വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ബുംറയ്ക്കു പകരമാര്? ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം

പരിക്കു കാരണം ബുംറ ലോകകപ്പില്‍ കളിക്കില്ല

ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു ഇന്നു പുറത്തുവന്നത്. പേസ് ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായ സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ ലോകകപ്പിലുണ്ടാവില്ലെന്ന വാര്‍ത്തയായിരുന്നു ആരാധകരെ നടുക്കിയത്. പുറംഭാഗത്ത് ഗുരുതരമായ പരിക്കു കാരണം നാലു മുതല്‍ ആറു മാസം അദ്ദേഹത്തിനു വിശ്രമം വേണ്ടി വരുമെന്നായിരുന്നു പിടിഐയുടെ റിപ്പോര്‍ട്ടില്‍ വന്നത്.

Also Read: IND vs SA T20: 'എതിരാളികള്‍ വിറക്കാന്‍ ആ പേര് മാത്രം മതി', സൂര്യയെ വാഴ്ത്തി ആരാധകര്‍Also Read: IND vs SA T20: 'എതിരാളികള്‍ വിറക്കാന്‍ ആ പേര് മാത്രം മതി', സൂര്യയെ വാഴ്ത്തി ആരാധകര്‍

 ആദ്യ ടി20യില്‍ ബുംറ കളിച്ചിരുന്നില്ല

ആദ്യ ടി20യില്‍ ബുംറ കളിച്ചിരുന്നില്ല

കഴിഞ്ഞ ദിവസം സൗത്താഫ്രിക്കയുമായി തിരുവനന്തപുരത്തു നടന്ന ആദ്യ ടി20യില്‍ ബുംറ കളിച്ചിരുന്നില്ല. പുറംവേദനയെക്കുറിച്ച് പരാതി പറഞ്ഞതിനെക്കുറിച്ചാണ് ഇതെന്നായിരുന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. എങ്കിലും അടുത്ത രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മാത്രമേ അടുത്ത മാസത്തെ ടി20 ലോകകപ്പും ബുംറയ്ക്കു നഷ്ടമാവുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ബുംറയുടെ പകരക്കാരനായി ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

പരിചയസമ്പന്നനായ മുഹമ്മദ് ഷമിയാണ് ജസ്പ്രീത് ബുംറയ്ക്കു പകരം ഇന്ത്യന്‍ ടീമിലെത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം. ലോകകപ്പിനുള്ള പ്രധാന ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നത് നേരത്തേ വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. റിസര്‍വ് ലിസ്റ്റിലായിരുന്നു ഷമി ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബുംറയുടെ അഭാവത്തില്‍ അദ്ദേഹത്തിനു പ്രധാന ടീമിലേക്കു പ്രൊമേഷന്‍ ലഭിക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഷമി ഇന്ത്യക്കായി കളിച്ചിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ തന്നെ ലോകകപ്പിനു ശേഷം ടീമില്‍ നിന്നും പുറത്തായ ഷമി പിന്നീട് ഒരു ടി20യില്‍പ്പോലും കളിച്ചിട്ടുമില്ല.

ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച ബൗളിങ്

ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച ബൗളിങ്

എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനായി അദ്ദേഹം മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. ടീമിനായി ന്യൂബോള്‍ കൈകാര്യം ചെയ്ത ഷമി തുടക്കത്തില്‍ തന്നെ വിക്കറ്റുകളെടുക്കുകയും ചെയ്തു. 16 മല്‍സരങ്ങളില്‍ നിന്നും എട്ട് ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.
ഐപിഎല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഷമിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി പ്രധാന ടീമില്‍ നിന്നും തഴയുകയായിരുന്നു. എങ്കിലും ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ ഷമിയെ ടീമിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം രണ്ടു പരമ്പരകളിലും അദ്ദേഹത്തിനു കളിക്കാനായില്ല.

Also Read: IND vs SA: സൂര്യ ഹീറോടാ ഹീറോ! ധവാന്റെ ആ റെക്കോര്‍ഡ് ഇനിയില്ല, തകര്‍ത്തെറിഞ്ഞു

ദീപക് ചാഹര്‍

ദീപക് ചാഹര്‍

ബൗളിങിനൊപ്പം ബാറ്റിങിലും ടീമിനു സംഭാവന ചെയ്യാന്‍ കഴിയുന്നയാളെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ നോട്ടമിടുന്നതെങ്കില്‍ ഏറ്റവും മികച്ച ഓപ്ഷന്‍ ദീപക് ചാഹറാണ്. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നാന്‍ മിടുക്കനാണ് അദ്ദേഹം. പിച്ചില്‍ നിന്നും ആനുകൂല്യം ലഭിച്ചാല്‍ തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ ചാഹറിനു വീഴ്ത്താനാവും. ചില മല്‍സരങ്ങളില്‍ ബാറ്റര്‍മാര്‍ക്കു കളിക്കാനാവാത്ത വിധം അദ്ദേഹം അപകടകാരിയായി മാറുകയും ചെയ്യും.
ദീര്‍ഘകാലം പരിക്കുകള്‍ കാരണം വലഞ്ഞ ചാഹര്‍ ഏഷ്യാ കപ്പിനു മുമ്പ് നടന്ന സിംബാബ്‌വെ പര്യടനത്തില്‍ കളിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരുന്നു. ആദ്യ ഏകദിനത്തില്‍ അദ്ദേഹം 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

ഭുവനേശ്വര്‍ കുമാറുമായി വളരെയധികം സാമ്യം

ഭുവനേശ്വര്‍ കുമാറുമായി വളരെയധികം സാമ്യം

സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ ജസ്പ്രീത് ബുംറയ്ക്കു പകരം കളിച്ച ചാഹര്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 24 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചു.
പക്ഷെ ചാഹറിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തുമ്പോഴുള്ള ഒരു പ്രശ്‌നം അദ്ദേഹം ഭുവനേശ്വര്‍ കുമാറുമായി വളരെയധികം സാമ്യതയുള്ള ബൗളറാണെന്നതാണ്. രണ്ടു പേര്‍ക്കും അധികം വേഗതയില്ല. പിച്ചില്‍ നിന്നും കൂടുതല്‍ സഹായം ലഭിച്ചാല്‍ മാത്രമേ ഇരുവര്‍ക്കും ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയുള്ളൂ.

Also Read:IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരം

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഐപിഎല്ലിന്റെ കണ്ടെത്തലായ യുവ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കാവുന്ന മറ്റൊരു താരം. അനുഭവസമ്പത്ത് വളരെ കുറവാണെങ്കിലും ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ മാലിക്കിനു സാധിച്ചേക്കും. ഇന്ത്യക്കു വേണ്ടി ഇതുവരെ മൂന്നു ടി20കളില്‍ മാത്രമേ പേസര്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് രണ്ടു വിക്കറ്റുകളാണ്. 12.44 എന്ന മോശം ഇക്കോണമി റേറ്റാണ് മാലിക്കിന്റേത്.

അനുഭവസമ്പത്ത് കുറവ്

അനുഭവസമ്പത്ത് കുറവ്

ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും തന്റെ കഴിവ് തെളിയിച്ചിട്ടില്ലാത്ത മാലിക്കിനെപ്പോലെയൊരാളെ കളിപ്പിക്കണമോയെന്നത് ചോദ്യം തന്നെയാണ്. പക്ഷെ 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുന്ന ഒരാള്‍ ഓസ്‌ട്രേലിയയില്‍ ഒപ്പമുണ്ടെങ്കില്‍ അതു ടീമിനു മുതല്‍ക്കൂട്ടായേക്കും.

Story first published: Thursday, September 29, 2022, 18:34 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X