്ച എക്‌സ്ട്രാ ടൈമിലെ ഗോള്‍ കൊണ്ടും അര്‍ജന്റീനയ്ക്കു കിരീടമുറപ്പിക്കാനായില്ല. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ കളി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കിലിയന്‍ എംബാപ്പെയുടെ പെനല്‍റ്റി ഗോളില്‍ ഫ്രാന്‍സ് വീണ്ടും സമനില പിടിച്ചുവാങ്ങി.

പക്ഷെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഭാഗ്യം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു. ലഭിച്ച നാലു കിക്കുകളും അവര്‍ ഗോളാക്കി മാറ്റി. ഫ്രാന്‍സിനായി രണ്ടു പേര്‍ ലക്ഷ്യം കണ്ടപ്പോള്‍ രണ്ടെണ്ണം പാഴാവുകയായിരുന്നു.

Story first published: Tuesday, December 20, 2022, 10:55 [IST]
Other articles published on Dec 20, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+